Get Updates
Get notified of breaking news, exclusive insights, and must-see stories!

ലംഖീംപൂര്‍ ഖേരി: യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ദില്ലി: ലംഖീംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയും പിന്നീടുണ്ടായ സംഘര്‍ഷങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീംകോടതി. അന്വേഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്താത്ത കോടതി ലംഖീംപൂര്‍ ഖേരിയില്‍ ഉണ്ടായത് ക്രൂരമായ കൊലപാതകമാണെന്നും നിരീക്ഷിച്ചു. കേസ് പൂജാ അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും. അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാവണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ ബിജെപിക്കും കടുത്ത ആഘാതം നല്‍കുന്ന നിര്‍ദേശമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

രേഖാമൂലം തന്നെയാണ് അന്വേഷണത്തില്‍ ഞങ്ങള്‍ സംതൃപ്തരല്ല എന്ന് കോടതി വ്യക്തമാക്കിയത്. ഇത്രയും ഉദാരമായ ഒരു സമീപനം എന്തുകൊണ്ടാണ് പ്രതിയോട് കാണിക്കുന്നതെന്ന് സുപ്രീം കോടതി തുടക്കത്തില്‍ തന്നെ ചോദിക്കുയുണ്ടായി. ഈ പ്രതിക്ക് നല്‍കിയ ഇളവുകള്‍ മറ്റുള്ളവര്‍ക്കും നിങ്ങള്‍ നല്‍കുമോയെന്നും കോടതി ചോദിച്ചു. ഇത്തരമൊരു കേസില്‍ നോട്ടീസ് അയപ്പിച്ച് വിളിക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ടോയെന്നും കോടതി ആരാഞ്ഞു. കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ യുപി പോലീസ് ആവശ്യപ്പെട്ടിരുന്നു. സ്ഥലത്തില്ലായിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് വീടിന് മുന്നില്‍ പതിക്കുകയായിരുന്നു.

 farmerup

അതേസമയം, ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള വെടിവെപ്പ് നടന്നിട്ടില്ല, അതുകൊണ്ടാണ് നോട്ടീസ് നല്‍കി ഹാജരാകണമെന്ന് ആവശ്യപ്പെട്ടതെന്നായിരുന്നു ചീഫ് ജസ്റ്റിസിനോട് യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ വിശദീകരിച്ചത്. എന്നാല്‍ കോടതി ഈ വിശദീകരണം അംഗീകരിച്ചില്ല. ഈ സമീപനമല്ല ഇത്തരം കേസുകളില്‍ ഉണ്ടാവേണ്ടത്. വളരെ ക്രൂരമായ കൊലപാതകമാണ് ഉണ്ടായത്. ശക്തമായ നടപടികള്‍ സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിച്ചിരുന്നു. മറ്റൊരു ഏജന്‍സി ഈ കേസ് അന്വഷിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.

നിലവിലെ അന്വേഷണ സംഘത്തിന് കീഴില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമോയെന്ന് സംശയമുണ്ടെന്നും സുപ്രീം കോടതി പരാമര്‍ശിച്ചു. സിബിഐ അന്വേഷണമാണെങ്കില്‍ അതിനോട് യോജിക്കാം എന്നായിരുന്നു ഹരീഷ് സാല്‍വെ നല്‍കിയ മറുപടി. എന്നാല്‍ ഈ കേസില്‍ ഉള്‍പ്പട്ടെ ആളുകളെ നോക്കുമ്പോള്‍ സിബിഐ അന്വേഷണവും ഈ സംഭവത്തില്‍ പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ മറുപടി. എന്നാല്‍ ഏത് ഏജന്‍സി അന്വേഷിക്കുമെന്ന കാര്യം കോടതി വ്യക്തമാക്കിയില്ല. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയുടെ അന്വേഷണം എന്ന സൂചനയാണ് കോടതി നല്‍കുന്നത്.

ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കേസില്‍ ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ സുപ്രീംകോടതി ഇന്നലെ യുപി സർക്കാരിന് നിർദ്ദേശം നല്കിയിരുന്നു. സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നുവെന്നാണ് രജിസ്ട്രി ബുധനാഴ്ച നല്‍കിയ അറിയിപ്പ്. എന്നാൽ രണ്ട് അഭിഭാഷകർ നല്കിയ കത്ത് പൊതുതാല്പര്യ ഹർജി പരിഗണിച്ചാണ് കേസെടുക്കാന്‍ തീരുമാനിച്ചതെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ ഇന്നലെ വിശദീകരിച്ചു. കേസ് എടുത്ത സാഹചര്യത്തില്‍ സംഘര്‍ഷത്തിന്റെ വിശദാംശങ്ങള്‍ അറിയണമെന്ന് ചീഫ് ജസ്റ്റിസ്‍ യുപി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. അര്‍ക്കെല്ലാം എതിരെ കേസെടുത്തു, എത്ര പേര്‍ ഇതുവരെ അറസ്റ്റിലായി, തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാനാണ് യുപി സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം കഴിഞ്ഞ ദിവസം ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥന് നല്‍കിയിരുന്നു. എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവര്‍ സംഘര്‍ഷ സമയത്ത് വാഹനങ്ങളിലുണ്ടായിരുന്നു എന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+