Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഭാഷകന്‍ പിറകെ നടന്ന് ശല്യപ്പെടുത്തുന്നു; പൊലീസില്‍ പരാതിയുമായി വനിത ജഡ്ജി

ലഖ്‌നൗ: അഭിഭാഷകന്‍ പിറകെ നടന്ന് ശല്യപ്പെടുത്തുന്നതായും അശ്ലീല കമന്റടിക്കുന്നതെന്നും ആരോപിച്ച് വനിത ജഡ്ജിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം. മുഹമ്മദ് റാവൂണ്‍ എന്ന അഭിഭാഷകനെതിരെയാണ് വനിത ജഡ്ജി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നിരന്തരം തന്നെ പിന്തുടരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ കോട്വാലി പോലീസ് സ്റ്റേഷനില്‍ ഐപിസിയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു.

ഹാമിര്‍പൂര്‍ ജഡ്ജിയുടെ പരാതിയില്‍ അഭിഭാഷകനായ മുഹമ്മദ് ഹാറൂണിനെതിരെ കേസെടുത്തതായി ഹാമിര്‍പൂര്‍ അഡീഷണല്‍ എസ്പി അനൂപ് കുമാര്‍ പറഞ്ഞു. എഫ് ഐ ആര്‍ പ്രകാരം, അടുത്തിടെയാണ് ജഡ്ജി കോടതിയില്‍ എത്തിയത്. ജൂലൈ നാലാം വാരത്തില്‍, കുറ്റാരോപിതനായ അഭിഭാഷകന്‍ ഒരു ജനല്‍ കീറിലൂടെ തന്റെ ചേംബറില്‍ നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ തന്നെ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടന്നും പരാതിയില്‍ പറയുന്നു.

judge

ആ സമയത്ത് എനിക്ക് അഭിഭാഷകന്റെ പേര് അറിയില്ലായിരുന്നു, പക്ഷേ ജൂലൈ 25 ന് രാത്രി 8:45 ന് അദ്ദേഹം എന്റെ കോടതി മുറിയില്‍ ഹാജരായതിനാല്‍ ഞാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. യമുനയിലെ നടപ്പാതയില്‍ പതിവ് നടത്തത്തിന് പോയ ശേഷം ഞാന്‍ അവിടെയുള്ള ഒരു ബെഞ്ചില്‍ ഇരുന്നു. ഇയര്‍ഫോണ്‍ ഓണാക്കി പാട്ട് കേള്‍ക്കുകയായിരുന്നു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍, അതേ അഭിഭാഷകന്‍ ബെഞ്ചിന് തൊട്ടടുത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു. അയാള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുകയായിരുന്നു. മര്യാദയ്ക്ക് വേണ്ടി, ഞാന്‍ എന്റെ ഇയര്‍ഫോണ്‍ നീക്കം ചെയ്യുകയും ആശംസകള്‍ കൈമാറുകയും ചെയ്തു,'' ജഡ്ജി പരാതിയില്‍ പറഞ്ഞു.

അഭിഭാഷകന്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് വനിതാ ജഡ്ജി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പലതവണ താക്കീത് നല്‍കിയിട്ടും അഭിഭാഷകന്‍ ഉപദ്രവം അവസാനിപ്പിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+