കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കിലും പുതുച്ചേരിയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, മുന്നറിയിപ്പ്, കേന്ദ്രത്തിന് പുതിയ തലവേദന

Google Oneindia Malayalam News

ദില്ലി: വാക്‌സിനേഷനുമായി അതിവേഗത്തില്‍ മുന്നോട്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ പല സംസ്ഥാനങ്ങളിലായി തിരിച്ചുവരുന്ന കൊവിഡ് വലിയ വെല്ലുവിളിയായി മാറുകയാണ്. ഇത് സമ്പൂര്‍ണ വാക്‌സിനേഷനെന്ന സര്‍ക്കാരിന്റെ നീക്കത്തെ വൈകിപ്പിക്കുന്നതാണ്. പുതുച്ചേരിയിലും ലഡാക്കിലും കൊവിഡ് കേസുകള്‍ വന്‍ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. ഭയപ്പെടുന്ന അളവില്‍ കേസുകള്‍ ഇല്ലെങ്കിലും വാരാന്ത്യ കേസുകളില്‍ ഇത് കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെയുള്ള സര്‍ക്കാരുകളോട് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുകയാണ്. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ മാത്രമല്ല മറ്റിടങ്ങളിലും കൊവിഡ് വര്‍ധിക്കുന്നുണ്ട്.

രാഹുലിന്റെ ഇമേജിന് ബൂസ്റ്റിംഗ്, മോദി തുടക്കമിട്ടത് കോണ്‍ഗ്രസ് തിരിച്ചുവരവ്, പ്രതിപക്ഷം ഒന്നിക്കുംരാഹുലിന്റെ ഇമേജിന് ബൂസ്റ്റിംഗ്, മോദി തുടക്കമിട്ടത് കോണ്‍ഗ്രസ് തിരിച്ചുവരവ്, പ്രതിപക്ഷം ഒന്നിക്കും

1

നേരത്തെ ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും സാഹചര്യം മാറിയതായി കേന്ദ്രം അറിയിച്ചിരുന്നു. മൂന്നിടത്തും ടെസ്റ്റുകള്‍ കൂടുതല്‍ നടത്താനും ഇവിടെയുള്ള കേസുകളുടെ പരിശോധന കൃത്യമായി നടത്തണമെന്നും കേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ലഡാക്കിലെ കൊവിഡ് കേസുകളുടെ കാര്യത്തില്‍ 362 ശതമാനത്തിന്റെ വര്‍ധനവാണ് വന്നിരിക്കുന്നത്. ഒക്ടോബര്‍ 27ന് പുതിയ കേസുകള്‍ പരിശോധിച്ചപ്പോള്‍ 34 എണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നവംബര്‍ പതിനേഴിലെത്തിയപ്പോള്‍ ഇത് 157 കേസുകളായി മുന്നിലെത്തിയിരിക്കുകയാണ്. ശൈത്യകാലം കൂടി വരുന്ന സാഹചര്യത്തില്‍ ലഡാക്കിലെ സാഹചര്യം പ്രത്യേക ശ്രദ്ധിക്കേണ്ടി വരും.

ലഡാക്കിലെ സാഹചര്യം ശരിക്കും ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്രം പറയുന്നു. ടിപിആര്‍ നിരക്കില്‍ 156 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബര്‍ 26ലെ കണക്ക് പ്രകാരം 1.5 ശതമാനമായിരുന്നു ലഡാക്കിലെ ടിപിആര്‍. നവംബര്‍ 16ന് സമാപിച്ച ആഴ്ച്ചയില്‍ 3.9 ശതമാനമാണ് ടിപിആര്‍. വാരാന്ത്യ കൊവിഡ് കേസുകളുടെ കണക്കുകള്‍, ടെസ്റ്റിംഗ്, ടിപിആര്‍ എന്നിവ വിവിധ ജില്ലകളില്‍ നിന്ന് കേന്ദ്രം പരിശോധിക്കുന്നുണ്ട്. എല്ലായിടത്തും കേസുകളുടെ കൂടുന്ന ട്രെന്‍ഡാണ് പ്രകടമാകുന്നത്. ലേ ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന തരത്തിലാണ് കേസുകള്‍ കൂടുന്നത്. പ്രതിവാര കേസുകളില്‍ 362 ശതമാനത്തിന്റെ വര്‍ധനവാണ് ലേയില്‍ ഉണ്ടായിരിക്കുന്നത്.

