ലഖിംപുര്‍ ഖേരി: പ്രിയങ്ക ഗാന്ധി അറസ്റ്റില്‍?; രാജ്യവ്യാപക പ്രതിഷേധവുമായി കര്‍ഷകര്‍
യുപിയിലെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖിംപൂരില്‍. ഇന്നലെ രാത്രിയോടെ തന്നെ പ്രിയങ്ക ലഖ്നൗവില്‍ എത്തിയിരുന്നു. പൊലീസ് വാഹനവ്യൂഹം തടഞ്ഞതിനെ തുടര്‍ന്ന് നടന്നാണ് പ്രിയങ്ക ഗാന്ധി ലഖിംപൂരില്‍ എത്തിയത്. അതിനിടെ പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാണ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് സ്ഥിരീകരണങ്ങില്ല
Recommended Video
അതേസമയം, ലഖിംപുർ ഖേരി സംഭവത്തിൽ പ്രതിഷേധിച്ച് കർഷകർ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. കളക്ട്രേറ്റുകൾ വളഞ്ഞുള്ള സമരത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതൽ 1 മണിവരെ കളക്ട്രേറ്റ് വളയാനാണ് ആഹ്വാനം. ഉത്തർപ്രദേശിലെ ഖേരിയിൽ പ്രതിഷേധം കഴിഞ്ഞ് പിരിഞ്ഞ് പോവുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്രമന്ത്രിയും ആര്‍ എസ് എസ് നേതാവുമായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് കർഷകർ ആരോപിക്കുന്നത്. സംഭവം നടന്നയുടനെ 2 പേരുടേയും പിന്നാലെ 6 പേരുടേയും മരണം സ്ഥിരീകരിച്ചു.
കസ്റ്റഡി മര്‍ദ്ദനവും കസ്റ്റഡി മരണങ്ങളും ഉണ്ടാവാന്‍ പാടില്ല: പൊലീസിന് മുന്നറിയിപ്പുമായി പിണറായി

യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടേയും മകന്‍റെയും വാഹന വ്യൂഹത്തിലുണ്ടായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ച ആശിഷ് മിശ്രയേയും കാറിലുള്ള മറ്റുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ഡോ.ദർശൻ പാൽ പ്രതികരിച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിഷ്ഠൂരമായ സംഭവമാണിതെന്നായിരുന്നു സി പി എം നേതാവ് എംഎ ബേബിയുടെ പ്രതികരണം. ഇതുകൊണ്ടൊന്നും കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടും. എംഎ ബേബിയുടെ പ്രതികരണത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻറെ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊല്ലുകയും എട്ടു പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം അതിനിഷ്ഠൂരമാണ്. ഗാന്ധിജിയുടെ ഓർമ ദിവസത്തിൻറെ പിറ്റേന്ന് തന്നെയാണ് ഇന്ത്യയിലെ കർഷകരോട് കരുണാരഹിതമായ ഈ ആക്രമണം നടത്തിയത്.

ഒരു വർഷമായ കർഷക പ്രതിഷേധത്തിനിടയിൽ അറുന്നൂറോളം കർഷകരാണ് സമരസ്ഥലത്ത് ഇതുവരെ മരണമടഞ്ഞത്. ഇന്ന് ലഖിംപൂർ ഖേരിയിലെ ഹെലിപാഡിൽ വന്നിറങ്ങുയായിരുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര എന്നിവർക്കെതിരെ പ്രതിഷേധിച്ച കർഷകർ പിരിഞ്ഞു പോകുന്നതിനിടയിലാണ് മന്ത്രിയുടെ മകന്റെ കാറ് കർഷകരുടെ മേലേക്ക് ഇടിച്ചു കയറ്റിയതും നാല് പേരെ കൊല്ലുകയും ചെയ്തത്. മന്ത്രിയുടെ മകൻ കർഷകരുടെ നേർക്ക് വെടിവെയ്ക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
ഈ അക്രമം കൊണ്ട് കർഷകരുടെ സമരത്തെ അടിച്ചമർത്താൻ കഴിയുമെന്ന് ആർ എസ് എസ് കരുതണ്ട. ഇത്തരം അക്രമങ്ങളെ നേരിട്ട് തന്നെയാണ് ഇന്ത്യയിലെ എല്ലാ ജനകീയ പ്രസ്ഥാനങ്ങളും വളർന്നു വിജയിച്ചത്.

