Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശിലെ പ്രമുഖ ബിജെപി നേതാവ് കോണ്‍ഗ്രസില്‍: പാര്‍ട്ടി തിരിച്ച് വരവിന്‍റെ പാതയില്‍

ഭോപ്പാല്‍: 2018 ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞ ഏറ്രവും പ്രധാനപ്പെട്ട സംസ്ഥാനത്ത് ഒന്നായിരുന്നു മധ്യപ്രദേശ്. ഒന്നര പതിറ്റാണ്ടിന് ശേഷമായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സാധിച്ചത്. മുതിര്‍ന്ന നേതാവായ കമല്‍നാഥായിരുന്നു മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ ഒന്നരവര്‍ഷം തികയുന്നതിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എ അടര്‍ത്തിമാറ്റി ബിജെപി അധികാരം തിരികെ പിടിച്ചു. ജ്യോതിരാധിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരെയായിരുന്നു ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചത്.

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

കമല്‍നാഥ് സര്‍ക്കാര്‍

പാര്‍ട്ടി വിട്ട സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 25 ലേറെ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതോടെയായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍ വീണത്. ഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് അവിശ്വാസ പ്രമേയം നേരിടാന്‍ കത്ത് നില്‍ക്കാതെ പദവി രാജിവെച്ചൊഴിഞ്ഞു. തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു.

തിരിച്ച് വരവ്

അധികാരം നഷ്ടമായതിനൊപ്പം പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പും മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലേക്കായിരുന്നു തള്ളിവിട്ടത്. എന്നാല്‍ അവിടുന്ന് പതിയെ, പതിയെ കോണ്‍ഗ്രസ് തിരികെ വരുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.

ബിജെപി നേതാവ്

പാര്‍ട്ടി ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ജനകീയരായ നേതാക്കളേയും കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിക്കുകയാണ്. ബിഎസ്പി ഉള്‍പ്പടേയുള്ള പാര്‍ട്ടികളില്‍ നിന്നും നിരവധി നേതാക്കളെ കോണ്‍ഗ്രസ് ഇത്തരത്തില്‍ പാര്‍ട്ടിയില്‍ എത്തിച്ചിരുന്നു. ഇപ്പോഴിതാ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് അവരുടെ പ്രമുഖ നേതാവിനെ തന്നെ വലവീശി പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

കുൽദീപ് പട്ടേല്‍


ചിന്ദ്വാര ജില്ലയിലെ പ്രമുഖ ബിജെപി നേതാവും പാര്‍ട്ടി ജില്ലാ ഭാരവാഹിയുമായ കുൽദീപ് പട്ടേലാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിയിലെ പദവികള്‍ രാജിവെച്ച കുല്‍ദീപ് ചിന്ദ്വാരയിലെ ഡിസിസി ആസ്ഥാനത്ത് എത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയും ചെയ്തു.

സ്വീകരണം

പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്‍റെ മകനും എംപിയുമായ നകുല്‍ നാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിക്രാന്ത് ഭൂരിയ, മുൻ എം‌എൽ‌എ ദീപക് സക്‌സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കുല്‍ദീപ് പട്ടേലിന്‍റെ കോണ്‍ഗ്രസ് പ്രവേശേനം. വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വരാന്‍ കാരണം

കുല്‍ദീപും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ കഴിഞ്ഞ കുറച്ച് നാളുകളായി അകല്‍ച്ചിയിലായിരുന്നു. കൊറോണ കാലഘട്ടത്തിൽ മുൻ മുഖ്യമന്ത്രി കമൽ നാഥും എംപി നകുൽ നാഥും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ഇതില്‍ ആകൃഷ്ടനായാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും കുല്‍ദീപ് യാദവ് പറ‍ഞ്ഞു.

Recommended Video

cmsvideo
    Priyadarshan praises Narendra modi's simplicity | Oneindia Malayalam

    എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

    സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+