ബിജെപിയെ പോലെയല്ല ഞങ്ങൾ, തെറ്റുക്കൾ ചൂണ്ടിക്കാട്ടും, ഒരിക്കലും പരിഹസിക്കില്ല, മോദിക്കെതിരെ രാഹുൽ

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്രമോദി വരുത്തുന്ന തെററുകൾ ചൂണ്ടിക്കാട്ടുമെങ്കിൽ ഒരിക്കും പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കുന്ന നീക്കങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി പ്രതിപക്ഷത്തിരുന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയും പരാമർശങ്ങളും നടത്തിയിരുന്നു. എന്നാൽ അന്ന് അവർ ചെയ്തതു പോലുള്ള പ്രവർത്തികളൊന്നും തങ്ങൾ ചെയ്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഇതാണ് കോൺഗ്രസും- ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യസമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ ബനസ്കന്ദയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണ ചൈനാക്കടൽ വിഷയത്തിൽ വാഗ്ദാനവുമായി ട്രംപ്, മധ്യസ്ഥനാകാൻ തയ്യാർ, പ്രതികരിക്കാതെ രാജ്യങ്ങൾ

ജനങ്ങൾക്കിടയിൽ ഏറെ ചർച്ചയായിരുന്ന വിഷമാണ് രാഹുലിന്റെ ട്വിറ്റർ സന്ദേശങ്ങളിൽ വന്ന മാറ്റം. ഇതിന് കൃത്യമായ മറുപടി രാഹുൽ നൽകിയിട്ടുണ്ട്. തനിക്കു പറയാനുള്ള കാര്യങ്ങൾ തന്റെ സോഷ്യൻ മീഡിയ ടീമുമായി ചർച്ച ചെയ്യാറുണ്ട്. വിഷയത്തിൽ തങ്ങൾ ചർച്ച നടത്തിയതിനു ശേഷമാണ് ട്വീറ്റ് പോസ്റ്റ് ചെയ്യുന്നത്. അതേസമയം രാഷ്ട്രീയസ്വഭാവമുള്ള ട്വീറ്റുകൾ തന്റെ മാത്രം കാഴ്ചപ്പാടാണെന്നും രാഹുൽ പറഞ്ഞു. കൂടാതെ ബിജെപിയുടെ സോഷ്യമീഡിയ ടീമം അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു.

ഏഷ്യൻ പര്യടനം കൊണ്ട് കാര്യമില്ല, ട്രംപിന്റെ മോഹം ഒരിക്കലും നടക്കില്ല... തുറന്നടിച്ച് ഉത്തരകൊറിയ

rahul

ബിജെപി പ്രവർത്തകർക്കെതിരെ സഹോദരി പ്രിയങ്ക ഒരിക്കല്‍ പറഞ്ഞ അനുഭവകഥയും സദസ്സുമായി രാഹുല്‍ പങ്കുവച്ചു. ഒരിക്കല്‍ പ്രിയങ്ക വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സഹയാത്രികരായി നാല് ബിജെപി അംഗങ്ങളുമുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട യാത്രയ്ക്കിടെ ഒരിക്കല്‍പ്പോലും അവര്‍ ചിരിക്കുന്നത് പ്രിയങ്ക കണ്ടില്ലത്രേ. ഇതാണ് ബിജെപിയിലെ അവസ്ഥ. ഇത്തരത്തില്‍ ബിജെപിക്കാര്‍ ദേഷ്യവും വെറുപ്പും പടര്‍ത്തുമ്പോള്‍, നമുക്കതു ചെയ്യാനാവില്ല. നിങ്ങളുടെ ജീവിതം മുഴുവനായും ഇതിനായി മാറ്റിവച്ചാലും ഇതു സാധ്യമാകില്ല. കാരണം നിങ്ങള്‍ ഒരു കോണ്‍ഗ്രസുകാരനാണ്. അവര്‍ ബിജെപിക്കാരുമാണെന്നും രാഹുല്‍ പറഞ്ഞു.

English summary
Congress vice-president Rahul Gandhi has said that his party, unlike BJP, has always drawn a line when it comes to criticism of Prime Minister Narendra Modi and will never disrespect the position of the PM.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്