Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് കിട്ടില്ലെന്ന് ലാലു; അവസ്ഥ ദയനീയം... ചുട്ട മറുപടിയുമായി കനയ്യ കുമാര്‍

ന്യൂഡല്‍ഹി/പട്‌ന: ഏറെ കാലമായി തുടരുന്ന സൗഹൃദം അവസാനിപ്പിച്ച ശേഷം കോണ്‍ഗ്രസിനെതിരെ ശക്തമായ കടന്നാക്രമണവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ഡല്‍ഹിയില്‍ നിന്ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയിലേക്ക് പോകാനൊരുങ്ങവെയാണ് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതികരണം ലാലു നടത്തിയത്. ഇതിന് മറുപടിയുമായി അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാര്‍ രംഗത്തുവന്നു.

സഖ്യം പിരിഞ്ഞ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസും ആര്‍ജെഡിയും. ബിഹാറില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 30ന് വോട്ടിങ്. നാല് വര്‍ഷത്തിന് ശേഷമാണ് ലാലു പട്‌നയിലേക്ക് വരുന്നത്. ലാലുവിന്റെ പ്രതികരണം ഇങ്ങനെ...

1

രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. രണ്ടിടത്തും കോണ്‍ഗ്രസിന് വേണ്ടി മാറി നില്‍ക്കാന്‍ സാധിക്കില്ലെന്ന് ലാലു പറഞ്ഞു. കോണ്‍ഗ്രസിന് സീറ്റുകള്‍ വിട്ടുകൊടുത്താന്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വരും. കെട്ടിവച്ച കാശ് പോലും നഷ്ടപ്പെടുമെന്നും ലാലു പ്രതികരിച്ചു.

2

എന്തിന് വേണ്ടി കോണ്‍ഗ്രസിന് സീറ്റുകള്‍ വിട്ടുകൊടുക്കണം. എല്ലാ സീറ്റുകളും നഷ്ടപ്പെടുത്താന്‍ വേണ്ടിയോ. കെട്ടിവച്ച പണം പോലും കിട്ടാതാകുമെന്നും കഴിഞ്ഞ നിയമസാ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിച്ച് ലാലു പ്രസാദ് യാദവ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ വിശാല സഖ്യത്തില്‍ മികച്ച പ്രകടനം നടത്തിയത് ആര്‍ജെഡി ആയിരുന്നു.

3

144 സീറ്റുകളിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി മല്‍സരിച്ചിരുന്നത്. 75 സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് 70 സീറ്റില്‍ മല്‍സരിച്ചെങ്കിലും 19 സീറ്റില്‍ മാത്രമേ ജയിച്ചുള്ളൂ. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയത് കാരണമാണ് വിശാല സഖ്യം അധികാരത്തിലെത്താതിരുന്നത് എന്നായിരുന്നു ആര്‍ജെഡിയുടെ വിലയിരുത്തല്‍.

4

കുശീശ്വര്‍ അസ്താന്‍, താരാപൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത് ജെഡിയു ആയിരുന്നു. ജെഡിയു എംഎല്‍എമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. കുശീശ്വര്‍ അസ്താന്‍ പതിവായി കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റാണ്. ആര്‍ജെഡി, കോണ്‍ഗ്രസിന് വിട്ടുകൊടുക്കുകയാണ് പതിവ്. ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും മല്‍സരിക്കുന്നുണ്ട്.

5

കുശീശ്വര്‍ അസ്താന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസുമായി സൗഹൃദ മല്‍സരമാണ് നടക്കുന്നത് എന്നാണ് ഇതുവരെ ആര്‍ജെഡി പ്രതികരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ്, വിശാല സഖ്യം പൊളിഞ്ഞുവെന്ന് വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ 40 സീറ്റുകളിലും കോണ്‍ഗ്രസ് മല്‍സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഈ ചിത്രത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയുമോ? പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ മേനോന്‍

6

കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചതോടെയാണ് ലാലു പ്രസാദ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ജയില്‍ മോചിതനായ ശേഷം ലാലു ഇതുവരെ ഡെറാഡൂണിലും ഡല്‍ഹിയിലുമായിരുന്നു. ആദ്യമായിട്ടാണ് അദ്ദേഹം പട്‌നയില്‍ വരുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് മകന്‍ തേജസ്വി യാദവ് പറഞ്ഞു. അതേസമയം, ലാലുവിന്റെ മറ്റൊരു മകന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ആര്‍ജെഡി നേരിടുന്ന വെല്ലുവിളിയാണ്.

7

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് മികച്ച പ്രകടനം കാഴ്ചവച്ചത് കോണ്‍ഗ്രസ് ആണ് കനയ്യ കുമാര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ജയിച്ചപ്പോള്‍ ആര്‍ജെഡിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെന്നും കനയ്യ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു കനയ്യ കുമാര്‍. ബിജെപിക്കൊപ്പം ഒരിക്കലും പോകാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മറ്റു പല പാര്‍ട്ടികളുടെയും ചരിത്രം അങ്ങനെയല്ല. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പാര്‍ട്ടി മാറിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഇന്നുവരെ ബിജെപിയുമായി സഹകരിച്ചിട്ടില്ലെന്നും ഇനി സഹകരിക്കില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+