Get Updates
Get notified of breaking news, exclusive insights, and must-see stories!

25 ഉത്തരേന്ത്യന്‍ ഭാഷകളെ ഇല്ലാതാക്കിയത് ഹിന്ദി... യുപിയുടെ മാതൃഭാഷ ഹിന്ദിയായിരുന്നോ? തിരിച്ചടിച്ച് സ്റ്റാലിന്‍

ചെന്നൈ: ഭാഷാ തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മറ്റ് സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയതിനാലാണ് അവിടത്തെ പുരാതന ഭാഷകള ഇല്ലായ്മ ചെയ്തത് എന്ന് സ്റ്റാലിന്‍ പറഞ്ഞു. ഉത്തര്‍പ്രദേശും ബീഹാറും ഒരിക്കലും 'ഹിന്ദി ഹൃദയഭൂമി' ആയിരുന്നില്ല എന്നും അവരുടെ യഥാര്‍ത്ഥ ഭാഷകള്‍ ഇപ്പോള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിവാദപരമായ ത്രിഭാഷാ ഫോര്‍മുല പ്രകാരം മിക്ക സംസ്ഥാനങ്ങളും സംസ്‌കൃതത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ആന്‍ഡമാനില്‍ ഒഴികെ മറ്റൊരിടത്തും തമിഴ് പഠിപ്പിക്കുന്നില്ല. കേന്ദ്രീയ വിദ്യാലയത്തിന് തമിഴ് ഭാഷാ അധ്യാപകരില്ല. സ്‌കൂളില്‍ കുറഞ്ഞത് 15 വിദ്യാര്‍ത്ഥികളെങ്കിലും തമിഴ് തിരഞ്ഞെടുത്താല്‍ മാത്രമേ അധ്യാപകരെ നിയമിക്കൂ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു,' സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

MK Stalin

മിക്ക സംസ്ഥാനങ്ങളിലും ത്രിഭാഷാ നയം പ്രകാരം സംസ്‌കൃതത്തിന് മാത്രമേ മുന്‍ഗണന നല്‍കുന്നുള്ളൂ എന്നും തമിഴിനെ ദ്രാവിഡ പ്രസ്ഥാനമാണ് സംരക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ സ്‌കൂളുകളില്‍ ഉറുദു അധ്യാപകര്‍ പകരം സംസ്‌കൃത അധ്യാപകര്‍ എത്തിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. മഹാ കുംഭമേളയിലും തമിഴ് സംഗമത്തിലും (വാരണാസിയില്‍) ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ എത്ര ബോര്‍ഡുകള്‍ സ്ഥാപിച്ചുവെന്ന് മോദിയോട് ചോദിക്കണം എന്നും അദ്ദേഹം പറഞ്ഞു.

'ഹിന്ദി ഉത്തര്‍പ്രദേശിന്റെ മാതൃഭാഷയല്ല. യുപിക്ക് ഭോജ്പുരി, ബുന്ദേല്‍ഖണ്ഡി (അല്ലെങ്കില്‍ ബുണ്ടേലി) നഷ്ടപ്പെട്ടു. ഉത്തരാഖണ്ഡിന് കുമാവോണി നഷ്ടപ്പെട്ടു. രാജസ്ഥാന്‍, ഹരിയാന, ബീഹാര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മാതൃഭാഷകള്‍ നഷ്ടപ്പെട്ടു,' സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ കാലങ്ങളായി തമിഴ്‌നാടും ദ്രാവിഡ പ്രസ്ഥാനങ്ങളും പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

തമിഴ്നാട് 1967 മുതല്‍ ദ്വിഭാഷാ നയമാണ് പിന്തുടരുന്നുത്. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമങ്ങള്‍ അക്രമാസക്തമായ കലാപങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. പുതിയ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായും നടപ്പിലാക്കിയില്ലെങ്കില്‍ തമിഴ്നാടിനുള്ള 2400 കോടി രൂപയുടെ ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്നാണ് നിലവിലുള്ള പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കേന്ദ്രം ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ച് സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ശക്തമായി തിരിച്ചടിച്ചു. തമിഴ്നാട് മറ്റൊരു ഭാഷാ യുദ്ധത്തിന് തയ്യാറാണെന്നും ഇരുവരും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+