ലാലുവിന് വീണ്ടും കുരുക്ക്; കാലിത്തീറ്റ അഴിമതിയില്‍ മൂന്നാമത്തെ ശിക്ഷ, അഞ്ചുവര്‍ഷം തടവ്
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസില്‍ ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ കുറ്റക്കാരനെന്ന് സിബിഐ കോടതി കണ്ടെത്തി. ചൈസാബ ട്രഷറിയില്‍ നിന്ന് ക്രമവിരുദ്ധമായി കോടികള്‍ പിന്‍വലിച്ചുവെന്ന കേസിലാണ് കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയെയും കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇരുവര്‍ക്കും അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അഞ്ച് കേസുകളാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിനെതിരേയുള്ളത്. ഇതില്‍ മൂന്നാമത്തെ കേസിലാണിപ്പോള്‍ വിധി വന്നിരിക്കുന്നത്.
നേരത്തെ രണ്ട് കേസുകളില്‍ ലാലുവിന് തടവ് ശിക്ഷ വിധിച്ചിരുന്നു. 1992-93 കാലയളവില്‍ ചൈസാബ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ നിയമവിരുദ്ധമായി പിന്‍വലിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. മുമ്പ് ബിഹാറിന്റെ ഭാഗമായിരുന്ന ചൈസാബ ഇപ്പോള്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്താണ്.

അഞ്ചില്‍ മൂന്ന്
ലാലു പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് കാലിത്തീറ്റ അഴിമതി കേസുകളാണുള്ളത്. ഇതില്‍ രണ്ടു കേസുകളില്‍ നേരത്തെ വിധി വന്നിരുന്നു. ആദ്യ കേസില്‍ ലാലുവിനെ അഞ്ചുവര്‍ഷവും രണ്ടാമത്തെകേസില് മൂന്നര വര്‍ഷവും തടവിന് ശിക്ഷിച്ചിട്ടുണ്ട്. 1990ന് ശേഷം ലാലു സ്വന്തമാക്കിയ എല്ലാ ആസ്തികളും കണ്ടുകെട്ടാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ബിര്‍സ മുണ്ട ജയിലില്‍
ഇപ്പോള്‍ ബിര്‍സ മുണ്ട ജയിലിലാണ് ലാലു പ്രസാദ് യാദവ്. ധുക്മ, ദോറണ്ട ട്രഷറികൡ നിന്ന് പണം പിന്‍വലിച്ച കേസുകളില്‍ കൂടിയാണ് ഇനി വിധി വരാനുള്ളത്. 1991-94 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്കി ഡിയോഹര്‍ ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് ഒടുവില്‍ ശിക്ഷിച്ചത്. ലാലുവിനെതിരേ ആദ്യം ആരോപണം ഉന്നയിച്ച ശിവാനന്ദ് തിവാരി ഇപ്പോള്‍ ആര്‍ജെഡി അംഗമാണ്. 1994ല്‍ താന്‍ ഉന്നയിച്ച ആരോപണം പാപമാണെന്നാണ് അദ്ദേഹം അടുത്തിടെ പ്രതികരിച്ചത്.

വേട്ടയാടലോ
ലാലുവിന്റെ കുടുബത്തിന് തുടര്‍ച്ചയായ തിരിച്ചടികളാണ് ഇപ്പോള്‍ ലഭിക്കുന്നത്. അഴിമതി കേസില്‍ ലാലുവിന്റെ മകള്‍ മിസ ഭാരതിക്കും ഭര്‍ത്താവിനുമെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ലാലുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് ആര്‍ജെഡി നേതാക്കളുടെ ആരോപണം.

ചരിത്രം ഇങ്ങനെ
34 പ്രതികളുണ്ടായിരുന്ന കാലിത്തീറ്റ കുംഭകോണ കേസില്‍ കേസില്‍ 12 പേര് വിചാരണ വേളയില്‍ മരിച്ചിരുന്നു. ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. 2013ല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ശിക്ഷാ വിധി പറഞ്ഞ കോടതി ലാലുവിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ വിലക്കിയിരുന്നു. അന്ന് രണ്ടുമാസം ജയിലില്‍ കഴിഞ്ഞ ലാലു സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. ഇത്തവണയും സമാനമായ സാഹചര്യമുണ്ടാകുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications