ലോക്സഭ തിരഞ്ഞെടുപ്പ്; കേരളത്തിൽ 'മോദി ബ്രിഗേഡുമായി' ബിജെപി..ന്യൂനപക്ഷ പിന്തുണ വർധിപ്പിക്കാനും പദ്ധതി
അഞ്ച് മണ്ഡലങ്ങളാണ് പാർട്ടി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ സംസ്ഥാനത്ത് ഏത് വിധേനയും താമര വിരിയിക്കും എന്ന വാശിയിലാണ് ബി ജെ പി. അഞ്ച് മണ്ഡലങ്ങളാണ് പാർട്ടി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഇവിടങ്ങളിൽ കേന്ദ്രമന്ത്രിമാർക്ക് പ്രത്യേക ചുമതല ബി ജെ പി ദേശീയ നേതൃത്വം നൽകിയിട്ടുണ്ട്. കൂടാതെ സമൂഹത്തിലെ ഓരോ വിഭാഗങ്ങളേയും ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങളും പദ്ധതികളും ബി ജെ പി ഒരുക്കുന്നുണ്ട്.
യുവാക്കളാണ് ബിജെപിയുടെ പ്രധമ ലക്ഷ്യം. തിരഞ്ഞെടുപ്പിന്റെ സാഹചര്യങ്ങൾ പഠിക്കുന്നതിനും സംസ്ഥാനത്തെ സാധ്യതകൾ അറിയുന്നതിനും ബി ജെ പി സർവ്വേ സംഘടിപ്പിച്ചിരുന്നു. സർവ്വേയിൽ യുവാക്കൾ നിർണായകമാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ യുവാക്കൾക്കളുടെ പിന്തുണ നേടാനുള്ള തന്ത്രങ്ങളും ബി ജെ പി ആവിഷ്കരുക്കുന്നുണ്ട്.

കൂടുതൽ യുവാക്കളിലേക്ക് എത്തിക്കും
യുവാക്കൾ നിർണായക ശക്തിയാണെന്നാണ് സർവ്വേയിൽ കണ്ടെത്താൻ സാധിച്ചത്. എന്നാൽ യുവാക്കൾക്ക് അവരിൽ ഭൂരിഭാഗവും രാഷ്ട്രീയത്തോട് താത്പര്യം പുലർത്താത്തവരും തങ്ങളുടെ ജോലികളിൽ താത്പര്യം കാണിക്കുന്നവരുമാണ്. ഇവരിലേക്കെത്താനാണ് ബി ജെ പി ശ്രമിക്കുന്നത്', ദേശീയ എക്സിക്യൂട്ടീവ് അംഗം ന്യൂ ഇന്ത്യൻ എക്സപ്രസിനോട് പ്രതികരിച്ചു. 'സ്റ്റാൻഡ് അപ്പ് ഇന്ത്യ', 'സ്റ്റാർട്ട്-അപ്പ് ഇന്ത്യ' തുടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികൾ ഉപയോഗിച്ച് പല യുവസംരംഭകരും തങ്ങളുടെ സംരംഭങ്ങൾ ആരംഭിച്ചിരുന്നു കൂടാതെ മുദ്ര ലോണിനേയും ആശ്രയിച്ച യുവാക്കാൾ ധാരളമാണ്. ഈ പദ്ധതികൾ കൂടുതൽ യുവാക്കളിലേക്ക് എത്തിക്കും.

പ്രത്യേക പരിപാടികളും സംസ്ഥാനടിസ്ഥാനത്തിൽ നടത്തും
മാത്രമല്ല യുവമോർച്ചയുടെ കീഴിൽ പ്രത്യേക പരിപാടികളും സംസ്ഥാനടിസ്ഥാനത്തിൽ നടത്തും. സംസ്ഥാനത്തെ രാഷ്ട്രീയേതര യുവസംരംഭകരെയും യൂത്ത് ഐക്കൺമാരെയും കണ്ടെത്തി അവരെ കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളുടെ ബ്രാൻഡ് അംബാസിഡർമാരായും നിയമിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന സംരഭകരേയും വികസന പരിപാടികളുടെ അംബാസിഡർ ആക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. വിവിധ മേഖലകളിൽ ഉള്ള യുവജനങ്ങളെ പങ്കെടുപ്പിച്ച് ഏപ്രിലിൽ എറണാകുളത്ത് വെച്ച് മോദി ബ്രിഗേഡ് എന്ന പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

മുസ്ലീം, ക്രിസ്ത്യൻ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികളും
അതേസമയം കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികളും ബി ജെ പി നടപ്പാക്കും. സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നേരത്തേ ക്രിസ്ത്യൻ കുടുംബങ്ങളിൽ ബി ജെ പിയുടെ നേതൃത്വത്തിൽ സമ്പർക്ക പരിപാടികൾ നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ട മെന്ന നിലയ്ക്ക് വിപുലമായ പരിപാടികൾ ബി ജെ പി നടത്തും.

ആശങ്കകൾ ഇല്ലാതാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ
ക്രിസ്ത്യൻ സമുദായാംഗങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ പ്രാദേശിക വിഷയമാണെന്നും സമുദായാംഗങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. മാത്രമല്ല മുസ്‌ലിംകൾക്കിടയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള കേന്ദ്രപദ്ധതികൾ ചൂണ്ടിക്കാട്ടിയുളള പ്രചരണങ്ങളും ആരംഭിക്കും. ന്യൂനപക്ഷ വിഭാഗങ്ങളൾക്കിടയിലെ ആശങ്കകൾ ഇല്ലാതാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ഊർജിതമാക്കും.












Click it and Unblock the Notifications