Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയ അഴിമതി കേസ്: എ എ പി നേതാവ് സഞ്ജയ് സിം​ഗിനെ 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ഡൽഹി: ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിം​ഗിനെ ഡൽഹി കോടതി അഞ്ച് ദിവസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഒരു വ്യവസായി സിം​ഗിന് 3 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഇത് ഡൽഹി മദ്യനയ കേസിലെ പണമിടപാടിന്റെ ഭാഗമാണെന്നും ഇഡി കോടതിയെ അറിയിച്ചു.

എ എ പി എം പിയുടെ സ്ഥലത്ത് നിന്ന് ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തെ നേരിടുമെന്നും ഇഡി കോടതിയെ അറിയിച്ചു. ദിനേശ് അറോറയുടെ ജീവനക്കാരനായ സർവേഷാണ് പണം എത്തിച്ചതെന്നാണ് പരാതി. കുറ്റകൃത്യങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇ ഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു.

sanjay

'ഇത് ബി​ഗ്ബോസിൽ എത്തിയപ്പോഴായിരുന്നു എനിക്ക് ഭയങ്കര ​ഗുണം ചെയ്തത്' ; തുറന്നുപറഞ്ഞ് അഖിൽ

എന്നാൽ അറോറ ഒരു പ്രതിയാണെന്ന് സഞ്ജയ് സിംഗിന്റെ അഭിഭാഷകൻ പറഞ്ഞു. "ദിനേശ് അറോറയെ ഇതേ ഇ ഡി അറസ്റ്റ് ചെയ്തു. ഇപ്പോൾ അദ്ദേഹം അപ്രൂവറാക്കി മാറിയിരിക്കുന്നു," ഈ കേസിൽ സിംഗിന് മുമ്പ് ഒരിക്കലും സമൻസ് ലഭിച്ചിട്ടില്ലെന്നും സഞ്ജയ് സിംഗിന്റെ അഭിഭാഷകൻ പറഞ്ഞു

"ഇഡി പറയുന്നത് അവർ 239 സേർച്ച് നടത്തിയെന്നാണ്. 239 സേർച്ചുകളിൽ നിന്ന് ശേഖരിച്ച തെളിവുകൾ ഉപയോഗിച്ച് സഞ്ജയ് സിംഗിനെ നേരിടാൻ പോകുകയാണെന്ന് ഇഡി പറയുന്നുണ്ടോ?" അഭിഭാഷകൻ ചോദിച്ചു.

എന്തുകൊണ്ടാണ് ഇപ്പോൾ സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി പ്രതികരിച്ചു, എ എ പി നേതാവിന് 2 കോടി രൂപ നൽകിയതിനെക്കുറിച്ച് അറോറയുടെ മൊഴി ഓഗസ്റ്റിൽ രേഖപ്പെടുത്തിയതായി ഇഡി പറഞ്ഞു. "ഈ കോടതിയുടെ ജുഡീഷ്യൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദിനേഷ് അറോറയെ അപ്രൂവർ ആക്കിയത്. സഞ്ജയ് സിംഗിനെതിരെ ദിനേശ് അറോറയുടെ മൊഴി പ്രേരണ മൂലമാണ് എടുത്തതെന്ന വാദം ഭാവന ആണ്." ഇഡി പറഞ്ഞു,

തനിക്കെതിരായ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് സിം​ഗ് പറയുന്നു. "ഇത്രയും ദിവസമായി ദിനേശ് അറോറയും അമിത് അറോറയും ഏജൻസികളുടെ കസ്റ്റഡിയിൽ ആയിരുന്നു, ഇപ്പോൾ അവർ എന്റെ പേര് എടുത്തു. ഞാൻ കൂപ്പുകൈകളോടെ പറയുന്നു, ഈ തെളിവുകളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ എനിക്ക് പരമാവധി ശിക്ഷ തരൂ. പക്ഷേ. ഇതൊരു പ്രതികാര കേസാണ്," അദ്ദേഹം പറഞ്ഞു. കോടതി ഒരു രാഷ്ട്രീയ വേദിയല്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ഇതിനെ എതിർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+