കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കാ ഗാന്ധി അഖിലേഷുമായി ചര്‍ച്ചയ്ക്ക്; യുപിയില്‍ സഖ്യത്തില്‍ മാറ്റം വന്നേക്കും, തടസം മായാവതി

Google Oneindia Malayalam News

Recommended Video

cmsvideo
ഉത്തര്‍ പ്രദേശില്‍ കോൺഗ്രസ് വരുമോ | Oneindia Malayalam

ദില്ലി: ഉത്തര്‍ പ്രദേശില്‍ പ്രിയങ്കാ ഗാന്ധി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയതിന് പിന്നാലെ സംസ്ഥാനത്തെ രാഷ്ട്രീയ സഖ്യത്തില്‍ മാറ്റം വന്നേക്കുമെന്ന് സൂചന. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി പ്രിയങ്കാ ഗാന്ധി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് പുതിയ വിവരം.

ഇതുവരെ പ്രതിനിധികള്‍ തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകളാണ് നടന്നത്. എന്നാല്‍ പ്രിയങ്ക നേരിട്ട് ചര്‍ച്ചകള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ഡിടിവിയോട് പറഞ്ഞു. അഖിലേഷ് യാദവ് ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും ഒരുക്കമാണെന്ന് എസ്പി നേതാക്കളും പ്രതികരിച്ചു. ഇതോടെ യുപിയില്‍ ബിജെപിക്കെതിരായ ശക്തമായ പ്രതിപക്ഷ നിര വരുമെന്നാണ് കരുതുന്നത്. എന്നാല്‍ മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസ്-എസ്പി ചര്‍ച്ചകള്‍ക്ക് തുരങ്കം വെക്കുമോ എന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്....

സഖ്യത്തില്‍ ചില മാറ്റങ്ങള്‍

സഖ്യത്തില്‍ ചില മാറ്റങ്ങള്‍

ബിജെപിക്കെതിരായ യുപിയിലെ സഖ്യത്തില്‍ ചില മാറ്റങ്ങള്‍ വരുമെന്നാണ് സൂചന. സമാജ്‌വാദി പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പ്രിയങ്കാ ഗാന്ധി അഖിലേഷയുമായി വിഷയത്തില്‍ നേരിട്ട് ചര്‍ച്ച നടത്തിയേക്കും. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനാണ് പ്രിയങ്കയുടെ തീരുമാനം.

മായാവതി തടസം

മായാവതി തടസം

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷുമായി വിഷയം നേരിട്ട് ചര്‍ച്ച നടത്താനാണ് പ്രിയങ്ക ആലോചിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ഡിടിവിയോട് പറഞ്ഞു. ഏത് ചര്‍ച്ചകള്‍ക്കും അഖിലേഷ് തയ്യാറാണെന്ന് എസ്പി നേതാക്കളും പ്രതികരിച്ചു. എന്നാല്‍ മായാവതിയെ ബോധ്യപ്പെടുത്തല്‍ പ്രയാസമുള്ള കാര്യമാണെന്ന് എസ്പി നേതാക്കള്‍ പറയുന്നു.

2017ല്‍ സഖ്യത്തിന് ശ്രമിച്ചത് പ്രിയങ്ക

2017ല്‍ സഖ്യത്തിന് ശ്രമിച്ചത് പ്രിയങ്ക

സഖ്യത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് യുപിയിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് യുപിയില്‍ നിന്നുള്ള രാജ്യസഭാംഗം പ്രമോദ് തിവാരി പറഞ്ഞു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യമുണ്ടായിരുന്നു. അന്ന് സഖ്യത്തിന് മുന്‍കൈ എടുത്തത് പ്രിയങ്കാ ഗാന്ധിയാണ്.

സാധ്യതകള്‍ ബാക്കി

സാധ്യതകള്‍ ബാക്കി

2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് ദയനീയ പരാജയമാണുണ്ടായത്. ഭാവിയില്‍ സഖ്യമുണ്ടാക്കില്ല എന്ന് അഖിലേഷ് പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി എസ്പി സഹകരിച്ചിരുന്നു.

സീറ്റ് വിഭജനത്തില്‍ ബിജെപിയെ തള്ളി ശിവസേന; താമര വാടുമോ? നായിഡുവിനെ സന്ദര്‍ശിച്ചതിന് പിന്നില്‍...സീറ്റ് വിഭജനത്തില്‍ ബിജെപിയെ തള്ളി ശിവസേന; താമര വാടുമോ? നായിഡുവിനെ സന്ദര്‍ശിച്ചതിന് പിന്നില്‍...

ബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം ബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

English summary
Priyanka Gandhi Vadra To Handle Akhilesh Yadav Outreach Directly: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X