തെലങ്കാനയില്‍ 9 സീറ്റുകള്‍ ബിജെപി നേടും, 300 സീറ്റ് കേന്ദ്രത്തില്‍ കുറയില്ല; പ്രവചിച്ച് പ്രശാന്ത്
ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കടുത്ത മത്സരം നേരിടുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരിക്കും കടുത്ത മത്സരമുണ്ടാവുക. ഇരുപാര്‍ട്ടികളും പകുതി സീറ്റുകള്‍ വീതം സ്വന്തമാക്കുമെന്നും കിഷോര്‍ പറഞ്ഞു.
തെലങ്കാനയിലെ ആര്‍ടിവിയോടായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ബിജെപിയോ കോണ്‍ഗ്രസോ രണ്ട് സീറ്റ് കൂടുതല്‍ നേടാന്‍ സാധ്യതയുമുണ്ട്. തെലങ്കാനയില്‍ പതിനേഴ് ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തവണ നാല് സീറ്റുകള്‍ നേടി ബിജെപി എല്ലാവരെയും ഞെട്ടിച്ചിരുന്നു. 20 ശതമാനം വോട്ടും പാര്‍ട്ടി നേടിയിരുന്നു.

ബിആര്‍എസ്സിന്റെയും കെ ചന്ദ്രശേഖര റാവുവിന്റെയും കോട്ടയായിരുന്നു തെലങ്കാന. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി നേരിട്ടതോടെ സംസ്ഥാനത്ത് പ്രധാന പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരിക്കുയാണ്. ബിആര്‍എസ് വളരെ ദുര്‍ബലമായിരിക്കുകയാണ്.
6 മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെ ബിജെപി നേടാന്‍ സാധ്യതയുണ്ടെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. സാധാരണ താന്‍ സീറ്റുകളുടെ കണക്കുകള്‍ പറയാറില്ല. എന്നാല്‍ തെലങ്കാനയില്‍ ബിജെപിയും കോണ്‍ഗ്രസും 9 സീറ്റുകള്‍ക്കിടയില്‍ നേടിയേക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബിആര്‍എസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ ശക്തികള്‍ അല്ല. ഇവിടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് തെലങ്കാനയിലെ മത്സരം. ഇരുവര്‍ക്കും തുല്യ സാധ്യതയാണ് സംസ്ഥാനത്തുള്ളതെന്നും കിഷോര്‍ പറഞ്ഞു. 2019ല്‍ ബിആര്‍എസ് 9 സീറ്റുകളാണ് നേടിയത്. 42 ശതമാനം വോട്ടും നേടിയിരുന്നു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 39 സീറ്റുകളാണ് അവര്‍ നേടിയത്. എന്നാല്‍ രേവന്ത് റെഡ്ഡിയുടെ മികവില്‍ കോണ്‍ഗ്രസ് 64 സീറ്റ് നേടി തെലങ്കാനയില്‍ അധികാരത്തിലെത്തുകയായിരുന്നു. 39.40 ശതമാനം വോട്ടും പാര്‍ട്ടിക്് ലഭിച്ചു. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് ശതമാനം വോട്ടാണ് കോണ്‍ഗ്രസ് വര്‍ധിപ്പിച്ചത്.
അതേസമയം കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലെത്തുമെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. നിലവില്‍ ബിജെപിക്കുള്ള 300 സീറ്റില്‍ കുറവ് വരാന്‍ സാധ്യയില്ല. ഉത്തരേന്ത്യയിലോ പശ്ചിമേന്ത്യയിലോ ബിജെപിക്ക് സീറ്റുകള്‍ കുറയാന്‍ സാധ്യതയില്ല. ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ മേഖലയിലും ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിക്കും.
സീറ്റ് കുറയില്ലെങ്കിലും ബിജെപി ഒരിക്കലും 400 സീറ്റ് നേടില്ല. അതിനര്‍ത്ഥം 200 സീറ്റിലേക്ക് കുറയുമെന്നല്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ ഉത്തരേന്ത്യയിലും പശ്ചിമേന്ത്യയിലും നൂറ് സീറ്റെങ്കിലും ബിജെപിക്ക് നഷ്ടം സംഭവിക്കണം.
ബിജെപി 200 സീറ്റ് നേടില്ലെന്ന് പറയുന്ന ആളുകള്‍ എവിടെയാണ് നൂറ് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാവുകയെന്ന് പറയണമെന്നും കിഷോര്‍ ആവശ്യപ്പെട്ടു. അതേസമയം ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി വമ്പന്‍ പരാജയം നേരിടുമെന്നും ഒഡീഷയില്‍ കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും കിഷോര്‍ നേരത്തെ പ്രവചിച്ചിരുന്നു.












Click it and Unblock the Notifications