സോണിയാ ഗാന്ധി നിരീക്ഷണത്തില്‍; പേടിക്കാനില്ല അമ്മ സുഖപ്പെടുന്നുവെന്ന് രാഹുലിന്റെ ട്വീറ്റ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി:ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒബ്‌സര്‍വേഷനിലാണെന്ന് ഡോക്ടര്‍മാര്‍. സോണിയയുടെ ആരോഗ്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

ദിലീപ് രക്ഷപ്പെടും? കാരണം മഞ്ജു വാര്യര്‍!! കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്...

വെള്ളിയാഴ്ച വൈകിട്ടാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിംലയില്‍ നി്ന്നാണ് സോണിയയെ ദില്ലിയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. വയറുവേദനയെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം അമ്മുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

sonia

അമ്മ ഷിംലയിലായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ദില്ലിയില്‍ തിരിച്ചെത്തി. അമ്മ സുഖപ്പെട്ട് വരികയാണ്. പേടിക്കാനൊന്നുമില്ല. സ്‌നേഹത്തിനു നന്ദി- രാഹുല്‍ ട്വീറ്റ് ചെയ്തു. ഷിംലയില്‍ അവധിക്കാലം ചിലവിടാന്‍ എത്തിയതായിരുന്നു സോണിയ ഗാന്ധി. മകള്‍ പ്രിയങ്ക വാധ്ര ചര്‍ബാറയില്‍ പണിയുന്ന വീടിന്റെ അവസാന വട്ട പണികള്‍ സോണിയ വിലയിരുത്തി. ഇതിനിടെയാണ് വയറു വേദനയുണ്ടായത്.

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ... ധോണിയുടെ മകളെ പാട്ട് പഠിപ്പിച്ചത് ശ്രീശാന്തല്ല, ഒടുവില്‍ കണ്ടെത്തി

ഷിംലയില്‍ നിന്ന് എയര്‍ ആംബുലന്‍സ് വഴിയാണ് സോണിയയെ ദി്ല്ലിയിലെത്തിച്ചത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് മെയില്‍ സോണിയയ്ക്ക് ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. പനിയും നഞ്ചുവേദനയും കാരണം ജനുവരിയിലും സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


English summary
ma is much better says rahul after sonia gandhi is admitted to delhi hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്