Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാളിലെ നിസ്‌കാരം; നാലു പേര്‍ അറസ്റ്റില്‍, ശുദ്ധികലശത്തിന് എത്തിയ സന്യാസിയും പിടിയില്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ ലുലു മാളില്‍ നമസ്‌കരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. നിസ്‌കരിച്ചതുമായി ബന്ധപ്പെട്ട് ഒരാളും ശേഷം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്ന് പേരുമാണ് അറസ്റ്റിലായതെന്ന് ലഖ്‌നൗ കമ്മീഷണര്‍ അറിയിച്ചു. നിസ്‌കരിച്ച കേസില്‍ അമുസ്ലിങ്ങള്‍ അറസ്റ്റിലായി എന്ന പ്രചാരണം പോലീസ് തള്ളി. ഇനി 18 പേര്‍ കൂടി കേസില്‍ അറസ്റ്റിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു.

അതിനിടെ ലുലു മാളില്‍ ശുദ്ധികലശത്തിന് എത്തിയ അയോധ്യയില്‍ നിന്നുള്ള സന്യാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനും ലഖ്‌നൗ ഭരണകൂടത്തിനും നിര്‍ദേശം നല്‍കി.

y

നമസ്‌കരിച്ച കേസില്‍ അറസ്റ്റിലായത് അമുസ്ലിങ്ങളാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെ പോലീസ് നിഷേധ കുറിപ്പ് ഇറക്കിയിരുന്നു. ജൂലൈ 12നാണ് ലുലു മാളില്‍ നിസ്‌കാരം നടന്നതും ഇതിന്റെ വീഡിയോ വൈറലായതും. 15നാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. സരോജ് നാഥ് യോഗി, കൃഷ്ണ കുമാര്‍ പഥക്, ഗൗരവ് ഗോസ്വാമി, അര്‍ഷദ് അലി എന്നിവരാണ് അറസ്റ്റിലായത്. അര്‍ഷദ് അലി നിസ്‌കരിച്ച സംഘത്തിലുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മറ്റുള്ളവര്‍ പിന്നീട് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പിടിയിലായതത്രെ. നിസ്‌കരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച പൂജ നടത്താനെത്തിയ സംഭവത്തിലാണ് മൂന്ന് പേരെ പിടികൂടിയത്. ഈ നാല് പേരെ കൂടാതെ 18 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് 18 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. ചിലര്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുകയാണ്. മാളിലെത്തുന്നവരുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതാണ് പ്രതിഷേധ പരിപാടികള്‍. ഗതാഗതം തടസപ്പെടുത്തിയുള്ള പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും യോഗി നിര്‍ദേശിച്ചു.

നമസ്‌കരിക്കുന്ന വീഡിയോ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ലുലു മാളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നത്. ലുലു മാളിനെ വിവാദ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ലുലു മാള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. നമസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നും അതിനെതിരെ ഹനുമാന്‍ ചാലിസയും ഭജനയും ചൊല്ലുമെന്നും ഹിന്ദു മഹാസഭ ഭീഷണി മുഴക്കിയിരുന്നു. ലുലു മാളിനെതിരെ ഒട്ടേറെ വ്യാജ ആരോപണങ്ങളും ഉയരുകയുണ്ടായി. ഇതെല്ലാം നിഷേധിച്ച മാള്‍ അധികൃതര്‍, ജീവനക്കാരില്‍ 80 ശതമാനം ഹിന്ദുക്കളാണെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും വിശദീകരിച്ചു. ഈ പ്രതിഷേധങ്ങള്‍ക്കിടയിലും ഒരാഴ്ച്ചയ്ക്കിടെ ഏഴ് ലക്ഷത്തോളം പേര്‍ മാള്‍ സന്ദര്‍ശിച്ചുവെന്ന് അധികൃതര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+