Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാചകവാതകം 500 രൂപയ്ക്ക്, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ';മധ്യപ്രദേശിൽ വൻ വാഗ്ദാനങ്ങളുമായി കോ‍ൺഗ്രസ്

ഭോപ്പാൽ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. പാർട്ടി അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുമെന്നും പാചകവാതകം 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. മധ്യപ്രദേശിലെ റാലിയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.

'കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകർക്ക് കടാശ്വാസം നൽകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. പാചകവാതകം 500 രൂപക്ക് ലഭ്യമാക്കും സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകും. സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി നടപ്പാക്കും. 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കും. സംസ്ഥാനത്തും ജാതി സെൻസസ് നടത്തും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തക‍ സമിതിയിൽ പിന്നാക്ക വിഭാഗക്കാരായ ആറുപേരെ ഉൾപ്പെടുത്തിയിട്ടുണ്ട്', ഖാർഗെ പറഞ്ഞു.

kharge

മധ്യപ്രദേശിലെ ബിജെപി സർക്കാർ നിയമവിരുദ്ധ സർക്കാരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. 'ബി ജെ പി തങ്ങളുടെ എംഎൽഎമാരെ കടത്തുകയാണ് ചെയ്ത്ത്. തങ്ങളുടെ തത്വങ്ങൾക്ക് അനുസരിച്ചാണ് സർക്കാർ രൂപീകരിച്ചതെന്നാണ് അവർ പറയുന്നത്. ശരിയാണ് ഇഡിയെ കാണിച്ച് ഭയപ്പെടുത്തിയാണ് നിങ്ങൾ സർക്കാർ രൂപീകരിച്ചത്. കർണാടകയിലും മണിപ്പൂരിലും ഇത് തന്നെയാണ് നടന്നത്. തിരഞ്ഞെടുക്കപ്പെടാത്ത സംസ്ഥാനങ്ങളിൽ എല്ലാം അവർ ഇത് തന്നെയാണ് ചെയ്യുന്നത്', ഖാർഗെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ഖാർഗെ ആഞ്ഞടിച്ചു. കവിയും ദലിത് സാമൂഹിക പരിഷ്കർത്താവുമായ സന്ത് രവിദാസിന്റെ ഡൽഹിയിലെ ക്ഷേത്രം തകർത്തവരാണ് മധ്യപ്രദേശിൽ അദ്ദേഹത്തിന്റെ പേരിലുള്ള ക്ഷേത്രത്തിന് വേണ്ടി തറക്കല്ലിട്ടതെന്നും ഖാർഗെ വിമരർശിച്ചു.

ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ ഏതുവിധേനയും അധികാരം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. കർണാടകയിൽ അധികാരം തിരിച്ചുപിടിക്കാൻ സഹായിച്ച ജനകീയ പ്രഖ്യാപനങ്ങൾ തന്നെയാണ് മധ്യപ്രദേശിലും കോൺഗ്രസ് പയറ്റാൻ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ ബി ജെ പി കോട്ടകളായ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുകയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചാൽ ഇത്തവണ മധ്യപ്രദേശ് ഭരണം പിടിക്കാമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടി കോൺഗ്രസ് ആയിരുന്നു മധ്യപ്രദേശിൽ ഭരണത്തിലേറിയത്. എന്നാൽ ഓപ്പറേഷൻ താമര പയറ്റി ബി ജെ പി അധികാരം പിടിക്കുകയായിരുന്നു. അന്ന് കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിനൊപ്പമുളള 24 എംഎൽഎമാരേയുമാണ് ബിജെപി മറുകണ്ടം ചാടിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+