കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുമായി സഖ്യം മാത്രമല്ല പൊതുഓഫീസും വേണമെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനോട് ബംഗാള്‍ ഘടകം

  • By Desk
Google Oneindia Malayalam News

സിപിഎമ്മിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിന് അവസാനം കുറിച്ചുകൊണ്ടാണ് മമതാ ബാനര്‍ജിയുടെ നേതൃത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവരുടെ പാര്‍ട്ടിയയ തൃണമൂല്‍ കോണ്‍ഗ്രസിന്റേ കൂടി പിന്തുണയിലായിരുന്നു യുപിഎ സര്‍ക്കാര്‍ നിലനിന്നിരുന്നത്. പിന്നീട് കോണ്‍ഗ്രസുമായി അകന്ന മമത ഇപ്പോള്‍ പ്രാദേശിക കക്ഷികളുടെ മുന്നണിക്കാണ് ശ്രമം നടത്തുന്നത്.

ഈ സഹചര്യത്തിലാണ് ബംഗാളിലെ സിപിഎമ്മുമായി ഔദ്യോഗികമായി തന്നെ സഖ്യം വേണമെന്ന ആവശ്യം ബംഗാള്‍ കോണ്‍ഗ്രസ് ഘടകം ഇപ്പോള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈയിടെ കഴിഞ്ഞ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലും ബംഗാളില്‍ കോണ്‍ഗ്രസ് ഇടത് പാര്‍ട്ടികളുമായി പ്രാദേശികമായ നീക്കുപോക്കുകള്‍ എന്നോണം സംഖ്യത്തിലേര്‍പ്പെട്ടിരുന്നു. ഈ സഖ്യം വിജയകരമായില്ലെങ്കിലും സംഖ്യം തുടരണമെന്ന സൂചനകളാണ് ഇപ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ് നല്‍കുന്നത്.

മമത

മമത

വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടുകയാണെങ്കില്‍ പ്രാദേശികമുന്നണിയുമായി മുന്നോട്ട് പോവാനുള്ള മമതയുടെ നീക്കങ്ങള്‍ക്ക് ശക്തിയേറും. സീറ്റുകളുടെ എണ്ണം കാട്ടി മമത കോണ്‍ഗ്രസിനോട് വിലപേശലും നടത്താനുള്ള സാഹചര്യമാണ് ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൂട്ടി കാണുന്നത്.

ബിജെപിയും

ബിജെപിയും

മമതക്ക് പുറമേ ബിജെപിയും സംസ്ഥാനത്ത് കോണ്‍ഗ്രസിന് മുന്നണിയാണ്. തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമങ്ങളെ ഭയന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസ്-ഇടത് അണികള്‍ ബിജെപിയില്‍ ചേരുന്നതായി പാര്‍ട്ടി വിലയിരുത്തുന്നു. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പരാജയപ്പെടുത്താന്‍ സിപിഎം ഉള്‍പ്പടേയുള്ള ഇടത്പാര്‍ട്ടികളുമായി സഖ്യം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

സഖ്യം മാത്രമല്ല

സഖ്യം മാത്രമല്ല

ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ് ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍. സഖ്യം മാത്രമല്ല ഇരുപാര്‍ട്ടികള്‍ക്കും പൊതുവായ ഓഫീസ് വേണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ബംഗാള്‍ പിസിസി ജനറല്‍ ഒപി മിശ്രയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.

സുപ്രധാനം

സുപ്രധാനം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും പരാജയപ്പെടുത്താനുള്ള 21 നടപടികളാണ് ഹൈക്കാമാന്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതില്‍ സിപിഐഎം ഉള്‍പ്പടേയുള്ള ഇടത് പാര്‍ട്ടികളുടമായി സംഖ്യം ഉണ്ടാക്കുന്നത് വളരെ സുപ്രധാന ഘടകമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്‍തൂക്കം

മൂന്‍തൂക്കം

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കിയല്ല റിപ്പോര്‍ട്ട്. 2011 ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതിന് കൂടി മൂന്‍തൂക്കം നല്‍കികൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള പാര്‍ട്ടിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൗധരി

ചൗധരി

ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായി ബംഗാളില്‍ തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ്സ് പിസിസി പ്രസിഡന്റ് രഞ്ചന്‍ ചൗധരി മുമ്പ് പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പിസിസി ഇപ്പോള്‍ കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഓഫീസിന് പുറമെ

ഓഫീസിന് പുറമെ

കെല്‍ക്കത്ത, അസന്‍സോല്‍,ബെറാംപോര്‍,സിലിഗുരി, എന്നിവിടങ്ങലിലാണ് സഖ്യത്തിനായി പൊതുവായ ഓഫീസ് ആവശ്യപ്പെടുന്നത്. ഇതിനു പുറമേ സോഷ്യല്‍ മീഡിയകളില്‍ ഏകോപനപരമായ പ്രവര്‍ത്തനം വേണം. സഖ്യത്തിനായി വെബ്‌സൈറ്റ്, ഫെയ്‌സ്ബുക്ക്, ടിറ്റര്‍ പേജുകള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിപിഎം

സിപിഎം

എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലെന്നാണ് സിപിഎമ്മിന്റെ ഇതുവരേയുള്ള നിലപാട്. തിരഞ്ഞെടുപ്പുകളില്‍ പ്രാദേശികമായ നിക്കുപോക്കുകള്‍ മാത്രമാണ് നടന്നത്. അത് ജനങ്ങള്‍ തീരുമാനിച്ചതാണ്. നേതാക്കള്‍ ഇടപെട്ടിട്ടില്ല എന്നുമായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയുടെ പ്രതികരം

English summary
Bengal Congress to party: No pact with TMC, let’s go with Left, have common offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X