നയാഗ്ര ഇനി ബെംഗളൂരുവിലും: അമേരിക്കയിലേക്ക് ഓടണ്ട, എല്ലാം കയ്യെത്തും ദൂരത്ത്

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കാനഡയുടേയും അമേരിക്കയുടേയും അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന നയാഗ്ര വെള്ളച്ചാട്ടം ഇനി ബെംഗളൂരുവിൽ. ലാൽബാഗ് ബൊട്ടാണിക്കല്‍ ഗാർഡന്‍റെ പരിസരത്താണ് മിനി നയാഗ്ര വെള്ളച്ചാട്ടം ഒരുങ്ങുന്നത്. ബൊട്ടാണിക്കൽ ഗാർഡനിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിന്റെ ചെറിയ രൂപം ലാൽബാല്‍ഗിൽ സൃഷ്ടിക്കുന്നത്.

ലാൽ ബാഗിനുള്ളിൽ ക്വാറിയ്ക്ക് ചുറ്റുമുള്ള തടാകത്തെ വെള്ളച്ചാട്ടമാക്കി മാറ്റാനാണ് നീക്കമെന്ന് പാര്‍ക്ക് ആൻഡ് ഗാർഡന്‍ ജോയിന്റെ ഡയറക്ടർ ഡോ. എം ജഗദീഷിനെ ഉദ്ധരിച്ച് ബാംഗ്ലൂർ മിറര്‍ റിപ്പോർട്ട് ചെയ്യുന്നു. വലിയ തടാകത്തിലെ വെള്ളമായിരിക്കും വെള്ളച്ചാട്ടമായി ചെറിയ തടാകത്തിലേയ്ക്ക് പമ്പുചെയ്യുക. പദ്ധതി സാക്ഷാത്കരിക്കുന്നതിനായി ഡിപ്പാർട്ട്മെന്റ് പൊതുമരാമത്ത് വകുപ്പിന് ഇതിനകം തന്നെ 2.5 ലക്ഷം രൂപ നൽകിക്കഴിഞ്ഞിട്ടുണ്ട്. വെള്ളച്ചാട്ട വിദഗ്ദരും മറ്റ് നിരവധി പരസ്ഥിതി പ്രവര്‍ത്തകരും പങ്കാളികളാവുന്നതാണ് പദ്ധതി.

lalbagh

വെള്ളച്ചാട്ടത്തിന്റെ പ്ലാൻ ഒരാഴ്ചക്കുള്ളിൽ തയ്യാറാവുമെന്നാണ് ജോയിന്‍റ് ഡയറക്ടർ നൽകുന്ന വിവരം. ഒരാഴ്ചയ്ക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മിനി നയാഗ്ര ബെംഗളൂരുവിലെ മികച്ച സ്ഥലങ്ങളിൽ ഒന്നാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. എം ജഗദീഷ് പറഞ്ഞു.

English summary
Soon Bengalureans will cease looking for attraction spots outside the city, with Lalbagh Botanical Garden all set to create a mini-Niagara falls on the garden premises.
Please Wait while comments are loading...