• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലഖിംപൂർ ഖേരി കേസ്: പാർലമെന്റിൽ ഭിന്നത; അജയ് മിശ്രയ്ക്ക് എതിരെ പ്രതിപക്ഷം

Google Oneindia Malayalam News

ഡൽഹി: ലഖിംപുര്‍ കര്‍ഷക കൂട്ടക്കൊല ആസൂത്രിതമാണെന്ന കണ്ടെത്തലിന് പിന്നാലെ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. പ്രതിഷേധത്തില്‍ ലോക്സഭ തടസപ്പെട്ടു. ഒക്‌ടോബർ മൂന്നിന് നാല് കർഷകർ അടക്കം എട്ട് പേർ കൊല്ലപ്പെട്ട സംഭവമാണ് വിവാദമാകുന്നത്.

അക്രമത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ട് കോടതിയെ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് ഇത് ആസൂത്രിത ഗൂഢാലോചനയാണെന്നും മന്ത്രിയെ പുറത്താക്കണം എന്ന് കാണിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയത്.

കേസിലെ പ്രതികളികളിൽ ഒരാളായ അജയ് മിശ്ര 'തേനി' സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. ഈ വിഷയത്തിൽത്തിൽ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ബഹളം ഉണ്ടാകുകയും തുടർന്ന് സഭാ നടപടികൾ നിർത്തി വെയ്ക്കുകയും ചെയ്തിരുന്നു.

1

വിഷയത്തിൽ പ്രതിപക്ഷം ബഹളം വെയ്ക്കുകയും വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടിയന്തര പ്രമേയം അവതരിപ്പിക്കുകയും തയ്യാറാകുകയും ചെയ്തു. എന്നാൽ, വിഷയം "സബ് ജുഡീസ്" ആയതിനാൽ പാർലമെന്റിൽ വിഷയം ചർച്ച ചെയ്യുന്ന പ്രശ്നമില്ലെന്ന് സർക്കാർ തറപ്പിച്ചു പറഞ്ഞു.

എന്നാൽ, ലോക്‌സഭ നടപടികൾ പ്രതിപക്ഷം നിർബന്ധിതമായി നിർത്തിവച്ചതിന് ശേഷം, രാജ്യസഭയിലെ സഭാ നേതാവ് കൂടിയായ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു: "ഇത് അടിസ്ഥാന രഹിതമായ പ്രശ്നം ആണ്. സുപ്രീം കോടതി നിർദേശ പ്രകാരം ആണ് അന്വേഷണം നടക്കുന്നത്. പാർലമെന്ററി ചട്ടങ്ങൾ അനുസരിച്ച് സബ് ജുഡീസ് വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാറില്ല. പാർലമെന്റ് പ്രവർത്തിക്കാൻ പ്രതിപക്ഷം അനുവദിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

2

"പ്രതിപക്ഷ പാർട്ടികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. രാജ്യസഭയിൽ, ഒമൈക്രോൺ പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷേ പ്രതിപക്ഷം പൊതു പ്രശ്‌നങ്ങൾ ഒന്നും ഉന്നയിക്കേണ്ട എന്ന് തീരുമാനിച്ചു, "അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി സാധാരണ നിലയിൽ പ്രവർത്തിച്ച് വരികയായിരുന്നു ലോക്‌സഭ. എന്നാൽ, മന്ത്രി അജയ് മിശ്രയെ പിരിച്ചു വിടണം എന്ന പ്രതിപക്ഷ ആവശ്യം ബഹളത്തിന് സാക്ഷിയായി മാറി. മറ്റ് ഇടപാടുകൾ ഒന്നും നടത്താതെ ഉച്ചയ്ക്ക് 2.10 - ന് സഭ പിരിഞ്ഞിരുന്നു. കർഷകർക്ക് നീതി ലഭിക്കണം എന്ന മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എം പിമാർ എഴുന്നേറ്റ് നിന്നതിനാൽ ചോദ്യോത്തര വേളയും നിർത്തി വച്ചു.

