Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപി; കര്‍മപദ്ധതി തയ്യാറാക്കി!! ആകെ 130 സീറ്റുകള്‍, നഷ്ടം നികത്തും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കൂടുതല്‍ സഹായിക്കുന്ന മേഖല ഉത്തരേന്ത്യയാണ്. ഇത്തവണ ഉത്തരേന്ത്യയിലെ ഹിന്ദി ബെല്‍റ്റില്‍ ചില വെല്ലുവിളികള്‍ ബിജെപി നേരിടുന്നുണ്ട്.

എന്നാല്‍ ഈ വെല്ലുവിളി ദക്ഷിണേന്ത്യയില്‍ നടത്തുന്ന തന്ത്രപരമായ നീക്കത്തിലൂടെ മറികടക്കാമെന്നാണ് കണക്കുകൂട്ടല്‍. പ്രായോഗികമായ നീക്കങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പദ്ധതി തയ്യാറാക്കിയാണ് ബിജെപി ഒരുങ്ങുന്നത്. വിവരങ്ങള്‍ ഇങ്ങനെ...

രണ്ടുകക്ഷികള്‍ വിട്ടു

രണ്ടുകക്ഷികള്‍ വിട്ടു

2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടം കൊയ്യാനായത് ഉത്തര്‍ പ്രദേശിലാണ്. ശിവസേനയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചു. ശിരോമണി അകാലിദളിനെ കൂട്ടുപിടിച്ച് പഞ്ചാബിലും മുന്നേറി. എന്നാല്‍ ശിവസേനയും അകാലിദളും ഇത്തവണ ബിജെപിക്കൊപ്പമുണ്ടാകില്ലെന്നാണ് വിവരം.

നാല് കക്ഷികള്‍ ഒന്നിക്കുന്നു

നാല് കക്ഷികള്‍ ഒന്നിക്കുന്നു

ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ചിന്നിച്ചിതറിയ മട്ടിലായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ക്കിടയില്‍ ഐക്യത്തിന് ശ്രമം ഊര്‍ജിതമാണ്. എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ഒരുമിച്ച് നില്‍ക്കുന്നു. ഇവരോടൊപ്പം കോണ്‍ഗ്രസും ചേരുമെന്നാണ് വാര്‍ത്തികള്‍. ഇത് ബിജെപിക്ക് തിരിച്ചടിയാണ്.

നേതാക്കള്‍ക്ക് ആത്മവിശ്വാസം

നേതാക്കള്‍ക്ക് ആത്മവിശ്വാസം

ഒഡീഷയില്‍ ബിജെഡി തനിച്ചാണ് മല്‍സരിക്കുകയെന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ബിജെപിക്കൊപ്പം നിന്ന ചരിത്രമുണ്ട് ബിജെഡിക്ക്. വെല്ലുവിളികള്‍ ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും ബിജെപി ശുപാപ്തി വിശ്വാസത്തിലാണ്. മോദി-അമിത് ഷാ കൂട്ടുകെട്ടില്‍ ബിജെപി മുന്നേറുമെന്ന് നേതാക്കള്‍ വിശ്വസിക്കുന്നു.

 പകരം ദക്ഷിണേന്ത്യയില്‍ പിടിക്കും

പകരം ദക്ഷിണേന്ത്യയില്‍ പിടിക്കും

ഉത്തരേന്ത്യയില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഭീഷണി നേരിടാന്‍ ദക്ഷിണേന്ത്യയില്‍ സീറ്റുകള്‍ കൂടുതല്‍ പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലും പ്രത്യേകം പദ്ധതി തയ്യാറാക്കിയാണ് ബിജെപി പോരിന് ഇറങ്ങുന്നത്. തമിഴ്‌നാട്ടില്‍ വന്‍മാറ്റങ്ങള്‍ ഇത്തവണയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ തവണ 130ല്‍ 20

കഴിഞ്ഞ തവണ 130ല്‍ 20

ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ കൂടുതല്‍ പിടിക്കാനാണ് ബിജെപിയുടെ ശ്രമം. അഞ്ച് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 130 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2014 ഈ മേഖലയില്‍ നിന്ന് ബിജെപിക്ക് 20 സീറ്റ് മാത്രമാണ് ലഭിച്ചത്.

കോണ്‍ഗ്രസ് ഒറ്റയ്ക്ക് പിടിക്കില്ല

കോണ്‍ഗ്രസ് ഒറ്റയ്ക്ക് പിടിക്കില്ല

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നിലും പൂര്‍ണമായി കോണ്‍ഗ്രസ് വിജയിക്കില്ലെന്ന ആശ്വാസത്തിലാണ് ബിജെപി നേതാക്കള്‍. കര്‍ണാടകയിലും കേരളത്തിലുമാണ് കോണ്‍ഗ്രസിന് മുന്നേറ്റത്തിന് സാധ്യത. മാത്രമല്ല, ആന്ധ്രയില്‍ അവര്‍ ശക്തമായ നീക്കത്തിന് ഒരുങ്ങുകയും ചെയ്യുന്നു.

ചിതറിപ്പോകാന്‍ സാധ്യത

ചിതറിപ്പോകാന്‍ സാധ്യത

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലും വ്യത്യസ്ത പാര്‍ട്ടികള്‍ക്കാണ് സ്വാധീനം. അതുകൊണ്ടുതന്നെ സീറ്റുകള്‍ ചിതറിപ്പോകാനാണ് സാധ്യത. ഇതും ബിജെപിക്ക് ആശ്വാസം പകരുന്നു. എന്നാല്‍ കഴിഞ്ഞ തവണ നേടിയ 20 സീറ്റിനേക്കാള്‍ നേടാനുള്ള ശ്രമവും ബിജെപി നടത്തുന്നു.

