Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗർഭിണിയായ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു; അവസാന വീഡിയോ സന്ദേശം പങ്കുവെച്ച് ഭർത്താവ്

കോവിഡ് ആദ്യം കുഞ്ഞിന്റെയും രണ്ട് ദിവസത്തിനുള്ളിൽ ഡിംപിളിന്റെയും ജീവൻ കവർന്നു.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിരവധി ആളുകളിലാണ് രോഗം സ്ഥിരീകരിക്കുന്നത്. മരണനിരക്കും കുതിച്ചുയർന്ന ഘട്ടമാണിത്. ഇത്തരത്തിൽ രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചവരിൽ ഒരു ഡോക്ടറുമുണ്ട്. ഏഴ് മാസം ഗർഭിണിയായിരുന്ന ഡോ. ഡിംപിൾ അറോറോ ചൗള. തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഡിംപിൾ. എന്നാൽ കോവിഡ് ആദ്യം കുഞ്ഞിന്റെയും രണ്ട് ദിവസത്തിനുള്ളിൽ ഡിംപിളിന്റെയും ജീവൻ കവർന്നു. മൂന്നര വയസുള്ള മൂത്തമകനെയും ഭർത്താവിനെയും വിട്ടുപിരിയുന്നതിന് മുൻപ് ഡിംപിൾ പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

covid 19

വൈറസിനെ ചെറുതായി കാണരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ആ വീഡിയോ ഡോക്ടറുടെ ഭർത്താവാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. തന്റെ ഭാര്യയുടെ അവസാന ആഗ്രഹം എന്ന നിലയ്ക്കാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്ന് രവീഷ് ചൗള പറയുന്നു.

"ഞാൻ വളരെ പ്രയാസത്തോടെയാണ് ഈ വീഡിയോ നിർമ്മിക്കുന്നത്. എന്നെ അറിയുന്ന എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ദയവായി കൊറോണയെ അത്ര നിസ്സാരമായി കാണരുത്. വളരെ മോശം, വളരെ മോശം ലക്ഷണങ്ങൾ. എനിക്ക് സംസാരിക്കാൻ കഴിയില്ല. എന്നാൽ എല്ലാവർക്കുമായി എന്റെ സന്ദേശം എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ അടുത്തുള്ളവരുടെയും പ്രിയപ്പെട്ടവരുടെയും സുരക്ഷയ്ക്കായി യവായി മാസ്ക് ധരിക്കുക. നിങ്ങൾ പുറത്തു പോകുമ്പോഴെല്ലാം, ആളുകളുമായി, പുറത്തും വീട്ടിലും ഇടപഴകുമ്പോഴെല്ലാം," ഡിംപിൾ അറോറ വീഡിയോയിൽ പറഞ്ഞു.

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

എന്ത് മുൻകരുതലുകൾ എടുക്കാമെന്ന് ആളുകളെ അറിയിക്കുന്നത് അവളുടെ സ്വതസിദ്ധമായ സ്വഭാവമായിരുന്നു. അതിനാൽ അവൾ ഇത് യഥാർത്ഥത്തിൽ തങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി പറഞ്ഞതാണ്. എന്നാൽ അവളുടെ അകാല നിര്യാണം എന്നെ ഈ സന്ദേശം ലോകത്തിലേക്ക് പോസ്റ്റുചെയ്യാൻ പ്രേരിപ്പിച്ചു, അതിനാൽ നിങ്ങൾ കോവിഡിനെ അത്ര നിസ്സാരമായി കാണരുതെന്ന് ലോകത്തിന് അറിയാൻ കഴിയുമെന്ന് രവീഷ് ചൗള പറഞ്ഞു.

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
    Maharashtra May Have Over 2,000 Cases Of Black Fungus | Oneindia Malayalamn

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+