Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇനി താക്കീതല്ല, കര്‍ശന നടപടി; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും കര്‍ശന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നിര്‍ബന്ധമായും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രചാരണ വേളയില്‍ ചുവപ്പ് വര കടക്കരുതെന്ന് രാജീവ് കുമാര്‍ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് രാഷ്ട്രീയ വ്യവഹാരത്തിന്റെ തോത് കുറയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു. എല്ലാ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് നിര്‍ദേശം നല്‍കിയത്.

2024 LOKSABHA ELECTION

ഓരോ താരപ്രചാരകര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. 'ഓരോ താരപ്രചാരകന്റെയും ശ്രദ്ധയില്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമായിരിക്കും. അതിനാല്‍ ഞങ്ങള്‍ അവ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും ഒന്നും ചെയ്തില്ലല്ലോ എന്ന് ആളുകള്‍ ഞങ്ങളോട് ചോദിച്ചിരുന്നു,' രാജീവ് കുമാര്‍ പറഞ്ഞു.

എന്നാല്‍ ഇനി താക്കീതില്‍ ഒതുക്കില്ല എന്നും കര്‍ശനമായ നടപടിയുണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ ഇത് സംബന്ധിച്ചുള്ള മുന്‍കാലചരിത്രങ്ങളും പരിശോധിക്കും എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിലാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുക. ജാതിയോ മതമോ ആയ അഭ്യര്‍ത്ഥനകള്‍ നടത്താതിരിക്കുക, സ്വകാര്യ ജീവിതത്തിന്റെ ഏതെങ്കിലും വശത്തെ' വിമര്‍ശിക്കാതിരിക്കുക എന്നിവയും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ല എന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരസ്യം വാര്‍ത്തയായി നല്‍കരുതെന്നും സോഷ്യല്‍ മീഡിയയിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. റീ പോളിംഗ് സാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്നും രാജീവ് കുമാര്‍ നിര്‍ദേശിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും മറ്റ് മീഡിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. വ്യാജവാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടേയുള്ള വ്യാജപ്രചാരണങ്ങളിലും നടപടിയുണ്ടാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകഴിഞ്ഞതോടെ രാജ്യത്ത് പെരുമാറ്റ ചട്ടം നിലവില്‍ വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+