'രാഹുലോ ഖാർഗെയോ 2024 ൽ പ്രധാനമന്ത്രിയാകാം';അപ്രതീക്ഷിത ഫലം ഉണ്ടായേക്കുമെന്ന് തരൂർ
തിരുവനന്തപുരം: പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് ശശി തരൂര്‍ എം പി. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലം ഉണ്ടായേക്കാമെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലം ഉണ്ടായേക്കാം. അതൊക്കെ കാത്തിരുന്ന് കാണാം. പ്രതിപക്ഷ സഖ്യം ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് തന്നെ ഫലം വന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് തനിച്ചാകില്ല തീരുമാനം എടുക്കു. പ്രതിപക്ഷ ഇന്ത്യ മുന്നണി അധികാരത്തിൽ വരികയാണെങ്കിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയോ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയേയോ കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തേക്കും', തരൂർ പറഞ്ഞു.

'ഖാർഗെ പ്രധാനമന്ത്രിയായാൽ രാജ്യത്തെ ആദ്യ ദലിത് പ്രധാനമന്ത്രിയാകും അദ്ദഹേം. അദ്ദേഹമല്ലെങ്കിൽ രാഹുൽ കാരണം പലതരത്തിലും കോൺഗ്രസ് ഒരു കുടുംബാധിപത്യ പാർട്ടിയാണ്', തരൂർ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി എന്നതിനര്‍ത്ഥം സര്‍ക്കാരിനെ നയിക്കുന്ന നേതാവ് എന്നത് മാത്രമാണെന്നും അദ്ദേഹത്തെ പോലെ തന്നെ പ്രാധാന്യവും ഉത്തരവാദിത്തവും മറ്റ് മന്ത്രിമാർക്കും ഉണ്ടെന്നും തരൂർ പറഞ്ഞു. തന്നെ എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും അത് ചെയ്യാൻ തനിക്ക് സാധിക്കുമെന്നും തരൂർ പറഞ്ഞു.
ബി ജെ പി നേതൃത്വം നൽകുന്ന എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഇക്കുറിയും നരേന്ദ്ര മോദി തന്നെയാണ്. ബി ജെ പി ദേശീയ നേതൃത്വം തന്നെ ഇക്കാര്യം പല തവണ ആവർത്തിച്ചിട്ടുണ്ട്.. അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്ന ഭരണപക്ഷത്തിന്റെ ചോദ്യങ്ങളോട് ഇതുവരെ സഖ്യം പ്രതികരിച്ചിട്ടില്ല. 26 പാർട്ടികൾ ഉൾപ്പെടുന്നതാണ് ഇന്ത്യ സഖ്യം. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകപക്ഷീയമായി ഒരു പ്രഖ്യാപനം നടത്താൻ പാർട്ടികൾക്ക് സാധിക്കില്ല.
നിലവിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കൂടാതെ, ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍, എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എന്നിവരെല്ലാം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിമാരില്‍ പരിഗണിക്കപ്പെടുന്ന പേരുകളാണ്.












Click it and Unblock the Notifications