Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയെ അപകീര്‍ത്തിപ്പെടുത്തി'; പ്രിയങ്കയ്ക്കും കെജ്രിവാളിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് സ്ഥിരീകരിക്കാത്തതും തെറ്റായതുമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ബി ജെ പി നേതാക്കളായ ഹര്‍ദീപ് സിങ് പുരി, അനില്‍ ബലൂനി, ഓം പഥക് എന്നിവര്‍ നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചുവെന്ന അടിസ്ഥാനരഹിതവും തെറ്റായതുമായ അവകാശവാദമാണ് പ്രിയങ്ക ഗാന്ധി ഉന്നയിച്ചത് എന്ന് ബി ജെ പി നേതാക്കള്‍ പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ സാന്‍വര്‍ അസംബ്ലി മണ്ഡലത്തില്‍ ഒരു റാലിക്കിടെ പ്രധാനമന്ത്രി തന്റെ വ്യവസായ സുഹൃത്തുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് വിട്ടുകൊടുത്തുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.

Madhya Pradesh Election 2023

ഇതിനെതിരെ ആണ് ബി ജെ പി നേതാക്കള്‍ പരാതി ഉന്നയിച്ചത്. 'നരേന്ദ്ര മോദിയെ സംബന്ധിച്ച് നിങ്ങള്‍ സ്ഥിരീകരിക്കാത്തതും തെറ്റായതുമായ പ്രസ്താവനകള്‍ നടത്തിയെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനും ശ്രമിച്ചു എന്നും ആക്ഷേപമുണ്ട്. അതിനാല്‍ പ്രസ്തുത പ്രസ്താവനയില്‍ വിശദീകരണം നല്‍കണം,' തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാത്രി എട്ടുമണിക്കകം വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപമാനകരവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധിക്കെതിരേയും കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

എ എ പിയുടെ എക്സ് പോസ്റ്റുകള്‍ സംബന്ധിച്ച് നവംബര്‍ 10 ന് ബി ജെ പിയില്‍ നിന്ന് പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രസ്തുത പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനകരവും അപകീര്‍ത്തികരവുമായ രീതിയില്‍ ആം ആദ്മി പാര്‍ട്ടി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ബി ജെ പി ആരോപിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനോടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്.

നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കില്‍ ഈ വിഷയത്തില്‍ നിങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന് അനുമാനിക്കപ്പെടും. ഈ സാഹചര്യത്തില്‍ നിങ്ങളെ കൂടുതല്‍ പരാമര്‍ശിക്കാതെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഉചിതമായ നടപടിയോ തീരുമാനമോ എടുക്കും എന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ രണ്ട് നേതാക്കളോടും പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+