തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐ-സിപിഎം സീറ്റ് ധാരണയായി; സീറ്റുകളിൽ തീരുമാനം പിന്നീട് , കോയമ്പത്തൂർ കമൽഹാസനോ?
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിൽ സി പി ഐ, സി പി എം പാർട്ടികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി ഡി എം കെ. സഖ്യത്തിൽ ഇരു പാർട്ടികൾക്കും രണ്ട് വീതം സീറ്റ് നൽകാനാണ് ധാരണ. എന്നാൽ ഏതൊക്കെ സീറ്റുകളിൽ മത്സരിക്കുമെന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
വ്യാഴാഴ്ച രാവിലെ ഡി എം കെ ആസ്ഥാനത്ത് ഇടതുപാർട്ടി നേതാക്കളുമായി ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. 2019 ലെ തിരഞ്ഞെടുപ്പിലും സി പി എമ്മും സി പി ഐയും ഡി എം കെയുമായി സഖ്യത്തിലായിരുന്നു മത്സരിച്ചത്. അന്ന് കോയമ്പത്തൂര്‍, മധുര ലോക്സഭാ മണ്ഡലങ്ങളിലാണ് സി പി എം മത്സരിച്ചത്. നാഗപട്ടണം, തിരുപ്പൂര്‍ എന്നിവിടങ്ങളിൽ സി പി ഐയും. ഇരുപാർട്ടികളുടെ നാല് സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

ഇത്തവണയും തങ്ങളുടെ സിറ്റിങ് സീറ്റുകൾ ആർക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സി പി എം. അങ്ങനെയെങ്കിൽ നടനും മക്കൾ നീതി മയ്യം തലവനുമായ കമൽഹാസന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡി എം കെയുമായി സഖ്യത്തിനുള്ള നീക്കങ്ങൾ കമൽഹാസൻ ആരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനാണ് കമൽഹാസൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് കമൽഹാസൻ മത്സരിച്ചിരുന്നു. അന്ന് കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച കമൽഹാസന് പക്ഷേ പരാജയം രുചിക്കേണ്ടി വന്നു. 1540 വോട്ടുകള്‍ക്ക് ബി ജെ പിയുടെ വാനതി ശ്രീനിവാസനോടായിരുന്നു കമൽഹാസൻ പരാജയപ്പെട്ടത്. തോറ്റെങ്കിലും ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കോയമ്പത്തൂരിൽ നിന്ന് തന്നെയായിരിക്കുമെന്നാണ് കമൽഹാസൻ വ്യക്തമാക്കിയത്.
കമൽഹാസൻ കോയമ്പത്തൂർ മത്സരിച്ചാൽ തെങ്കാശി സീറ്റ് സി പി എമ്മിന് നൽകാനായിരിക്കും ഡി എം കെയിലെ ആലോചന എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാൻ സി പി എം തയ്യാറാകില്ലെന്നാണ് തമിഴ്‌നാട് സി പി എം സെക്രട്ടറി കെ ബാലകൃഷ്ണന്‍ ആവർത്തിച്ച് പറയുന്നത്. ഈ സാഹചര്യത്തിൽ ഡി എം കെ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയിൽ സി പി എമ്മിനേയും സി പി ഐയേയും കൂടാതെ കോൺഗ്രസ്, മുസ്ലീം ലീഗ് എന്നീ കക്ഷികളെല്ലാം ഭാഗമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 39 സീറ്റിൽ 38 ലും വിജയിക്കാൻ മുന്നണിക്ക് സാധിച്ചിരുന്നു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications