Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖ്നൗവിൽ അമ്മയേയും 4 സഹോദരിമാരേയും കൊലപ്പെടുത്തി 24കാരന്‍; അവരുടെ അഭിമാനം സംരക്ഷിക്കാനെന്ന് പ്രതി

ആ​ഗ്ര: പുതുവത്സര ദിനത്തിൽ ലഖ്നൗവിലെ ഒരു ഹോട്ടലിൽ യുവാവ് അമ്മയേയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. ആ​ഗ്ര സ്വദേശിയായ അർഷാദ് ( 24 ) ആണ് കൊല ചെയ്തത്. കൊലപാതകം ചെയ്ത ശേഷം പ്രതി ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നു.

അയൽക്കാർ തങ്ങളുടെ സ്വത്ത് തട്ടാൻ നോക്കുകയാണെന്നും തന്റെ സഹോദരിമാരെ ഹൈദരാബാദിലേക്ക് വിൽകാൻ പദ്ധതിയിടുകയാണെന്നും ഇയാൾ പറയുന്നു. കുടുംബത്തിന്റെ ​ഗതി ഭയന്നിട്ടാണ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തിയത് എന്നും ഇയാൾ പറഞ്ഞു.

അർഷാദിന്റെ സഹോദരിമാരായ ആലിയ ( 9 ) അൽഷിയ ( 19 ) റഹ്മീൻ (18) അർഷാദിന്റെ അമ്മ അസ്മ എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ലഖ്നൗവിലെ നക ഏരിയയിസെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതത് എന്ന് സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.

death

" അർഷാദ് ( 24 ) എന്ന് തിരിച്ചറിഞ്ഞ പ്രതി സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി. ക്രുരമായ പ്രവൃത്തിക്ക് പിന്നാലെ ലോക്കൽ പോലീസ് ഉടൻ തന്നെ പ്രതിയെ കുറ്റം നടന്ന സ്ഥലത്ത് നിന്ന് പിടികൂടി " ഡി സി പി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടു
ണ്ടെന്നും തെളിവെടുപ്പിനായി ഫോറൻസിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഡി സി പി പറഞ്ഞു.

" കണ്ടെടുത്ത മൃതദേഹങ്ങളെ സംബന്ധിച്ച് ഒരാളുടെ കൈത്തണ്ടയിലും മറ്റൊരാളുടെ കഴുത്തിലും മുറിവ് ഉള്ളതായാണ് കാണുന്നത്. ഈ അടയാളങ്ങൾ, സാക്ഷികളിൽ നിന്നുള്ള മൊഴികൾ, പോസ്റ്റ് മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്, ജോയിൻ്റ് പോലീസ് കമ്മീഷണർ ( ക്രൈം ആൻഡ് ഹെഡ്ക്വാർട്ടേഴ്സ് ) ബബ്ലൂ കുമാർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+