കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് സിങ്ങിന് പണം നല്കിയിട്ടില്ലെന്ന് സംവിധായിക ലെസ്‌ലി ഉഡ്വിന്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി : ഡല്‍ഹി പെണ്‍കുട്ടിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യാസ് ഡോട്ടര്‍ നിരോധിച്ചതില്‍ ഇന്ത്യയെ വിമര്‍ശിച്ച് ഡോക്യുമെന്ററി സംവിധായിക ലെസ്‌ലി ഉഡ്വിന്‍ രംഗത്ത് . അഭിമുഖത്തിനായി പ്രതിക്ക് പണം നല്‍കി എന്ന ആരോപണവും ലെസ്‌ലി ഉഡ്വിന്‍ നിഷേധിച്ചു.
ലോകത്തിന്റെ വിരല്‍ ഇന്ത്യക്ക് നേരെ ചൂണ്ടാനുള്ള സാഹചര്യമാണ് ഇന്ത്യ ഒരുക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്, കൂടാതെ ഇന്ത്യയുടെ നടപടി ആത്മഹത്യപരമാണെന്നും ലെസ്‌ലി കുറ്റപ്പെടുത്തുന്നു.

-british.jpg -Properties

ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി ന്യൂയോര്‍ക്കില്‍ ഔദ്യോഗികമായി ഇന്ന് പുറത്തിറക്കും.യുഎന്‍ പ്രതിനിധിയടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിരോധിച്ചെങ്കിലും ഡോക്യുമെന്ററി ലോകമെമ്പാടും യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞു. അതിനിടെ അഭിമുഖത്തിനായി പ്രതിക്ക് പണം നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ലെസ്‌ലി നിഷേധിച്ചു. നിയമങ്ങള്‍ പാലിച്ചായിരുന്നു ഡോക്യുമെന്ററി നിര്‍മാണമെന്നും ലെസ്‌ലി അവകാശപ്പെട്ടു.
താന്‍ ഷൂട്ട് ചെയ്ത പതിനാറ് മണിക്കൂര്‍ ദൃശ്യങ്ങള്‍ തിഹാര്‍ ജയിലിലെ അഞ്ചംഗ റിവ്യൂ കമ്മിറ്റിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2013 ഡിസംബര്‍ 9, 10 തിയതികളിലായിരുന്നു ഇത്. പൊലീസിന്റെയും ഡോക്ടര്‍മാരുടേയും അഭിമുഖമെടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയിരുന്നു. ഡോക്യുമെന്ററി മുന്‍വിധിയോടെയുള്ളതല്ല എന്ന് പല പ്രമുഖ അഭിഭാഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അഭിഭാഷകര്‍ ഡോക്യുമെന്ററി കണ്ട് അംഗീകരിച്ചതാണെന്നും ലെസ്‌ലി ഉഡ്വിന്‍ പറഞ്ഞു.

English summary
The Indian government is inviting the world to point fingers at India, and call it undemocratic and unconstitutional, said Leslee Udwin of the ban on the documentary India’s Daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X