ജഗനെ കിട്ടിയാല്‍ രക്ഷ

ജഗനെ കിട്ടിയാല്‍ രക്ഷ

ആന്ധ്രയില്‍ കഴിഞ്ഞതവണ ടിഡിപിയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി മല്‍സരിച്ചത്. ഇപ്പോള്‍ ടിഡിപി ഉടക്കിയിരിക്കുന്നു. അവര്‍ ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസും ഒറ്റയ്ക്ക് മല്‍സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ജഗന്‍മോഗന്‍ റെഡ്ഡിയെ കൂടെ ചേര്‍ക്കാന്‍ സാധിച്ചാല്‍ ബിജെപിക്ക് നേട്ടമാകും.

തെലങ്കാനയില്‍ പ്രത്യേക തന്ത്രം

തെലങ്കാനയില്‍ പ്രത്യേക തന്ത്രം

ജഗനെ പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ആന്ധ്രയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ജഗന്‍ മോഹന്‍ റെഡ്ഡി. കൂടാതെ ചെറു കക്ഷികളെയും കൂടെ ചേര്‍ക്കാനാണ് ബിജെപിയുടെശ്രമം. തെലങ്കാനയില്‍ ടിആര്‍എസ് തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് സൂചന നല്‍കിയിട്ടുണ്ട്.

ചെറുകക്ഷികളുടെ പിന്തുണ

ചെറുകക്ഷികളുടെ പിന്തുണ

തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് തടസമുണ്ടെങ്കില്‍ സഹായിക്കാമെന്നാണ് ടിആര്‍എസ് അറിയിച്ചത്. തെലങ്കാനയില്‍ ചെറുകക്ഷികളുടെ പിന്തുണയോടെ ബിജെപി മല്‍സരിക്കും. ആവശ്യം വന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുകയും ചെയ്യും.

കര്‍ണാടകയില്‍ ഭരണകക്ഷിയില്‍ വിള്ളല്‍

കര്‍ണാടകയില്‍ ഭരണകക്ഷിയില്‍ വിള്ളല്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ വിള്ളലുണ്ടായിട്ടുണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ബിജെപി കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത് ബിജെപിയാണ്. ജെഡിഎസ് പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

കേരളത്തില്‍ തരംഗം മാറും

കേരളത്തില്‍ തരംഗം മാറും

കേരളത്തില്‍ ബിജെപിക്ക് വിരുദ്ധമായ തരംഗമാണുള്ളത്. പ്രളയം ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയിരിക്കുന്നു. എന്നാല്‍ ഈ തരംഗം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാറുമെന്നാണ് ബിജെപി നേതാക്കളുടെ വിശ്വാസം. ഇത്തവണ കേരളത്തില്‍ സീറ്റ് ലഭിക്കുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

 തമിഴ്‌നാട്ടിലെ സാഹചര്യം

തമിഴ്‌നാട്ടിലെ സാഹചര്യം

തമിഴ്‌നാട്ടില്‍ ബിജെപി മുന്നേറ്റത്തിന് ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 39 സീറ്റാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചിരുന്നു. അണ്ണാഡിഎംകെ ഭിന്നിച്ച് നില്‍ക്കുന്ന അവസരം മുതലെടുക്കാനാണ് ബിജെപി ശ്രമം. ചിലപ്പോള്‍ ഡിഎംകെയെ അവര്‍ കൂട്ടുപിടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഡിഎംകെ-ബിജെപി സഖ്യം വരുമോ

ഡിഎംകെ-ബിജെപി സഖ്യം വരുമോ

കരുണാനിധിയെ കാണാന്‍ മോദി ആശുപത്രിയില്‍ എത്തിയിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കും വന്നു. വാജ്‌പേയിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ഡിഎംകെ നേതാവ് സ്റ്റാലിനും കനിമൊഴിയും ദില്ലിയിലേക്ക് പോയി. ഈ മാസം 30ന് കരുണാനിധിയുടെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന പ്രത്യേക പരിപാടി ചെന്നൈയില്‍ നടക്കുന്നുണ്ട്.

 സ്റ്റാലിന്‍ നിലപാട് മാറ്റി

സ്റ്റാലിന്‍ നിലപാട് മാറ്റി

30ന് നടക്കുന്ന പരിപാടിയിലേക്ക് ബിജെപിക്കും ക്ഷണമുണ്ട്. നേരത്തെ പല പരിപാടികളിലേക്കും ബിജെപിയെ ഡിഎംകെ ക്ഷണിച്ചിരുന്നില്ല. ബിജെപിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലാത്തതിനാലാണ് അവരെ ക്ഷണിക്കാത്തതെന്ന് സ്റ്റാലിന്‍ നേരത്തെ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ മാറ്റം വ്യത്യസ്തമായ സന്ദേശം നല്‍കുന്നു. ഇതാണ് ബിജെപി-ഡിഎംകെ സഖ്യം വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം. ബിജെപി സഖ്യമുണ്ടാക്കിയില്ലെങ്കിലും ഡിഎംകെ കോണ്‍ഗ്രസ് സഖ്യം വിട്ടേക്കുമെന്നും സംസാരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+