ഹസീന ആദ്യം ഇന്ത്യക്കാരിയായി; പിന്നീട് വിദേശി... ഒടുവില്‍ വീണ്ടും ഇന്ത്യന്‍... ഇന്ന് മോചിതയാകുംഹസീന ആദ്യം ഇന്ത്യക്കാരിയായി; പിന്നീട് വിദേശി... ഒടുവില്‍ വീണ്ടും ഇന്ത്യന്‍... ഇന്ന് മോചിതയാകും

3

രാവിലെ സഭ ചേർന്നപ്പോൾ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും ഡി എം കെ യുടെ ടി ആർ ബാലുവും സ്പീക്കർ ഓം ബിർളയോട് വിഷയം ചർച്ച ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, "സഭയിൽ തെറ്റായ രീതികൾ സ്ഥാപിക്കരുതെന്നും ചോദ്യോത്തര സമയം പ്രവർത്തിക്കണം എന്നും നമുക്ക് അത് പിന്നീട് ചർച്ച ചെയ്യാം, എന്നും" ബിർള അവരോട് പറഞ്ഞു.

വിഷയം ചർച്ച ചെയ്യുന്നതിനായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതിനെ തുടർന്ന് കോൺഗ്രസ് വിഷയം ഏറ്റെടുക്കാൻ ആഗ്രഹിച്ചപ്പോൾ, സീറോ അവറിൽ മാത്രമേ ഇത് പരിഗണിക്കൂ എന്ന് സ്പീക്കർ പറഞ്ഞു. കോൺഗ്രസിന്റെയും ഡി എം കെ യു ടെയും ഇടത് പാർട്ടികളുടെയും എം പിമാർ എഴുന്നേറ്റ് നിൽക്കുകയും മുദ്രാവാക്യം വിളിക്കുകയും ചോദ്യോത്തര സമയം പ്രവർത്തിക്കാൻ അനുവദിക്കണമെന്ന സ്പീക്കറുടെ അഭ്യർത്ഥന അവഗണിക്കുകയും ചെയ്തു.

4

പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചപ്പോൾ സ്പീക്കർ ചോദ്യങ്ങൾ ഏറ്റെടുക്കുകയും റെയിൽ വേ മന്ത്രി അശ്വനി വൈഷ്ണവ് മറുപടി നൽകുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടു മണി വരെ നടപടികൾ നിർത്തി വച്ചു. സഭ വീണ്ടും സമ്മേളിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധം തുടരുകയും അംഗങ്ങൾ മോദിജി, ടെനിയെ പിരിച്ചുവിടുക എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. സഭ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ചെയർമാനായിരുന്ന രാജേന്ദ്ര അഗർവാൾ പറഞ്ഞു: "വിലക്കയറ്റത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. വിലക്കയറ്റം സംബന്ധിച്ച് സുപ്രധാന ചർച്ചയാണ് നടക്കുന്നത്. നിങ്ങൾ എല്ലാവരും ഇത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാ അംഗങ്ങളും അത് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും വ്യക്തമാക്കി. എന്നാൽ, സഭ പിരിയുകയിരുന്നു.

സ്വാകാര്യവത്കരണം ഉപേക്ഷിക്കണം; വ്യാഴവും വെള്ളിയും ബാങ്ക് പണിമുടക്ക്; എടിഎമ്മുകളെയും ബാധിച്ചേക്കുംസ്വാകാര്യവത്കരണം ഉപേക്ഷിക്കണം; വ്യാഴവും വെള്ളിയും ബാങ്ക് പണിമുടക്ക്; എടിഎമ്മുകളെയും ബാധിച്ചേക്കും

cmsvideo
  കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam
  English summary
  lakhimpur kheri case uproar in lok sabha; the opposition against Ajay Mishra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X