Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവം ആരെയെങ്കിലും കലാപത്തിനായി അയയ്ക്കുമോ? മോദിയെ പരിഹസിച്ച് മമത

കൊല്‍ക്കത്ത: 'താന്‍ ജനിച്ചത് ദൈവഹിതപ്രകാരമാണ്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടേക്കും എന്ന ഭയം ചിലരെ പിടികൂടിയിട്ടുണ്ട് എന്നും അതിനാലാണ് ബി ജെ പി നേതാക്കള്‍ അര്‍ഥമില്ലാത്ത തരത്തില്‍ സംസാരിക്കുന്നത് എന്നും മമത ബാനര്‍ജി പറഞ്ഞു.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സുന്ദര്‍ബന്‍സ് ഏരിയയിലെ മഥുരാപൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. ''അദ്ദേഹം ഇപ്പോള്‍ സ്വയം ദൈവത്തിന്റെ പുത്രനാണെന്ന് വിളിക്കുന്നു. ഞങ്ങളെപ്പോലെ, അദ്ദേഹത്തിന് ജീവശാസ്ത്രപരമായ മാതാപിതാക്കള്‍ ഇല്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. താന്‍ ദൈവത്താല്‍ അയച്ചതാണെന്ന് അദ്ദേഹം പറയുന്നു,' മമത പറഞ്ഞു.

2024 LOKSABHA ELECTION

ദൈവം ആരെയെങ്കിലും കലാപങ്ങള്‍ സംഘടിപ്പിക്കാനോ പരസ്യങ്ങളിലൂടെയോ നുണകള്‍ പ്രചരിപ്പിക്കുന്നതിനോ എന്‍ ആര്‍ സിയുടെ പേരില്‍ ജയിലില്‍ കിടത്താനോ വേണ്ടി അയയ്ക്കുമോ എന്നാണ് തനിക്ക് ചോദിക്കാനുള്ളത് എന്നും മമത പറഞ്ഞു. സിഎഎയുടെ പേരില്‍ ഗുണ്ടായിസം സ്‌പോണ്‍സര്‍ ചെയ്യാനോ 100 ദിവസത്തെ ജോലിക്കുള്ള ഫണ്ട് തടയാനോ ഗ്രാമീണ വീടുകള്‍ നിര്‍മ്മിക്കുന്നത് തടയാനോ ദൈവം തന്റെ ദൂതനെ അയയ്ക്കുമോ?

ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് ദൈവം പിന്മാറുമോ എന്നും ദൈവത്തിന് അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല എന്നും മമത കൂട്ടിച്ചേര്‍ത്തു. അതേസമയം ജഗന്നാഥ ഭഗവാന്‍ പ്രധാനമന്ത്രിയുടെ ഭക്തനാണെന്ന ബിജെപി വക്താവ് സംബിത് പത്രയുടെ വിവാദ പരാമര്‍ശത്തെയും മമത ബാനര്‍ജി പരിഹസിച്ചു.

'ജഗന്നാഥന്‍ മോദിയുടെ ഭക്തനാണെങ്കില്‍, അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്ഷേത്രം പണിയുകയും ഫോട്ടോയ്ക്ക് മുന്നില്‍ പ്രസാദം അര്‍പ്പിക്കുകയും പൂജാരിയെ ഏല്‍പ്പിക്കുകയും ചെയ്യേണ്ടതല്ലേ?' മമത ബാനര്‍ജി പറഞ്ഞു. നേരത്തെ ന്യൂസ് 18 ന് വേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. തന്റെ ജനനം ദൈവഹിതമാണ് എന്നും മറ്റുള്ളവരെ പോലെ ജൈവീകമായിട്ടല്ല താന്‍ ജനിച്ചത് എന്നുമായിരുന്നു മോദി പറഞ്ഞത്.

'എന്റെ അമ്മയുടെ വിയോഗത്തിനു ശേഷമാണ് ഞാന്‍ മനസിലാക്കുന്നത് എന്നെ ദൈവം ചില ദൗത്യങ്ങള്‍ നിറവേറ്റാന്‍ അയച്ചതാണെന്ന് ബോധ്യപ്പെട്ടത്. ഈ ശക്തി എനിക്ക് ദൈവം തന്നതാണ്,' എന്നായിരുന്നു മോദി പറഞ്ഞത്. തന്റെ യഥാര്‍ത്ഥ ദൈവിക ഉത്ഭവത്തെക്കുറിച്ച്, ഉദ്ദേശ്യത്തെക്കുറിച്ച് തനിക്ക് ഇപ്പോള്‍ ബുദ്ധനെ പോലെ ബോധ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+