ഉത്തർ പ്രദേശിൽ കർഷക സമരത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കേറ്റിയ സംഭവം ഞെട്ടിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഇത് ഒരു യാദൃശ്ചിക സംഭവമായി കാണാൻ കഴിയില്ല. നാല് കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജനാധിപത്യ രീതിയിലുള്ള സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എല്ലാ സീമകളും ലംഘിക്കുന്ന അക്രമത്തിന് പ്രോത്സാഹനം നൽകുന്നതാണ്. ഭരണകൂട ഭീകരതയ്‌ക്കൊപ്പം നിൽക്കുന്ന സംഘപരിവാറിന്റെ അക്രമികൾ രാജ്യത്ത് തേർവാഴ്ച നടത്തുകയാണ്.

കുറച്ചു ദിവസം മുൻപാണ് അസമിൽ പോലീസിന്റെ വെടിയേറ്റ് മരിച്ച മനുഷ്യന്റെ മൃതശരീരത്തിൽ മാധ്യമ പ്രവർത്തകൻ ആക്രമിക്കുന്ന സംഭവമുണ്ടായത്. ചരിത്രത്തിൽ മാത്രം വായിച്ചു കേട്ട സ്വേച്ഛാധിപത്യ പ്രവണതകൾ ആണ് ഇന്ന് രാജ്യത്ത് നടമാടുന്നത്. കർഷകർക്കെതിരെയുണ്ടായ ഈ അക്രമത്തിന് ഉത്തരവാദികളായവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് സമാധാനം പുനഃസ്ഥാപിക്കണം. അക്രമം വ്യാപിക്കുന്ന നടപടികൾ കർഷക സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. ഈ ഭരണകൂടം ആഗ്രഹിക്കുന്നതും അക്രമമാണ്. അത് ഈ ധർമ്മയുദ്ധത്തെ പിന്നോട്ടടിക്കുമെന്നു വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അന്നം തരുന്ന കർഷകരെ കൂട്ടക്കൊല ചെയ്തുകൊണ്ട് ഇനിയും ഈ പൈശാചിക ഭരണം തുടരാമെന്ന് നരേന്ദ്ര മോദി വ്യാമോഹിക്കേണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന കർഷകർക്കിടയിലേയ്ക്ക് കാർ ഓടിച്ചു കയറ്റി അവരെ കൊലപ്പെടുത്തിയത് കേന്ദ്രം ഭരിക്കുന്ന മന്ത്രിയുടെ മകനാണ്! കോൺഗ്രസ് ഭരണമില്ലാത്ത ഇന്ത്യ എവിടെ എത്തി നിൽക്കുന്നുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്നലെ കണ്ടത്. ഇനിയും ഈ ദുരന്ത ഭരണത്തെ പേറി നടക്കുവാനുള്ള ശക്തി ഇന്ത്യ മഹാരാജ്യത്തിനില്ല. കൊല്ലപ്പെട്ട കർഷകരെ കാണാൻ പുറപ്പെട്ട എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നു.

ഇതുകൊണ്ടൊന്നും തളർന്നു പോകുന്ന രാഷ്ട്രീയ പ്രസ്ഥാനമല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് ബിജെപി ഓർക്കുന്നത് നല്ലതാണ്. സ്വാതന്ത്ര്യ സമരത്തെ പോലും പലപ്പോഴും പിന്നിൽ നിന്ന് കുത്തിയ സംഘപരിവാർ, അവകാശ സമരങ്ങളോട് തങ്ങൾക്കുള്ള വെറുപ്പും അസഹിഷ്ണുതയും പണ്ടേ വെളിപ്പെടുത്തിയതാണ്. ജീവനും ജീവിതവും നിലനിർത്തുവാനുള്ള അവകാശ പോരാട്ടത്തിനിടയിൽ സംഘപരിവാർ ശക്തികളാൽ കൊല്ലപ്പെട്ട കർഷകർക്ക് ആദരാഞ്ജലികൾ. ഈ രാജ്യത്തിൻ്റെ ആത്മാവ് കർഷകരിൽ തന്നെയാണ്. അതിനെ തകർക്കുന്നവർക്കെതിരെ കൈമെയ് മറന്ന് നാം പോരാടണം. പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ ബ്രിട്ടീഷ് സാമ്രാജിത്വത്തെ ഇന്ത്യയുടെ മണ്ണിൽ നിന്നും തൂത്തെറിയാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, ഫാസിസ്റ്റു മോദിയിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനറിയാമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications