Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നാംഘട്ടത്തില്‍ ജനവിധി തേടുന്നത് 8 കേന്ദ്ര മന്ത്രിമാരും 2 മുന്‍മുഖ്യമന്ത്രിമാരും; പരസ്യപ്രചരണം അവസാനിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്നയിടങ്ങളിലെ പരസ്യപ്രചരണം അവസാനിച്ചു. ഏപ്രില്‍ 19 നാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ 21 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് പോളിംഗിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തില്‍ 1625 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം ഇവരില്‍ 134 പേര്‍ സ്ത്രീകളും 1491 പേര്‍ പുരുഷന്മാരുമാണ്.

ഒന്നാം ഘട്ടത്തില്‍ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, അരുണാചല്‍ പ്രദേശ് (അരുണാചല്‍ പ്രദേശ് ഈസ്റ്റ്, അരുണാചല്‍ പ്രദേശ് വെസ്റ്റ്), അസം (ദിബ്രുഗഡ്, ജോര്‍ഹട്ട്, കാസിരംഗ, ലഖിംപൂര്‍, സോനിത്പൂര്‍), ബീഹാര്‍ (ഔറംഗബാദ്, ഗയ, ജാമുയി, നവാഡ), ഛത്തീസ്ഗഡ് (ബസ്തര്‍) എന്നിവിടങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

2024 LOKSABHA ELECTION

തമിഴ്നാട്ടിലെ തിരുവള്ളൂര്‍, ചെന്നൈ നോര്‍ത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെന്‍ട്രല്‍, ശ്രീപെരുമ്പത്തൂര്‍, കാഞ്ചീപുരം, ആരക്കോണം, വെല്ലൂര്‍, കൃഷ്ണഗിരി, ധര്‍മപുരി, തിരുവണ്ണാമലൈ, ആറണി, വിഴുപ്പുരം, കള്ളക്കുറിച്ചി, സേലം, നാമക്കല്‍, ഈറോഡ്, തിരുപ്പൂര്‍, നീലഗിരി, കോയമ്പത്തൂര്‍, പൊള്ളാച്ചി, ദിണ്ടിഗല്‍ കരൂര്‍, തിരുച്ചിറപ്പള്ളി, പെരമ്പല്ലൂര്‍, കടലൂര്‍, ചിദംബരം, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂര്‍, ശിവഗംഗ, മധുര, തേനി, വിരുദുനഗര്‍, രാമനാഥപുരം, തൂത്തുക്കുടി, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി എന്നിവിടങ്ങളിലും 19 നാണ് വോട്ടെടുപ്പ്.

ജമ്മു കശ്മീര്‍ (ഉധംപൂര്‍), ലക്ഷദ്വീപ്, മധ്യപ്രദേശ് (ചിന്ദ്വാര, ബാലാഘട്ട്, ജബല്‍പൂര്‍, മണ്ഡല, സിദ്ധി, ഷാഹ്‌ദോള്‍), മഹാരാഷ്ട്ര (ചന്ദ്രപൂര്‍, ഭണ്ഡാര - ഗോണ്ടിയ, ഗഡ്ചിരോളി - ചിമൂര്‍, രാംടെക്, നാഗ്പൂര്‍), മണിപ്പൂര്‍, രാജസ്ഥാന്‍ (ഗംഗാനഗര്‍, ബിക്കാനീര്‍, ചുരു, ജുന്‍ജുനു, സിക്കാര്‍, ജയ്പൂര്‍ റൂറല്‍, ജയ്പൂര്‍, അല്‍വാര്‍, ഭരത്പൂര്‍, കരൗലി-ധോള്‍പൂര്‍, ദൗസ, നാഗൗര്‍), മേഘാലയ (ഷില്ലോങ്, തുറ) എന്നിവിടങ്ങളിലും ഒന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.

മിസോറാം, നാഗാലാന്‍ഡ്, പുതുച്ചേരി, സിക്കിം, ത്രിപുര (ത്രിപുര വെസ്റ്റ്), ഉത്തരാഖണ്ഡ് (തെഹ്രി ഗര്‍വാള്‍, ഗര്‍വാള്‍, അല്‍മോറ, നൈനിറ്റാള്‍- ഉദംസിംഗ് നഗര്‍, ഹരിദ്വാര്‍), പശ്ചിമ ബംഗാള്‍ (കൂച്ച്‌ബെഹാര്‍, അലിപുര്‍ദുവാര്‍സ്, ജല്‍പായ്ഗുരി), ഉത്തര്‍പ്രദേശ് -(സഹാറന്‍പൂര്‍, കൈരാന, മുസാഫര്‍നഗര്‍, ബിജ്നോര്‍, നാഗിന, മൊറാദാബാദ്, രാംപൂര്‍, പിലിഭിത്) എന്നിവിടങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.

ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ എട്ട് കേന്ദ്ര മന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറും ജനവിധി തേടും. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ഹാട്രിക് വിജയം തേടി മത്സരിക്കുന്നുണ്ട്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കും. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റുമായ നബാം തുകിയാണ് റിജിജുവിന്റെ എതിരാളി.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബനാദ സോനോവാള്‍ അസമിലെ ദിബ്രുഗഡില്‍ നിന്ന് മത്സരിക്കും. മുസഫര്‍നഗര്‍ ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രമന്ത്രി സഞ്ജീവ് ബലിയാന്‍ സമാജ്വാദി പാര്‍ട്ടിയുടെ ഹരീന്ദ്ര മാലിക്കിനും ബിഎസ്പി സ്ഥാനാര്‍ത്ഥി ദാരാ സിംഗ് പ്രജാപതിക്കുമെതിരെ മത്സരിക്കുന്നു. ഡിഎംകെ എംപിയും മുന്‍ ടെലികോം മന്ത്രിയുമായ എ രാജയും കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായ എല്‍ മുരുകനുമാണ് നീലഗിരിയില്‍ മത്സരിക്കുന്നത്.

കാര്‍ത്തി ചിദംബരം, തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ, തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുമായിരുന്ന തമിഴിസൈ സൗന്ദരരാജന്‍, കനിമൊഴി, കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് എന്നിവരും ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+