Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകളുടെ വിവാഹം ഒരു കോടി മുടക്കി നടത്തണം'; ആ​ഗ്രഹം പറഞ്ഞ് പ്രമുഖ വ്യവസായിയുടെ ആത്മഹത്യ

പ്രമുഖ തുണി വ്യവസായിയാണ് ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതോടെ വാർത്ത നഗരത്തിൽ മുഴുവൻ കോളിളക്കമുണ്ടാക്കി.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത പ്രമുഖ വ്യവസായിയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മധ്യപ്രദേശിലെ പന്നയിൽ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രമുഖ തുണി വ്യവസായി ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതോടെ വാർത്ത നഗരത്തിൽ മുഴുവൻ കോളിളക്കമുണ്ടാക്കി.

വെടിയേറ്റ പാടുകളോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു, അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സഞ്ജയ് സേത്ത് എന്ന വ്യവസായി ആണ് ആത്മഹത്യ ചെയ്തത്.

മരണത്തിന് മുമ്പ് വീഡിയോ..

മരണത്തിന് മുമ്പ് വീഡിയോ..

ബാഗേശ്വർ ധാമിലെ ഒരു ഭക്തനായിരുന്നു മരിച്ച വ്യവസായി. "ഗുരുജി, എന്നോട് ക്ഷമിക്കൂ, എനിക്ക് ഇനിയൊരു ജന്മം ലഭിച്ചാൽ, എനിക്ക് അത് നിങ്ങളുടെ ഉറച്ച ഭക്തനായി മാത്രമേ ലഭിക്കൂ." എന്നാണ് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിൽ. അദ്ദേഹം പറഞ്ഞിരിക്കുന്നത്,

‌സംഭവത്തിന് മുമ്പ് സഞ്ജയ് സേത്ത് ഒരു വീഡിയോ റെക്കോർഡുചെയ്‌തു, അതിൽ അദ്ദേഹം കരയുന്നതും തന്നിൽ നിന്ന് കടം വാങ്ങിയ പണം തിരിച്ചടച്ചില്ലെന്ന് പറഞ്ഞവരുടെ പേര് പറയുന്നതും കാണാം.

മകളുടെ വിവാഹം ഒരുകോടി മുടക്കി നടത്തണം..

മകളുടെ വിവാഹം ഒരുകോടി മുടക്കി നടത്തണം..

"ദയവായി എന്റെ , മകളുടെ വിവാഹത്തിന് എന്റെ പണം തിരികെ തരൂ. അവളുടെ കല്യാണം ₹ 50 ലക്ഷം മുതൽ 1 കോടി വരെ സംഘടിപ്പിക്കൂ, എന്റെ മകളുടെ അക്കൗണ്ടിൽ പണമുണ്ട് -- 29 ലക്ഷം ലോക്കറിൽ ഉണ്ട് . ഞാനും ഭാര്യയും ജീവിക്കാൻ വയ്യാത്ത അവസ്ഥയിലാണ് രണ്ടുപേരും പോകുന്നു... മകൾക്ക് ധാരാളം ആഭരണങ്ങളുണ്ട്... എന്റെ മക്കളേ, ക്ഷമിക്കൂ," അദ്ദേ​ഹം പറഞ്ഞു.‌

ആത്മഹത്യ രാണ്ടാം നിലയിൽ..

ആത്മഹത്യ രാണ്ടാം നിലയിൽ..

നഗരഹൃദയത്തിലെ കിഷോർഗഞ്ച് ഏരിയയിലാണ് സഞ്ജയ് സേത്ത് ഭാര്യ മീനുവിനൊപ്പം താമസിച്ചിരുന്നത്. സംഭവസമയത്ത് സഞ്ജയും മീനുവും വീടിന്റെ രണ്ടാം നിലയിലെ മുറിയിലായിരുന്നു. വെടിയൊച്ച കേട്ട് മറ്റ് കുടുംബാംഗങ്ങൾ മുകൾനിലയിലെത്തി. ഭാര്യ അപ്പോഴേക്കും മരിച്ചിരുന്നുവെങ്കിലും സഞ്ജയ് ജീവൻ ഉണ്ടായിരുന്നു. വീട്ടുകാര് ആശുപത്രിയിലെത്തിക്കും മുമ്പ് അദ്ദേഹവും മരിച്ചു.

 കുടംബ പ്രശ്നം..

കുടംബ പ്രശ്നം..

ആത്മഹത്യക്ക് കാരണം കുടുംബ കലഹമാണെന്നാണ് പ്രാഥമിക നി​ഗനമം എന്ന് പോലീസ് സൂപ്രണ്ട് ധരംരാജ് മീണ പറഞ്ഞു. "ഇത് വളരെ സങ്കടകരമായ സംഭവമാണ്, ഞങ്ങളുടെ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ, പുറത്തുനിന്നുള്ളവരാരും ഉൾപ്പെട്ടതായി തോന്നുന്നില്ല, ദമ്പതികൾ ആ മുറിയിൽ തനിച്ചായിരുന്നു. ഞങ്ങൾ എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+