രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്, ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികൾ വൈകിട്ട് 5ന് പ്രഖ്യാപിക്കും
ദില്ലി: കാത്തിരിപ്പിനൊടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് 5 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ചില നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിയ്യതികൾ കൂടി ഇന്ന് പ്രഖ്യാപിച്ചേക്കും. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒപ്പം തന്നെ സിക്കിം, ഒഡിഷ, ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതികളും ഇന്ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കും.

നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ മൂന്നിനാണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കുന്നതോടെ രാജ്യത്തെ പെരുമാറ്റച്ചട്ടം നിലവില്‍ വരും. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിക്കുന്നു എന്ന് ആരോപിച്ച് നേരത്തെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇത്തവണ ഏഴോ എട്ടോ ഘട്ടങ്ങളായിട്ടായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് നിലവില്‍ 543 ലോക്‌സഭാ മണ്ഡലങ്ങളിലായി 10 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഉളളത്. നിലവില്‍ രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന ജമ്മു കശ്മീരില്‍ മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുളള സാഹചര്യമാണോ കശ്മീരിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു.
ജമ്മു കശ്മീരിലെ സര്‍ക്കാര്‍ പിരിച്ച് വിട്ട് രാഷ്ട്പതി ഭരണം ഏര്‍പ്പെടുത്തിയതിന്റെ കാലാവധി മെയിലാണ് അവസാനിക്കുന്നത്. നിയമസഭ പിരിച്ച് വിട്ടാല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം. ഇത് പ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടത്താനാണ് സാധ്യത. മഹാരാഷ്ട്ര, ഹരിയാന സര്‍ക്കാരുകളെ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രണ്ടിടത്തും കാലാവധി പൂര്‍ത്തിയാക്കാനാണ് ഭരണകക്ഷിയായ ബിജെപിയുടെ തീരുമാനം.
Election Commission of India to hold a press conference at 5pm today. pic.twitter.com/M8hrrpQBr4
— ANI (@ANI) March 10, 2019












Click it and Unblock the Notifications