Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷും നായിഡുവും എന്‍ഡിഎ യോഗത്തിനെത്തും നിതീഷ് തേജസ്വി ചര്‍ച്ച നടന്നോ? വീണ്ടും അഭ്യൂഹം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ വിലപേശലിന് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും. ഇരുവരും ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കും. ഇരുവരും കിംഗ് മേക്കറുകളായി മാറിയിരിക്കുകയാണ്. നിതീഷിന്റെ ജെഡിയുവിന് പന്ത്രണ്ടും ടിഡിപിക്ക് പതിനാറ് സീറ്റുമാണ് ഉള്ളത്.

എന്നാല്‍ ഇരുവരും വന്‍ ഡിമാന്‍ഡുകളാണ് മുന്നോട്ട് വെക്കുന്നത്. സ്പീക്കര്‍ പദവി രണ്ടുപേരും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്..അതേസമയം സ്പീക്കര്‍ പദവി സഭയില്‍ നിയന്ത്രണത്തിന് സഹായിക്കുമെന്നാണ് ഇരുപാര്‍ട്ടികളും കരുതുന്നത്. ബിജെപി ഇത്രയും കാലം അത് സഖ്യകക്ഷികള്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ അതിന് വഴങ്ങേണ്ടി വരും.

nitish kumar

നിതീഷ് കുമാര്‍ പിന്തുണയുടെ കാര്യത്തില്‍ മൗനം പാലിക്കുന്ന സാഹചര്യത്തില്‍ ബിജെപി രണ്ടാമതൊന്ന് ആലോചിക്കാനുള്ള സാധ്യതയില്ല. നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തിലാണ് ബീഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഇരുവരും വിമാനത്തില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത് ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്.

ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മുമ്പ് എന്‍ഡിഎ സഖ്യം വിട്ടിട്ടുള്ളതാണ്. ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെങ്കില്‍ സഖ്യം വിടാനും സാധ്യത ഏറെയാണ്. 2014ല്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് ക്യാബിനറ്റ് ബെര്‍ത്തും, കേന്ദ്ര സഹ മന്ത്രി സ്ഥാനവും മോദി സര്‍ക്കാരില്‍ ലഭിച്ചിരുന്നു. ഇത്തവണ കൂടുതല്‍ പദവികള്‍ നായിഡു അതിനാല്‍ ആവശ്യപ്പെടും.

ആന്ധ്ര തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കൂടി നേടിയ സാഹചര്യത്തില്‍ അഞ്ച് കേന്ദ്ര മന്ത്രി സ്ഥാനം വരെ നായിഡുവിന് കിട്ടിയാലും അത്ഭുതപ്പെടാനില്ല. അതേസമയം സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിയായ പവന്‍ കല്യാണിന്റെ ജനസേനയെ കാത്തിരിക്കുന്നത് വലിയ പദവികളാണ്. ജഗനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ വലിയ പങ്കുവഹിച്ചത് പവന്‍ കല്യാണാണ്.

വലിയ പദവികള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും പവനെ കാത്തിരിക്കുന്നുണ്ട്. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയും വലിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഏഴ് സീറ്റുകള്‍ അവര്‍ നേടിയിട്ടുണ്ട്. ഷിന്‍ഡെ ഇതുവരെ കേന്ദ്രത്തില്‍ ക്യാബിനറ്റ് ബെര്‍ത്ത് ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി പിളര്‍ത്തി എത്തിയത് കൊണ്ട് ഷിന്‍ഡെ ബിജെപിയോട് കൂടുതലായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ല.

അതേസമയം ബിജെപിക്ക് ഇപ്പോള്‍ ഓരോ സീറ്റും നിര്‍ണായകമാണ്. അതുകൊണ്ട് സഖ്യത്തില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് ഷിന്‍ഡെയുടെ ശ്രമം. ഇന്ന് വൈകീട്ടാണ് എന്‍ഡിഎ യോഗം നടക്കുന്നത്. എന്‍ഡിഎയ്‌ക്കൊപ്പമാണെന്ന് ചന്ദ്രബാബു നായിഡു ആവര്‍ത്തിച്ചിട്ടുണ്ട്.

ഇത്രയും വലിയ വിജയം തന്നതിന് ആന്ധ്രയിലെ ജനങ്ങളോട് നന്ദി പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണത്തകര്‍ച്ചയാണ് ആന്ധ്രയിലുണ്ടായത്. ഇവിടെ ഭരണമേ ഇല്ലായിരുന്നു. ജനങ്ങളുടെ വിജയം വീണ്ടുമുണ്ടാവാന്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ജനങ്ങളുടെ ഭരണമായിരിക്കും എല്ലാ തലത്തിലും ആന്ധ്രയിലുണ്ടാവുകയെന്നും നായിഡു പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+