ദേവ്‌റ പോയിട്ടും പിടിവിടാതെ ഉദ്ധവ് പക്ഷം, മുംബൈ സൗത്തില്‍ വീട്ടുവീഴ്ച്ചയില്ലെന്ന് റാവത്ത്
മുംബൈ: മിലിന്ദ് ദേവ്‌റ രാജിവെച്ചിട്ടും മുംബൈ സൗത്ത് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴച്ചയില്ലെന്ന് ശിവസേന ഉദ്ധവ് പക്ഷം. ഈ സീറ്റ് കോണ്‍ഗ്രസ് ഇത്തവണ ആവശ്യമാണ് എന്ന നിലപാടിലായിരുന്നു. മിലിന്ദ് ദേവ്‌റയോ അദ്ദേഹത്തിന്റെ വിശ്വസ്തനോ ഇവിടെ സീറ്റ് നല്‍കാനായിരുന്നു ശ്രമം. എന്നാല്‍ ദേവ്‌റ സഖ്യം വിട്ടതോടെ മുംബൈയില്‍ കോണ്‍ഗ്രസ് ചെറുതല്ലാത്ത തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്.
സഞജയ് റാവത്താണ് മുംബൈ സൗത്ത് ലോക്‌സഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ നിര്‍ണായകമായ ഈ സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കേണ്ടി വരും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. സഞ്ജയ് റാവത്തിന്റെ പരസ്യമായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിന് അതൃപ്തിയിലാണ്.

മഹാരാഷ്ട്രയില്‍ മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ച സമയത്തുള്ള റാവത്തിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉദ്ധവിനെ അതൃപ്തി അറിയിച്ചേക്കും. മഹാരാഷ്ട്രയില്‍ ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസായിരിക്കും മത്സരിക്കുക. എന്നാല്‍ ദേവ്‌റ പാര്‍ട്ടി വിട്ടത് സഖ്യത്തില്‍ ചില തിരിച്ചടികളും കോണ്‍ഗ്രസിന് സമ്മാനിക്കും.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ച ദിവസം തന്നെ ഇങ്ങനെ ഒരു രാജി വന്നത് ശുഭലക്ഷണമല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയും, ബാലാസാഹേബ് തോററ്റും പറയുന്നു. എന്നാല്‍ സീറ്റിന്റെ കാര്യത്തിലാണ് ദേവ്‌റ ഇടഞ്ഞതെന്ന് സൂചനയുണ്ട്. അതേസമയം ഉദ്ധവ് പക്ഷേ മുംബൈ സൗത്തില്‍ അവകാശവാദമുന്നയിച്ചതില്‍ കടുത്ത എതിര്‍പ്പ് ദേവ്‌റയ്ക്കുണ്ടായിരുന്നു. ഇന്ത്യ സഖ്യ യോഗത്തില്‍ അടക്കം ശിവസേന ഉദ്ധവ് പക്ഷം ഇക്കാര്യം ഉന്നയിച്ചതും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.
എന്നാല്‍ 2014, 2019 വര്‍ഷങ്ങളില്‍ ഈ സീറ്റ് വിജയിച്ചത് ശിവസേന സ്ഥാനാര്‍ത്ഥിയായ അരവിന്ദ് സാവന്താണ്. ഈയൊരു സാഹചര്യത്തില്‍ സീറ്റ് വിട്ടുകളയാന്‍ ഉദ്ധവ് പക്ഷം തയ്യാറല്ലായിരുന്നു. ഈ സാഹചര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ടത് ദേവ്‌റയായിരുന്നു. കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത്.
മുംബൈ സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം എത്താനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. അതേസമയം മഹാവികാസ് അഗാഡി യോഗത്തില്‍ ദിയോറയ്ക്ക് മറ്റ് സീറ്റുകളാണ് വാഗ്ദാനം ചെയ്തത്. മുംബൈ സൗത്ത് സെന്‍ട്രല്‍, നോര്‍ത്ത് സെന്‍ട്രല്‍ എന്നീ സീറ്റുകളായിരുന്നു അത്. രണ്ടും ബിജെപിയുടെ കൈവശമുള്ള സീറ്റാണ്.
എംവിഎ കക്ഷികള്‍ എടുത്ത നിലപാടില്‍ താന്‍ അതൃപ്തനാണെന്ന് കഴിഞ്ഞ ദിവസം ദേവ്‌റ പറഞ്ഞിരുന്നു. മുംബൈ സൗത്ത് സീറ്റില്‍ അന്തിമ തീരുമാനമൊന്നും എടുത്തിരുന്നില്ല. ദേവ്‌റ തീരുമാനം വരുന്നതിന് മുമ്പ് പാര്‍ട്ടി വിട്ടത് നാരശപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി വളരെ ദീര്‍ഘമായ കാലത്തെ ബന്ധം ദേവ്‌റ കുടുംബത്തിനുണ്ട്. അതാണ് വലിയ നഷ്ടമായി പാര്‍ട്ടി കാണുന്നത്.












Click it and Unblock the Notifications