Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേബിയോ ബൃന്ദയോ? ആരായിരിക്കും യെച്ചൂരിയുടെ പിന്‍ഗാമി, 'അങ്ങനെയെങ്കില്‍ വിജയരാഘവനും സാധ്യത?'

ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിയുടെ വിയോഗത്തെ അടുത്ത ജനറല്‍ സെക്രട്ടറി ആരാകണം എന്നത് സംബന്ധിച്ച തീരുമാനത്തിലേക്ക് കടക്കാന്‍ സിപിഎം. യെച്ചൂരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം എയിംസിലേക്ക് വിട്ടുകൊടുത്ത് കഴിഞ്ഞാല്‍ പൊളിറ്റ് ബ്യൂറോ യോഗം ചേരും. പിബി യോഗത്തില്‍ സെക്രട്ടറിയാര് എന്നത് സംബന്ധിച്ച തീരുമാനം വരില്ലെങ്കിലും വിഷയം ചര്‍ച്ചയാകാനാണ് സാധ്യത.

അടുത്ത ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ നേതൃത്വം ആരെ ഏല്‍പ്പിക്കണം എന്നതാണ് സിപിഎമ്മിന് മുന്നിലെ ചോദ്യം. പാര്‍ട്ടി സെന്ററിന് ചുമതല കൈമാറണോ താല്‍ക്കാലിക സെക്രട്ടറിയെ നിയോഗിക്കണോ മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് ആക്ടിംഗ് സെക്രട്ടറി പദവി നല്‍കണോ എന്നതടക്കമുള്ള കാര്യങ്ങളാണ് സിപിഎമ്മിന് മുന്നിലുള്ളത് എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

CPM

പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രധാന ചുമതലകള്‍ ഉള്ളതിനാല്‍ തല്ക്കാലം പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അറിയപ്പെടുന്ന നേതാവും ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വനിതാ മുഖവുമായതിനാല്‍ ബൃന്ദ കാരാട്ടിന് സെക്രട്ടറിയുടെ ചുമതല നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

എന്നാല്‍ മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയായി പുതുമുഖം വരട്ടെ സിപിഎം തീരുമാനിച്ചാല്‍ എംഎ ബേബിയെയോ ബി വി രാഘവുലുവിനെയോ തിരഞ്ഞെടുത്തേക്കും. ഇന്ന് ചേരുന്ന പിബി യോഗം ഇത് സംബന്ധിച്ച ശുപാര്‍ശ സെപ്തംബര്‍ 27 ന് നിശ്ചയിച്ചിട്ടുള്ള കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ വെക്കും. 'പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുന്നതിനാല്‍ ഒരു മുതിര്‍ന്ന നേതാവിന് താല്‍ക്കാലിക ചുമതല നല്‍കണം,' മുതിര്‍ന്ന സിപിഎം നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

75 വയസ്സ് എന്ന നിലവിലുള്ള പ്രായപരിധി അനുസരിച്ച്, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സുര്യകാന്ത മിശ്ര, സുഭാഷിണി അലി എന്നിവരുള്‍പ്പെടെയുള്ള പിബി അംഗങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കും. എന്നാല്‍ ബൃന്ദയ്ക്ക് ഇളവ് നല്‍കണം എന്ന് പാര്‍ട്ടി കോണ്‍ഗ്രസിന് ആവശ്യപ്പെടാം എന്നും ഇത് പൊതുസമൂഹത്തിന് ഒരു സന്ദേശം അയയ്ക്കും എന്നും ഒരു കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞു.

ബേബിയുടെ സാധ്യത പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. യെച്ചൂരിയുടെ പിന്‍ഗാമിയാകാന്‍, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും സ്വീകാര്യമായ മുഖമുള്ള ഒരു നേതാവിനെയാണ് സിപിഎമ്മിന് ആവശ്യം. ആന്ധ്രാ നേതാവ് രാഘവുലു, പശ്ചിമ ബംഗാളില്‍ നിന്നുള്ള നിലോത്പല്‍ ബസു എന്നിവരായിരിക്കും പുതുമുഖമെങ്കില്‍ ബേബിക്ക് പുറമെ സാധ്യത കല്‍പ്പിക്കുന്ന പേരുകള്‍.

പാര്‍ട്ടി അധികാരത്തിലുള്ള ഏക സംസ്ഥാനമായതിനാല്‍ കേരള സിപിഎമ്മിന്റെ പിന്തുണ നിര്‍ണായകമാകും. ബേബിയെ കൂടാതെ കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍ എന്നിവരും പിബിയിലുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ നിലവിലെ സമവാക്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, താരതമ്യേന ജൂനിയറായ വിജയരാഘവനെ കേരള സിപിഎം നിര്‍ദേശിച്ചാലും അത്ഭുതപ്പെടാനില്ല.

ബേബിയുടെ പിന്‍ഗാമിയായി നാല് പതിറ്റാണ്ട് മുമ്പ് എസ്എഫ്‌ഐ ദേശീയ അധ്യക്ഷനായത് യെച്ചൂരിയാണ്. അതിനാല്‍ യെച്ചൂരിയുടെ പിന്‍ഗാമിയായി ബേബി എത്തിയാല്‍ അത് യാദൃശ്ചികമാകും. ബംഗാള്‍ ഘടകത്തിന്റെ നോമിനിയാകാന്‍ സാധ്യത ബസു തന്നെയാണ്. യെച്ചൂരി പല വിഷയങ്ങളിലും പശ്ചിമ ബംഗാള്‍ ലൈനിന്റെ പ്രധാന വക്താവായിരുന്നു. ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം എന്ന ആവശ്യത്തെ യെച്ചൂരി പിബിയില്‍ പിന്തുണച്ചിരുന്നു.

കോണ്‍ഗ്രസുമായുള്ള സംസ്ഥാനതല ധാരണകളുടെ തന്ത്രപരമായ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് ബംഗാള്‍ സിപിഎം ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഈ ഘടകങ്ങളെയെല്ലാം അനുസരിച്ചായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+