Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖിംപൂര്‍ ഖേരി അക്രമം; ആശിഷ് മിശ്ര ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും

ലക്‌നൊ: ലഖിംപൂര്‍ ഖേരിയില്‍ കാര്‍ പാഞ്ഞ്കയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഇന്ന് പൊലീസിന് മുമ്പില്‍ ഹാജരാകുമെന്ന് അജയ്മിശ്ര പറഞ്ഞു. ആരോഗ്യ പരമായ കാരണങ്ങളാല്‍ ഇന്നലെ ഹാജരാകാന്‍ സാധിച്ചിരുന്നില്ലെന്നും അജയ് മിശ്ര പറഞ്ഞു. കൊലപാതക കുറ്റത്തിന് ആശിഷ് മിശ്രയിക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. കര്‍ഷര്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയ കാര്‍ തന്റേതാണെന്ന് അജയ് മിശ്ര സമ്മതിച്ചിരുന്നുവെങ്കിലും കാറിലുണ്ടായിരുന്നത് തന്റെ മകനല്ലെന്നാണ് അദ്ദേഹം ന്യായീകരിച്ചത്.

ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലാണ് ഇന്നലെ തന്റെ മകന് ഹാജരാകാന്‍ സാധിക്കാഞ്ഞതെന്നും ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും അജയ് മിശ്ര പറഞ്ഞു. കൊലപാതക കുറ്റത്തിന് എഫ്‌ഐആറില്‍ ആശിഷ് മിശ്രയുടെ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ശക്തമായി രംഗത്ത് വന്നിരുന്നു. സമാധാനപരമായി നടത്തുന്ന പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്ര കാറോടിച്ച് കയറ്റുകയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്.

കേസ് വ്യാഴാഴ്ച സുപ്രീംകോടതിയിലെത്തിയിരുന്നു. തുടര്‍ന്ന് ലവ് കുഷ് ആഷിശ് പാണ്ഡെ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ച് കയറിയ വാഹനത്തില്‍ ഇവര്‍ രണ്ടുപോരുമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഉത്തരവില്ലാതെ സമ്മര്‍ദത്തില്‍ വഴങ്ങി നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ആരോപണത്തിന് വഴങ്ങി ആരെയും ആറസ്റ്റ് ചെയ്യരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംഭവത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളെ കാണാന്‍ തിരക്കിട്ട് വരുന്ന പ്രതിപക്ഷ നേതാക്കളെ കുറിച്ച് യോഗി ആദിത്യനാഥ് പറഞ്ഞത് 'അവര്‍ നല്ല മനസ്സുള്ള സന്ദേശവാഹകരല്ല എന്നാണ്.

xf

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും പ്രതിപക്ഷത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ലാഖിംപൂര്‍ ഖേരിയില്‍ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ടൂറിസമാണെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ജുഡീഷ്യല്‍ പ്രക്രിയയില്‍ ചിലയാളുകള്‍ വിശ്വസിക്കുന്നില്ല എന്നാണ് കരുതുന്നത്. ഉത്തര്‍പ്രദേശ് ലഖിംപൂര്‍ സംഭവത്തില്‍ ചിലയാളുകള്‍ രാഷ്ട്രീയ ടൂറിസം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും താകൂര്‍ പറഞ്ഞു.

കേസില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടോ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. നിയമം അതിന്റെ വഴിക്ക് തന്നെ പോകണം. പ്രതിഷേധത്തിനിടയില്‍ നടന്ന ലഖിംപൂര്‍ അക്രമത്തെ സംബന്ധിച്ച് സുപ്രീംകോടതി ഉത്തര്‍ പ്രദേശ് സര്‍്കകാരിനെ ഓര്‍മ്മിപ്പിച്ചു. ഇതുവരെയുള്ള നടപടിയില്‍ കോടതികക് തൃപ്തിയില്ലെന്നും എന്താണ് ഇതിലൂടെ താങ്കള്‍ നല്‍കുന്ന സന്ദേശമെന്നും ജസ്റ്റിസ് എന്‍വി രമണ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

കര്‍ഷകര്‍ക്ക് പിന്തുണയുമയി നിരവധി പേരാണ് രംഗത്ത് വരുന്നത്. എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുന്നുണ്ട് ഈ വിഷയത്തില്‍ മാത്രം അദ്ദേഹം ഒന്നും പ്രതകരിച്ചിട്ടില്ല.
ആസാദ് സമാജ് പാര്‍ട്ടി നേതാവും ദളിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. കര്‍ഷകരോട് സംസാരിക്കാനും ലഖിംപൂര്‍ ഖേരിയില്‍ പോയി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണാനും നരേന്ദ്രമോദി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഖിംപൂര്‍ ഖേരി സംഭവത്തിലെ പ്രതികളെ ഏഴ് ദിവസത്തിനകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രധാനമന്ത്രി മോദിയുടെ വസതിയില്‍ ഘേരാവോ നടത്തുമെന്നും ആസാദ് പറഞ്ഞിരുന്നു.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    Priyanka Gandhi shows Lakhimpur incident's video and questions PM Modi government

    ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ ഞായറാഴ്ച കിസാന്‍ റാലി നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
    റാലിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഉദ്ഘാടനം ചെയ്യുമെന്ന് പാര്‍ട്ടി പോസ്റ്ററില്‍ പറയുന്നു. അജയ് കുമാര്‍ മിശ്രയെ പിരിച്ചുവിടുക, കര്‍ഷക പ്രക്ഷോഭത്തിനിടെ പൊട്ടിപ്പുറപ്പെട്ട ലഖിംപൂര്‍ ഖേരി അക്രമത്തിന് പിന്നിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, കേന്ദ്രത്തിലെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാകും റാലി നടത്തുകയെന്നും പോസ്റ്ററില്‍ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+