വാടകയ്ക്ക് എത്തി, പിന്നീട് ലിവിംഗ് ടുഗെദർ; ഒടുവിൽ വീട് വിറ്റ് കിട്ടിയ 96 ലക്ഷവുമായി യുവതി മുങ്ങി
സൂറത്ത്: യുവാവിന്റെ വീട് വിറ്റ് കിട്ടിയ 96 ലക്ഷം രൂപയുമായി യുവതി രക്ഷപ്പെട്ടു. കതർഗാം ഏരിയയിൽ താമസിക്കുന്ന യുവാവിന്റെ വീട് വിറ്റതിൽ നിന്ന് ലഭിച്ച പണവുമായാണ് ദിലീപ് ഉക്കാനി (37) എന്ന ആളുടെ ലിവ് ഇൻ പങ്കാളിയായ 29കാരിയായ ജയശ്രീ സ്ഥലംവിട്ടത്. തിങ്കളാഴ്ച രാത്രി ചൗക്ക് ബസാർ പോലീസ് സ്റ്റേഷനിൽ ജയശ്രീ ഭഗത്തിനും അവളുടെ മുൻ കാമുകൻ ശുഭം മിസാലും (30) എതിരെ മോഷണത്തിന് യുവാവ് പരാതി നൽകി.
കടർഗാമിലെ ക്രുഷ്‌നകുഞ്ച് സൊസൈറ്റിയിൽ ഒരു വീട് തനിക്കുണ്ടെന്നും ഒന്നാം നിലയിൽ താൻ താമസിക്കുകയായിരുന്നുവെന്നും താഴത്തെ നില ഭഗത്തിനും മിസാലിനും കഴിഞ്ഞ വർഷം വാടകയ്‌ക്ക് നൽകിയെന്നും ദിലീപ് ഉക്കാനി പരാതിയിൽ ആരോപിച്ചു. ഇടയ്ക്കിടെ മഹാരാഷ്ട്രയിലേക്ക് പോകുമായിരുന്നു മിസാൽ.

ഈ കാലയളവിൽ ജയശ്രീയും ദിലീപ് ഉക്കാനിയും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. മുമ്പ് വിവാഹിതിയയും രണ്ട് കുട്ടികളുമുള്ള ജയശ്രീ , താൻ വിവാഹമോചനത്തിൻ്റെ ഘട്ടത്തിലാണെന്ന് ഇയാളോട് പറഞ്ഞു.
അതേ സമയം തന്റെ പഴയ വീട് വിൽക്കാൻ തീരുമാനിച്ചതിനാൽ ദിലീപും ജയശ്രീയും വേദ് റോഡിലെ വീരാംനഗർ സൊസൈറ്റിയിലെ ഒരു അപ്പാർട്ട്‌മെൻ്റിലേക്ക് മാറി. ജനുവരി 23-ന് ദലീപ് കൃഷ്ണകുഞ്ച് സൊസൈറ്റിയിലെ തൻ്റെ വീട് 99.99 ലക്ഷം രൂപയ്ക്ക വിൽക്കാൻ തീരുമാനിച്ചു.
മുഴുവൻ പണമായി ലഭിച്ചു. നികുതിയും മറ്റ് ചാർജുകളും അടച്ചതിന് ശേഷം 96.44 ലക്ഷം രൂപ ലഭച്ചു., വാടക അപ്പാർട്ട്മെൻ്റിൽ സൂക്ഷിച്ചു. ജനുവരി 31 ന്, ജയശ്രീ ദിലീപിനോട് മക്കളെ മുൻ ഭർത്താവിനൊപ്പം കടയിൽ വിടാൻ ആവശ്യപ്പെട്ടു. കുട്ടികളെ കൊണ്ടാക്കിയ ശേഷം വീട്ടിലെത്തിയ ദിലീപ് വീട് പൂട്ടിയ നിലയിൽ കണ്ടെത്തി. പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഭഗത്തിനെയും മിസാലിനെയും വിളിച്ചെങ്കിലും ഇരുവരും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ദിലീപ് തിങ്കളാഴ്ച രാത്രി ഭഗത്തിനും മിസാലിനും എതിരെ പോലീസിൽ പരാതി നൽകി. ദീവീപ് ഉക്കാനിയും ജയശ്രീയും കഴിഞ്ഞ എട്ട് മാസമായി ഒരുമിച്ചാണ് താമസിക്കുന്നത്. ദീലീപ് ഉക്കാനി കൂലിപ്പണി ചെയ്യാറുണ്ടായിരുന്നു," ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.












Click it and Unblock the Notifications