35 കേസുകള്‍ മാത്രമാണ് ഒക്ടോബര്‍ 27ന് ലേയില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ നവംബര്‍ 17ന് അത് 139 കൊവിഡ് കേസുകളില്‍ എത്തി നില്‍ക്കുകയാണ്. ഭൂമിശാസ്ത്രപരമായ കിടപ്പ് അനുസരിച്ച് ലേയില്‍ ഇനിയും കൊവിഡ് വര്‍ധിക്കാനാണ് സാധ്യത. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും വന്‍ വര്‍ധനവാണ് ലേയില്‍ രേഖപ്പെടുത്തിയത്. 143 ശതമാനമാണ് പോസിറ്റിവിറ്റി വര്‍ധനവ്. 1.98 ശതമാനമായിരുന്നു ലേയില്‍ ഒക്ടോബര്‍ 26ന് പ്രതിവാര പോസിറ്റീവ് നിരക്ക്. ഇത് 4.81 ആയി വര്‍ധിച്ചിരിക്കുകയാണ്. നവംബര്‍ 16ലെ കണക്കാണിത്. ലഡാക്കിലെ ടെസ്റ്റുകളുടെ എണ്ണം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

70 ശതമാനമാണ് ആര്‍ടിപിസിആറില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച കണക്ക്. എന്നാല്‍ 26.8 ശതമാനം മാത്രമാണ് കാര്‍ഗിലില്‍ ഉള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ ഒരുപാട് വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. കൊവിഡ് വ്യാപനം എത്രത്തോളമുണ്ടെന്ന് അറിയാന്‍ ആര്‍ടിപിസിആര്‍ സഹായിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധാരണ ചെയ്യേണ്ട കാര്യങ്ങളിലൂടെ മാത്രമേ കൊവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കൂ. അതിന് ടെസ്റ്റിംഗ്, ട്രാക്കിംഗ്, ചികിത്സ, കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക, വാക്‌സിനേഷന്‍ എന്നിവ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഇതൊന്നും ലഡാക്കില്‍ കൃത്യമായി നടക്കുന്നില്ലെന്ന് കേന്ദ്രം പറയുന്നു.

ആര്‍ടിപിസിആര്‍ ടെസ്റ്റിലെ കുറവും, പുതിയ കേസുകള്‍ വര്‍ധിച്ചവരുന്നതും പോസിറ്റീവിറ്റി നിരക്ക് പരിശോധിക്കാത്തതും ആരോഗ്യ മേഖലയെ ലഡാക്കില്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആര്‍ടിപിസിആര്‍ പോസിറ്റീവ് സാമ്പിളുകള്‍ അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് കൃത്യമായി ശേഖരിക്കണമെന്നാണ് നിര്‍ദേശം. വിവാഹങ്ങളും ആഘോഷങ്ങളും വിവിധ ജില്ലകളില്‍ നടക്കുന്നതിനാല്‍ ടെസ്റ്റുകള്‍ എല്ലായിടത്തും നടത്തണമെന്നാണ് നിര്‍ദേശം. നേരത്തെ ബംഗാളിനും അസമിനും ഇതുപോലെ കത്തയച്ചിരുന്നു കേന്ദ്രം. പുതുച്ചേരിയില്‍ 238 പുതിയ കേസുകളാണ് കഴിഞ്ഞ വാരത്തില്‍ രേഖപ്പെടുത്തിയത്. നാലില്‍ മൂന്ന് ജില്ലകളിലും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. കാരയ്ക്കലില്‍ 63 പുതിയ കേസുകളാണ് ഉള്ളത്. പോണ്ടിച്ചേരി ജില്ലയില്‍ 109 കേസുകളാണ് രേഖപ്പെടുത്തിയത്. നേരത്തെ ഇത് 84 ആയിരുന്നു.

കുറുപ്പ് ലക്ഷ്യമിട്ടത് ചാക്കോയെ അല്ല, കല്‍പകവാടിയിലെ സപ്ലെയറെ, വെളിപ്പെടുത്തലുമായി മുകേഷ്കുറുപ്പ് ലക്ഷ്യമിട്ടത് ചാക്കോയെ അല്ല, കല്‍പകവാടിയിലെ സപ്ലെയറെ, വെളിപ്പെടുത്തലുമായി മുകേഷ്

English summary
ladakh and puducherry on centre's radar, new covid cases is rising a concern for health ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X