Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ ദൈവം അയച്ചതാണ്, ഞാന്‍ ജൈവീകമായി ജനിച്ചതല്ല..'; അവകാശവാദവുമായി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തന്നെ ഒരു ദൗത്യം നിറവേറ്റാനായി ദൈവം അയച്ചതാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 ന് വേണ്ടി മാധ്യമപ്രവര്‍ത്തക റുബിക ലിയാഖത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പരാമര്‍ശം. താന്‍ ജീവശാസ്ത്രപരമായി ജനിച്ചതല്ല എന്നും മറിച്ച്, ഒരു ദൗത്യം നിറവേറ്റാന്‍ ദൈവത്താല്‍ അയച്ചതാണെന്നുമാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. അഭിമുഖത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

''ഞാന്‍ ജനിച്ചത് ജൈവികമായിട്ടല്ലെന്ന് എനിക്ക് ബോധ്യമുണ്ട്. ദൈവം എന്നെ അദ്ദേഹത്തിന്റെ ജോലി ചെയ്യാന്‍ അയച്ചതിനാല്‍ എനിക്ക് ഈ ഊര്‍ജ്ജം ലഭിക്കുന്നു' എന്നായിരുന്നു എന്തുകൊണ്ടാണ് താങ്കള്‍ക്ക് തിരക്കുകള്‍ക്കിടയിലും തളര്‍ച്ച തോന്നാത്തത് എന്ന ചോദ്യത്തിന് നരേന്ദ്ര മോദി നല്‍കിയ മറുപടി. തന്റെ ഊര്‍ജം ദൈവിക ദാനമായിരിക്കണം എന്നും അതിനാല്‍ ദൈവം തന്നിലൂടെ പ്രവര്‍ത്തിക്കും എന്നുമാണ് പ്രധാനമന്ത്രി പറയുന്നത്.

Narendra Modi

മാംസവും രക്തവും ഉള്ള ഒരു സാധാരണ ജീവിയാണ് താനെന്ന് തെറ്റിദ്ധരിപ്പിച്ചത് തന്റെ അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം മാത്രമാണെന്നും മോദി പറഞ്ഞു. 'അവരുടെ (അമ്മയുടെ) സ്വന്തം സ്വര്‍ഗീയ വാസസ്ഥലത്തേക്ക് പോയതോടെ, അയാള്‍ക്ക് മായയുടെ ആ മൂടുപടം, ആ മിഥ്യാബോധം നഷ്ടപ്പെട്ടതായി തോന്നുന്നു. ബുദ്ധനെപ്പോലെ ജ്ഞാനോദയാവസ്ഥയില്‍ എത്തിയതായി തോന്നുന്നു,' മോദി പറയുന്നു.

തന്റെ യഥാര്‍ത്ഥ ദൈവിക ഉത്ഭവത്തെക്കുറിച്ച്, യഥാര്‍ത്ഥ ദൈവിക ഉദ്ദേശ്യത്തെക്കുറിച്ച് അയാള്‍ക്ക് ഇപ്പോള്‍ ബോധ്യമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ ഇതുവരെ ദൈവത്തെ കണ്ടിട്ടില്ല എന്നും മറ്റുള്ളവരെപ്പോലെ താനും ദൈവത്തെ വിശ്വാസത്തോടെ ആരാധിക്കുന്നു എന്നും മോദി പറയുന്നുണ്ട്. മോദിയുടെ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിനെതിരെ പരിഹാസവുമായി എത്തിയിരിക്കുന്നത്.

മോദി പറഞ്ഞ ദൈവം നിയോഗിച്ച ദൗത്യം ഗുജറാത്ത് കലാപം, മുസ്ലീം കൂട്ടക്കൊല, മണിപ്പൂര്‍ കൊലപാതകങ്ങള്‍ എന്നിവയാണോ എന്നാണ് എക്‌സില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ജവഹര്‍ സിര്‍കര്‍ ചോദിക്കുന്നത്. അതേസമയം താന്‍ മുസ്ലീം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല എന്ന് ഈ അഭിമുഖത്തിലും നരേന്ദ്ര മോദി ആവര്‍ത്തിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടെന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത് എന്നും അദ്ദേഹം ചോദിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങളാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്. മേയ് 25 നാണ് ആറാം ഘട്ടം. ജൂണ്‍ ഒന്നിന് ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം. തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലേറാം എന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി. ബി ജെ പി 370 സീറ്റിലും എന്‍ ഡി എ 400 സീറ്റിലും വിജയിക്കും എന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+