കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു പ്രസാദ് യാദവിന് ആശ്വാസം; കാലിത്തീറ്റ കുംഭകോണത്തില്‍ ജാമ്യം

Google Oneindia Malayalam News

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 139.35 കോടി രൂപയുടെ ഡോറണ്ട ട്രഷറി കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) തലവനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ലാലു പ്രസാദ് യാദവിന് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. നേരത്തെ കേസില്‍ സി ബി ഐ പ്രത്യേക കോടതി ലാലു പ്രസാദ് യാദവിനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില കോടതി പരിഗണിച്ചതായും അതാണ് ജാമ്യം അനുവദിക്കാന്‍ കാരണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. അദ്ദേഹം ഉടന്‍ പുറത്തിറങ്ങും. ഒരു ലക്ഷം രൂപ ജാമ്യത്തുകയും 10 ലക്ഷം രൂപ പിഴയും കെട്ടിവയ്ക്കണം,' അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഡൊറണ്ട ട്രഷറിയില്‍ നിന്ന് 139.5 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസില്‍ റാഞ്ചിയിലെ സി ബി ഐ കോടതിയാണ് 73 കാരനായ ലാലു പ്രസാദ് യാദവിനെ ശിക്ഷിച്ചത്.

LALU

അഞ്ച് വര്‍ഷം തടവിന് പുറമെ 60 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. ഫെബ്രുവരി 15 നാണ് അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 950 കോടിയുടെ കാലിത്തീറ്റ കുംഭകോണ കേസുകളുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ ലാലു പ്രസാദ് യാദവ് ഇതിനകം ശിക്ഷിക്കപ്പെട്ടിരുന്നു. ചൈബാസ ട്രഷറി കേസില്‍ 37.7 കോടിയുടേയും 33.13 കോടിയുടേയും ദിയോഘര്‍ ട്രഷറിയില്‍ നിന്ന് 89.27 കോടിയുടേയും ദുംക ട്രഷറിയില്‍ നിന്ന് 3.76 കോടിയുടേയും അഴിമതി നടത്തിയെന്നാണ് ലാലുപ്രസാദ് യാദവിനെതിരായ ഇതിന് മുന്‍പത്തെ നാല് കേസുകള്‍.

പിണറായി കായംകുളം കൊച്ചുണ്ണിയെന്ന് കോണ്‍ഗ്രസ് നേതാവ്; ലൈവ് ചര്‍ച്ചയ്ക്കിടെ അടിച്ച് ഇടത് പ്രതിനിധി, വീഡിയോപിണറായി കായംകുളം കൊച്ചുണ്ണിയെന്ന് കോണ്‍ഗ്രസ് നേതാവ്; ലൈവ് ചര്‍ച്ചയ്ക്കിടെ അടിച്ച് ഇടത് പ്രതിനിധി, വീഡിയോ

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

2018-ല്‍ ദുംക കേസില്‍ ശിക്ഷിക്കപ്പെട്ടതിന് 60 ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. 2017 ഡിസംബര്‍ മുതല്‍ ജയിലിലായ, ലാലുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദ്ദേഹത്തെ ദല്‍ഹിയിലെത്തിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അരങ്ങേറിയ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ 14 വര്‍ഷം തടവിന് ലാലു ശിക്ഷിക്കപ്പെട്ടിട്ടുണ്ടായിരുന്നു.

English summary
LaluPrasad Yadav has been granted bail in Doranda treasury case related to a fodder scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X