'ഒരു കുഞ്ഞിനെ വേണം'; കാമുകിയുടെ ആവശ്യം നിറവേറ്റി: 56 - കാരന്‍ അറസ്റ്റില്‍ !
ലഖ്‌നൗ: കൊച്ചു മകളെ തട്ടി കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറിയ കേസില്‍ 56 - കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് ബിജ്‌നോര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം പ്രായമുള്ള കുട്ടിയെയാണ് ഇയാൾ തട്ടിക്കെണ്ടു പോയത്.
ഏപ്രില്‍ 20-നാണ് സംഭവം. കഴിഞ്ഞ 3 വര്‍ഷത്തോളമായി 40-കാരിയായ അയല്‍ക്കാരിയുമായി പ്രണയത്തിലായിരുന്നു ഇയാൾ. കുട്ടികളില്ലാത്ത കാമുകി ഇടക്കാലത്ത് ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തണം എന്ന ആഗ്രഹം കാമുകനോട് പങ്കുവെച്ചിരുന്നു.
ഇതോടെ മുഹമ്മദ് സഫര്‍ സ്വന്തം മകളുടെ പെൺകുഞ്ഞിനെ തട്ടി കൊണ്ടു പോയി കാമുകിയ്ക്ക് നൽകുകയായിരുന്നു. ഡല്‍ഹിയില്‍ കൂലി തൊഴിലാളിയാണ് മുഹമ്മദ് സഫര്‍.

അതേസമയം, കേസിൽ കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഇവരുടെ ഭര്‍ത്താവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. സഫറിന്റെ മകള്‍ക്ക് നാല് മക്കളാണ് ഉള്ളത്. ഇതിൽ നാലാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുട്ടികളില്‍ ഒരാളെ തനിക്ക് തരാമോ എന്ന് മകളോട് സഫര്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സംഭവം നടന്നത്.

എന്നാൽ, സഫറിന്റെ ഈ ആവിശ്യം മകളും മരുമകനും നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടി കൊണ്ടുപോകാന്‍ ഇയാൾ തീരുമാനിച്ചു. ഏപ്രില്‍ 20 - ന് രാത്രി ബിജ്‌നോറിലെ നാഗിനയില്‍ മരുമകന്റെ വീട്ടിൽ എത്തിയിരുന്നു പ്രതി. തുടർന്ന് എല്ലാവരും ഉറങ്ങി എന്ന് മനസ്സിലായതോടെ ഇയാൾ കുഞ്ഞിനെ കൊണ്ട് കടന്നുകളയാണ് ചെയ്തത്.

തൊട്ട് പിറ്റേ ദിവസം രാവിലെ ആയിരുന്നു വീട്ടില്‍ നിന്ന് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. ഇതോടെ പ്രതിയുടെ മരുമകനായ കാസിം പരാതി നൽകി. അഹമ്മദ് പോലീസിലായിരുന്നു പരാതി ലഭിച്ചത്. തുടർന്ന് പോലീസ് കേസിന്റെ അന്വേഷണം നടത്തി. പൊലീസ് സംഘം പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ആണ് മുഹമ്മദ് സഫറാണ് കുഞ്ഞിനെ തട്ടി കൊണ്ടുപോയതെന്ന് കണ്ടെത്തിയത്.
കയ്യില്ലാത്ത സാരി ലുക്ക്; മനസ്സു കൊണ്ട് ഏറ്റെടുത്ത് ആരാധകർ; കനിഹ ചിത്രങ്ങൾ

പിന്നാലെ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് പ്രതി കുറ്റം സമ്മതിച്ചു.അതേസമയം, കുഞ്ഞിനെ കിട്ടിയ കാമുകിയും ഇവരുടെ ഭര്‍ത്താവും സ്വദേശമായ ബിഹാറിലേക്ക് കടന്നിരുന്നു. തുടർന്ന് രണ്ട് പോലീസ് സംഘങ്ങള്‍ ബിഹാറിൽ എത്തി ആയിരുന്നു ദമ്പതിമാരെ പിടികൂടി കുഞ്ഞിനെ തിരികെ എത്തിച്ചത്. അറസ്റ്റിലായ മൂന്നു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വൈദികന് പതിനെട്ട് വര്‍ഷം കഠിന തടവ്
കൊല്ലം: കൊട്ടാരക്കരയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിദ്യാർത്ഥികളെ ഇരയാക്കിയ വൈദികന് പതിനെട്ട് വര്‍ഷം കഠിന തടവ്. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് പോക്‌സോ കോടതി ജഡ്ജി കെ എന്‍ സുജിത്താണ് ശിക്ഷ വിധിച്ചത്. വൈദിക പഠനത്തിന് വേണ്ടി എത്തിയ വിദ്യാര്‍ത്ഥികളെ ആയിരുന്നു ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

കൊട്ടാരക്കരയിലെ പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളം നാലു വിദ്യാര്‍ത്ഥികളെയാണ് പീഡിപ്പിച്ചത്. 2016 - ലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ തിരുവനന്തപുരം ശിശു ക്ഷേമ സമിതിക്ക് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഷൈനു തോമസ് അന്വേഷണം നടത്തിയത്.

അന്വേഷണത്തിനിടയില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി മുണ്ടയ്ക്കല്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോജ തുളസീധര്‍ എന്നിവര്‍ ഹാജരായിരുന്നു.












Click it and Unblock the Notifications