മധ്യപ്രദേശ് അടുത്തത്; കോണ്‍ഗ്രസ് ഉറപ്പിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ, രാഹുലും പ്രിയങ്കയും മാത്രമല്ല....
ഭോപ്പാല്‍: കര്‍ണാടക പിടിച്ചതിന്റെ വന്‍ ആവേശം കോണ്‍ഗ്രസില്‍ നിന്നും ഇതുവരെ പോയിട്ടില്ല. പല സംസ്ഥാനങ്ങളിലും വലിയൊരു ആവേശമായി ഇത് മാറിയിരിക്കുകയാണ്. മധ്യപ്രദേശിലാണ് ഇതിന്റെ അലയടികള്‍ ഏറ്റവും ശക്തമായി ഉള്ളത്. കഴിഞ്ഞ ദിവസം കര്‍ണാടകയ്ക്ക് സമാനമായ ചില പ്രഖ്യാപനങ്ങള്‍ കമല്‍നാഥ് നടത്തുകയും ചെയ്തിരുന്നു. ഉറപ്പായും മധ്യപ്രദേശ് പിടിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് നേതാക്കള്‍ പറയുന്നത്.
അതിന്റെ കാരണം കര്‍ണാടകയ്ക്ക് സമാനമായ അതേ അന്തരീക്ഷമാണ് മധ്യപ്രദേശില്‍ നില്‍ക്കുന്നതെന്നാണ്. കമല്‍നാഥിനറിയാം, താന്‍ വിചാരിച്ചാല്‍ സിദ്ധരാമയ്യ ആവുമെന്ന്. അതിന് കഴിഞ്ഞ തവണത്തെ ഭരണത്തിലെ ചില നേട്ടങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ശിവരാജ് ചൗഹാന്റെ ജനപ്രീതി പിന്നിലേക്ക്
മധ്യപ്രദേശുകാര്‍ മാമ എന്ന് അഭിമാനത്തോടെയും, സ്‌നേഹത്തോടെയും വിളിച്ചിരുന്ന നേതാവായിരുന്നു ശിവരാജ് സിംഗ് ചൗഹാന്‍ ഇരുപത് വര്‍ഷത്തോളമായി അദ്ദേഹം സംസ്ഥാനം ഭരിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ തവണ തന്നെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിയിരുന്നു. പക്ഷേ പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതോടെ ശക്തനായി അദ്ദേഹം തിരിച്ചെത്തി.
പക്ഷേ ഇപ്പോള്‍ സാഹചര്യം നേരെ തിരിച്ചാണ്. ആളുകള്‍ ശിവരാജ് സിംഗ് ചൗഹാനെ മാറ്റണമെന്ന അഭിപ്രായത്തില്‍ നില്‍ക്കുകയാണ്. കടുത്ത ഭരണ വിരുദ്ധ വികാരമാണ് അദ്ദേഹത്തിനെതിരെയുള്ളത്.
രാഹുല്‍ ഒരു വിജയ മോഡല്‍
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം വിശ്വാസ്യതയുടെ പ്രതിരൂപമായി മാറിയിരിക്കുകയാണ്. പറഞ്ഞത് പാലിക്കുമെന്ന് ഉറപ്പുള്ള നേതാവായി അദ്ദേഹം വളര്‍ന്നിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ പഴയ പെന്‍ഷന്‍ പദ്ധതി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചിരുന്നു.
അത് കൃത്യമായി നടപ്പാക്കി. കര്‍ണാടകയില്‍ അദ്ദേഹത്തിന്റെ വാഗ്ദാനം സ്ത്രീകള്‍ ഒന്നാകെ ഏറ്റെടുത്തിരുന്നു. മധ്യപ്രദേശിലും രാഹുലിന്റെ പ്രഖ്യാപനങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. വലിയൊരു തരംഗം രാഹുലിന്റെ വരവോടെ മധ്യപ്രദേശിലുണ്ടാവുമെന്ന് ഉറപ്പാണ്.
മോദിയുടെ ജനപ്രീതിയിലും മാറ്റം
2014, 2019 വര്‍ഷങ്ങളില്‍ കണ്ട മോദിയല്ല ഇപ്പോള്‍ രാജ്യത്തുള്ളത്. ജനങ്ങളില്‍ പലരും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഗുജറാത്തിലും, യുപിയിലും ബിജെപി ശക്തമാണ്. മധ്യപ്രദേശില്‍ അങ്ങനെയാണ് കാര്യങ്ങള്‍ എന്ന് പറയാനാവില്ല.
നിരവധി കാര്യങ്ങള്‍ മോദിയുടെ ജനപ്രീതി പിന്നിലേക്ക് പോകാന്‍ കാരണമുണ്ട്. വിലക്കയറ്റം, ദാരിദ്ര്യം, ഇന്ധന വില വര്‍ധന, എന്നിങ്ങനെ വിഷയങ്ങള്‍ സാധാരണക്കാരനെ ശക്തമായി ബാധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് മധ്യപ്രദേശ് പിടിച്ചാല്‍, അത് ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കും.
കമല്‍നാഥിന്റെ ഭരണകാലയളവിലെ നേട്ടം
കമല്‍നാഥിന്റെ ഭരണകാലയളവ് വളരെ മികച്ചതായിരുന്നുവെന്ന് ജനങ്ങള്‍ക്കിടയില്‍ തോന്നലുണ്ട്. കര്‍ഷക വായ്പയില്‍ നല്ലൊരു ശതമാനം കമല്‍നാഥ് എഴുതി തള്ളിയിരുന്നു. ഇത് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനമായിരുന്നു. തന്റെ സര്‍ക്കാര്‍ വീണുപോയത് കൊണ്ടാണ് അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതെന്നാണ് കമല്‍നാഥ് ജനങ്ങളോട് പറഞ്ഞത്.
ഒരവസരം കൂടി അദ്ദേഹം ചോദിക്കുന്നുണ്ട്. ഇതിനൊപ്പം സ്ത്രീകളെ അടക്കം ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങള്‍ കൂടി വരുന്നതോടെ കോണ്‍ഗ്രസിന്റെ സാധ്യത ഇരട്ടിയാവും. ബിജെപി പ്രതീക്ഷിക്കുന്നത് മോദിയുടെ പ്രചാരണം എല്ലാം മാറ്റി മറിക്കുമെന്നാണ്. പക്ഷേ ബിജെപി വളരെ മോശം അവസ്ഥയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു.












Click it and Unblock the Notifications