നിതീഷ് പോയത് തിരിച്ചടിയാവുമോ? ബീഹാറില്‍ ഇന്ത്യയോ എന്‍ഡിഎയോ മുന്നില്‍; ന്യൂസ് 18 സര്‍വേ ഫലം
ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാര്‍ പോയത് ഇന്ത്യ സഖ്യത്തിന് തിരിച്ചടി സമ്മാനിക്കുമെന്ന് ന്യൂസ് 18 ഒപ്പീനിയന്‍ പോള്‍. ബിജെപി സഖ്യം ബീഹാറിലെ നാല്‍പ്പതില്‍ 38 സീറ്റും വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം 2019നെ അപേക്ഷിച്ച് പ്രതിപക്ഷ സഖ്യത്തിന് നേട്ടമുണ്ട്. ഒരു സീറ്റ് അധികമാണ് ലഭിക്കുക.
2019ല്‍ ഒരു സീറ്റ് മാത്രമാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. ഇത്തവണ അത് രണ്ടായി ഉയരുമെന്നാണ് സര്‍വേ പറയുന്നത്. അതേസമയം നേരത്തെ മാസങ്ങള്‍ മാത്രം നീണ്ട സഖ്യത്തില്‍ നിന്ന് നിതീഷ് കുമാര്‍ പിന്‍മാറിയിരുന്നു. ഇതോടെ ഇന്ത്യ സഖ്യം ആര്‍ജെഡിയും കോണ്‍ഗ്രസും മറ്റ് ചെറുകിട പാര്‍ട്ടികളും ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

58 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം 28 ശതമാനം വോട്ട് ഇന്ത്യ സഖ്യത്തിനും ലഭിക്കും. ഇത്തവണയും ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാകില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അതേസമയം ബീഹാറിലെ സീറ്റ് വിഭജനം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.
ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലും മത്സരിച്ചേക്കുമെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി അഞ്ച് സീറ്റിലും മത്സരിച്ചേക്കും. ഹാജിപൂരിലും എല്‍ജെപി തന്നെ മത്സരിക്കും. അതേസമയം ഹാജിപൂരിലെ നിലവിലെ എംപിയായ പശുപതി പരസിന് രാജ്യസഭാ സീറ്റോ ഗവര്‍ണര്‍ പദവിയോ ലഭിക്കും.
അതേസമയം മധ്യപ്രദേശില്‍ എന്‍ഡിഎ തേരോട്ടം നടത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ആകെയുള്ള 29 സീറ്റില്‍ 28 എണ്ണവും ബിജെപി വിജയിക്കുമെന്ന് സര്‍വേ പറയുന്നു. ഒരു സീറ്റ് ഇന്ത്യ സഖ്യം നേടുമെന്നും സര്‍വേ പറയുന്നു. ഇത് 2019ലെ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം കൂടിയാണ്. 2019ല്‍ കോണ്‍ഗ്രസ് ചിന്ദ്വാര മാത്രമാണ് മധ്യപ്രദേശില്‍ വിജയിച്ചത്.
അതേസമയം ഹരിയാനയിലെ പത്ത് സീറ്റിലും എന്‍ഡിഎ തന്നെ വിജയിക്കും. വോട്ട് ശതമാനത്തിലും എന്‍ഡിഎ തന്നെ മുന്നിലെത്തും. തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം 30 സീറ്റ് വിജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
അഞ്ച് സീറ്റുകള്‍ തമിഴ്‌നാട്ടില്‍ ബിജെപി നേടും. അണ്ണാഡിഎംകെ നാല് സീറ്റില്‍ ഒതുങ്ങുമെനനും പ്രവചനമുണ്ട്. കേരളത്തില്‍ യുഡിഎഫ് 14 സീറ്റ് നേടുമെന്നും നാല് സീറ്റുകള്‍ എല്‍ഡിഎഫിനും രണ്ട് സീറ്റുകള്‍ ബിജെപിക്കും ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.












Click it and Unblock the Notifications