കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 37,148 കേസുകള്‍; ആകെ 11.55 ലക്ഷം കടന്നു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിവസേനെ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഓരോ ദിവസവും പുറത്തുവരുന്ന പ്രതിദിന കണക്ക് വളരെ ഞെട്ടിക്കുന്നതാണ്. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ 10000 താഴെ മാത്രം പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത് കേസുകള്‍ ഇന്ന് 35000 നും 40000 നും ഇടയില്‍ എത്തിയിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യം ഗുരുതര പ്രതിസന്ധിയിലേക്ക് കടക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 11,55,191 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് മുമ്പില്‍ അമേരിക്കയും ബ്രസീലുമാണുള്ളത്. രാജ്യത്ത് ഇതുവരെ 28,084 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. ഇപ്പോള്‍ 4,02,529 ആശുപത്രിയില്‍ തുടരുമ്പോള്‍ 7,24,578 രോഗം ബേധമായി ആശുപത്രിവിട്ടു. വിശദാംശങ്ങളിലേക്ക്...

 കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 37148 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 40000 അടുത്ത് നില്‍ക്കുകയാണ്. ഈ മണിക്കൂറില്‍ 24491 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 587 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 318695 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 8240 പേര്‍ക്കാണ് രോഗം ബാധിച്ചത്. 131636 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ തുടരുകയാണ്. 175029 പേരാണ് ഇവിടെ നിന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതുവരെ സംസ്ഥാനത്ത് നിന്ന് 12030പേര്‍ക്ക് ജീവന്‍ നഷ്ടമായി. കര്‍ശനനിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നെങ്കിലും രോഗവ്യാപനത്തില്‍ കുറവൊന്നും സംഭവിക്കുന്നില്ല.

Recommended Video

cmsvideo
Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam
തമിഴ്‌നാട്

തമിഴ്‌നാട്

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ്. സംസ്ഥാനത്ത് ഇതുവരെ 175678 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 51351 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ തുടരുകയാണ്. 121776 പേരാണ് തമിഴ്‌നാട്ടില്‍ നിന്ന് രോഗമുക്തി നേടിയത്. 2251 പേര്‍ക്ക് ഇവിടെ നിന്ന് ജീവന്‍ നഷ്ടമായി.

ദില്ലി

ദില്ലി

രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ദില്ലിയാണ്. 123747 പേര്‍ക്കാണ് ദില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 15166 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 101918 പേരാണ് ദില്ലിയില്‍ നിന്ന് രോഗമുക്തി നേടിയത്. 3663 പേര്‍ക്ക് ദില്ലിയില്‍ നിന്നും ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 954 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 35 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കേരളം

കേരളം

കേരളത്തില്‍ ഇന്നലെ 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,233 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,57,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7710 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ വര്‍ദ്ധിക്കുന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ 2 വിദ്യാർത്ഥികൾക്ക് കൊവിഡ്! ആശങ്ക കനക്കുന്നുതിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ 2 വിദ്യാർത്ഥികൾക്ക് കൊവിഡ്! ആശങ്ക കനക്കുന്നു

ചരിത്രത്തിലേക്ക്... കൊവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം! രോഗപ്രതിരോധശേഷി കൂടിചരിത്രത്തിലേക്ക്... കൊവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം! രോഗപ്രതിരോധശേഷി കൂടി

English summary
last 24 hours in India report 37,148 news covid cases; total crossed 11.55 lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X