പ്രതിപക്ഷ യോഗത്തില്‍ ചര്‍ച്ചയായി ബംഗാള്‍; കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ലാലുവിന്റെ ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്നതിനിടെ പിന്തുണച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പ്രതിപക്ഷ യോഗത്തില്‍ ബംഗാള്‍ രാഷ്ട്രീയം ലാലു ചര്‍ച്ചയാക്കിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തുകൊണ്ട് കോണ്‍ഗ്രസും, ഇടതുപാര്‍ട്ടികളും മമതയെ വിമര്‍ശിക്കുന്നു എന്ന് ലാലു നേരിട്ട് ചോദിക്കുകയും ചെയ്തു.
ആരുടെയും പേര് പരാമര്‍ശിക്കാതെയാണ് ലാലു ഇക്കാര്യങ്ങള്‍ സംസാരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായിട്ടാണ് ലാലു ഇക്കാര്യം ആദ്യം സംസാരിച്ചത്. കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം നിരന്തരം ടിഎംസിയുമായി ഏറ്റുമുട്ടുന്നത് എന്തിനാണെന്ന് ലാലു ചോദിച്ചു. 2024 മുന്നില്‍ കണ്ട് സഖ്യമുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ എന്തിനാണെന്നും ലാലു, രാഹുല്‍, സോണിയ എന്നിവരോട് ചോദിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും, ലാലു സംസാരിച്ചു. ടിഎംസിയുമായി ഇടതുപക്ഷത്തെ ചില നേതാക്കള്‍ കൊമ്പുകോര്‍ക്കുന്നതായും ലാലു ചൂണ്ടിക്കാണിച്ചു. ഇത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കുന്നതായും ലാലു യെച്ചൂരിയെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രൂക്ഷ വിമര്‍ശനം മമതയ്‌ക്കെതിരെ നടത്തിയിരുന്നു.
ബംഗാളില്‍ മമതയുടെ കടുത്ത വിമര്‍ശകനായിട്ടാണ് ചൗധരി അറിയപ്പെടുന്നത്. മമത ഏകാധിപതിയാണെന്നും, തൃണമൂല്‍ പ്രവര്‍ത്തകര്‍ ഗുണ്ടകളാണെന്ന് ചൗധരി ആരോപിച്ചിരുന്നു. സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. ഹെലികോപ്ടര്‍ അടിയന്തരമായി തിരിച്ചിറക്കിയ സംഭവത്തില്‍ മമതയ്ക്ക് പരിക്കേറ്റത് നാടകമാണെന്ന് ചൗധരി വിമര്‍ശിച്ചിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടിഎംസിക്ക് നേട്ടമുണ്ടാക്കാന്‍ ജനങ്ങളുടെ വികാരത്തെ ഇളക്കിവിടുന്നതിനാണ് അത്തരമൊരു സംഭവം നടന്നതെന്നും അധീര്‍ ചൗധരി ആരോപിച്ചിരുന്നു. നേരത്തെ ഇടതേ കാലിന് മമതയ്ക്ക് പരിക്കേറ്റിരുന്നു. ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. സീതാറാം യെച്ചൂരി ടിഎംസിയുമായി ബംഗാലില്‍ യാതൊരു സഖ്യവുമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
മതേതര പാര്‍ട്ടികളായ ഇടതുപക്ഷവും, കോണ്‍ഗ്രസും ചേര്‍ന്ന് ബിജെപിയെയും, തൃണമൂലിനെയും നേരിടുമെന്നും യെച്ചൂരി പ്രഖ്യാപിച്ചിരുന്നു. മമതയും സിപിഎമ്മും തമ്മിലുള്ള സഖ്യം ഉണ്ടാവില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അക്രമത്തിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മമത ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന് രണ്ട് തരം സ്വഭാവമാണ് ഉള്ളത്. അവര്‍ സംസ്ഥാനത്ത് തന്നെ അപമാനിക്കുകയും, ദേശീയ തലത്തില്‍ സഖ്യത്തിന് ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications