കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗിപരസ്യം; മാധുരി ദീക്ഷിത്തിനെതിരെ കേസെടുത്തേക്കും

  • By Aswathi
Google Oneindia Malayalam News

മുംബൈ: മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരം മാധുരി ദീക്ഷിത്ത് വെട്ടിലാകുന്നു. നടിക്കെത്തിരെ ഉത്തരാഖണ്ഡിലെ ഫുഡ് ആന്റ് ഡ്രക് അട്മിനിസ്‌ട്രേഷന്‍ നോട്ടീസ് അയച്ചിരിയ്ക്കുകയാണിപ്പോള്‍.

പരസ്യത്തില്‍ അവകാശപ്പെടുന്നതുപോലെ രണ്ടു മിനിട്ട് നൂഡില്‍സ് എതുവിധത്തിലാണ് കുട്ടികള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതെന്നു വ്യക്തമാക്കി 15 ദിവസത്തിനകം താരം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു തയാറാകാത്തപക്ഷം മാധുരിയുടെ പേരില്‍ കേസെടുക്കുമെന്നും എഫ് ഡി എ മുന്നറിയിപ്പു നല്‍കുന്നു. വെള്ളിയാഴ്ച അയച്ച നോടീസിനോട് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

madhuri-maggi

ഉത്തര്‍പ്രദേശിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡില്‍സ് സാമ്പിളുകളില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ്, ലെഡ് എന്നിവ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നെസ് ലേ വിപണിയില്‍ നിന്ന് വ്യാപകമായി തങ്ങളുടെ ഉത്പന്നത്തെ തിരിച്ചെടുത്തിരുന്നു.

വിഷയം ഗൗരവത്തിലെടുക്കുമെന്നും ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റിയോട് ഇടപെടാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാഗിയുടെ നിര്‍മാതാക്കളായ ബഹുരാഷ്ട്രക്കുത്തക നെസ്‌ലെക്കെതിരെ ഉത്തര്‍പ്രദേശ് ഫുഡ് സേഫ്ടി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കേസ് ചാര്‍ജ് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

English summary
Bollywood actress Madhuri Dixit Nene has been served a notice by the Food and Drug Administration (FDA) for endorsing Maggi noodles, an official said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X