ലുലു ഗ്രൂപ്പ് വീണ്ടും യുപിയിലേക്ക്... നോയിഡയില്‍ വമ്പന്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, 2500 കോടിയുടെ പദ്ധതി

നേരത്തെ ലഖ്‌നൗവിലെ ലുലു മാളില്‍ ചില വിവാദങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു. മാളിനുള്ളില്‍ ചിലര്‍ നിസ്‌കരിക്കുന്നതായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.

lulu1

നോയിഡ: ഹൈപ്പര്‍മാര്‍ക്കറ്റ് - ഹോട്ടല്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ വീണ്ടും ഷോപ്പിംഗ് മാള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. നോയിഡയില്‍ 2500 കോടി രൂപ മുതല്‍ മുടക്കുള്ള മെഗാ പ്രൊജക്ട് ആയാണ് ലുലു മാള്‍ എത്തുന്നത്. ഗ്രേറ്റര്‍ നോയിഡ സെക്ടര്‍ 108 ല്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പ്രീ-പ്രൊജക്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ആരംഭിച്ചിട്ടുമുണ്ട്.

ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി ലുലു ഗ്രൂപ്പ് നോയിഡയില്‍ മാള്‍ തുറക്കുന്നതിനായി 2500 കോടി രൂപയുടെ ധാരണാപത്രം ഒപ്പ് വെച്ചതായി നോയിഡ അതോറിറ്റി ഒ എസ് ഡി അവിനാഷ് ത്രിപാഠി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടല്‍ അടങ്ങുന്ന കെട്ടിട സമുച്ചയത്തിന്റെ പ്ലാന്‍ ആണ് സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഒരുങ്ങുന്നത് അത്യാധുനിക മാള്‍

ഒരുങ്ങുന്നത് അത്യാധുനിക മാള്‍

നിലവിലെ പ്ലാന്‍ അനുസരിച്ച് ഈ ഷോപ്പിംഗ് മാളില്‍ 300-ലധികം ആഭ്യന്തര, വിദേശ ബ്രാന്‍ഡുകളുടെ ഔട്ട്ലെറ്റുകള്‍, ഐമാക്സുള്ള 15 മള്‍ട്ടിപ്ലക്സ് സ്‌ക്രീനുകള്‍, 3000 പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടി-ക്യുസിന്‍ ഫുഡ് കോര്‍ട്ട് എന്നിവക്കൊപ്പം മെഗാ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.

മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും

മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലുലു അധികൃതര്‍ സിഇഒ റിതു മഹേശ്വരിയെ കാണുകയും നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയ്ക്ക് സമീപം 50,000 ചതുരശ്ര മീറ്റര്‍ സ്ഥലം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നോയിഡ അതോറിറ്റിയുടെയും യു പി സര്‍ക്കാരിന്റെയും അന്തിമ അനുമതി ലഭിച്ച ശേഷമായിരിക്കും നിര്‍മാണം. മെഗാ ഷോപ്പിംഗ് മാള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും എടുക്കും എന്നാണ് കരുതുന്നത്.

യുപിയില്‍ ലുലുവിന്റെ വിവിധ പ്രൊജക്ടുകള്‍

യുപിയില്‍ ലുലുവിന്റെ വിവിധ പ്രൊജക്ടുകള്‍

ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ ഗ്രേറ്റര്‍ നോയിഡയിലെ ഇക്കോടെക്-10ല്‍ ഫുഡ് പാര്‍ക്കും ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നുണ്ട് എന്നാണ് വിവരം. നോയിഡയില്‍ ലുലു ഗ്രൂപ്പിന്റെ മൊത്തം പദ്ധതി നിക്ഷേപം ഏകദേശം 5000 കോടി രൂപയാണ് എന്നാണ് നിഗമനം. യു എ ഇയിലെ അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷമാണ് ലഖ്നൗവില്‍ യു പിയിലെ ആദ്യത്തെ മാള്‍ തുറക്കുന്നത്.

ആറ് ഷോപ്പിംഗ് മാളുകളും ഒരു ഹോട്ടലും യുപിയില്‍

ആറ് ഷോപ്പിംഗ് മാളുകളും ഒരു ഹോട്ടലും യുപിയില്‍

ഏകദേശം 2000 കോടി രൂപ ചെലവില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ലഖ്‌നൗവിലെ മാള്‍ സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ സംസ്ഥാനത്ത് ആറ് ഷോപ്പിംഗ് മാളുകളും ഒരു ഹോട്ടലും സ്ഥാപിക്കുന്നതിനായി യു പി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ലുലു ഗ്രൂപ്പുമായി മറ്റൊരു ധാരണാപത്രം ഒപ്പ് വെച്ചിരുന്നു. നോയിഡയ്ക്ക് പുറമെ വാരണാസി, ഗോരഖ്പൂര്‍, അയോധ്യ, കാണ്‍പൂര്‍, പ്രയാഗ്രാജ് എന്നിവിടങ്ങളില്‍ 5000 കോടി രൂപ മുതല്‍മുടക്കില്‍ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ലുലു സ്ഥാപിക്കും.

5

നിലവില്‍ കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ബെംഗളൂരുവിലും ലഖ്നൗവിലും ലുലു ഗ്രൂപ്പിന് ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്. കോഴിക്കോടും ലുലു മാള്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. മലയാളിയായ എം എ യൂസഫലിയാണ് ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+