മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്ലാനെന്ത്; ഹിന്ദുത്വ ഫോര്‍മുല തയ്യാറാക്കി കമല്‍നാഥ്, വിജയിക്കുമോ?
ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പക്ഷേ എന്താണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത്. ശിവരാജ് സിംഗ് ചാഹാനെ വീഴ്ത്തുക അത്ര എളുപ്പമല്ല. കര്‍ണാടകയില്‍ ബസവരാജ് ബൊമ്മൈയെ പോലെ ദുര്‍ബലനായ നേതാവും അല്ല അദ്ദേഹം. അതുകൊണ്ട് കമല്‍നാഥിന് സ്ഥിരം പ്ലാനുകള്‍ കൊണ്ട് വിജയിക്കാനാവില്ല.
പക്ഷേ ബിജെപിയെ നേരിടാന്‍ ഇത്തവണയും മൃദു ഹിന്ദുത്വം ആയുധമാക്കിയിരിക്കുകയാണ് അദ്ദേഹം. അടുത്തിടെയുള്ള കമല്‍നാഥിന്റെ പ്രസംഗങ്ങളിലെല്ലാം താന്‍ ഹിന്ദുവാണെന്നും, ഭക്തനാണെന്നുമുള്ള പരാമര്‍ശങ്ങള്‍ നിരന്തരം കടന്നുവന്നിട്ടുണ്ട്. ബിജെപിയെ പോലെ താന്‍ കപട ഭക്തനല്ലെന്നും, തിരഞ്ഞെടുപ്പിനായി ഒരിക്കലും മതത്തെ ഉപയോഗിക്കില്ലെന്നും കമല്‍നാഥ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

കമല്‍നാഥിന്റെ ഈ പ്ലാന്‍ വിജയിക്കുമെന്ന് പറയാന്‍ കാരണമുണ്ട്. രണ്ട് മാസം മുമ്പ് ഭോപ്പാലിലെ കോണ്‍ഗ്രസിന്റെ ഓഫീസ് കണ്ടാല്‍ വിഎച്ച്പിയുടെ ഓഫീസ് പോലെയുണ്ടായിരുന്നു. കാവി പതാകകള്‍ ഇവിടെ പാറിക്കളിച്ചിരുന്നു. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന മതനേതാക്കളെയും, പുരോഹിതന്മാരെയും ഒന്നിച്ച് ചേര്‍ത്ത് ധര്‍മ സംവാദ് എന്ന പരിപാടിയും കോണ്‍ഗ്രസ് ഓഫീസില്‍ നടത്തിയിരുന്നു.
മതപരമായ മുദ്രാവാക്യങ്ങള്‍ ഈ ചടങ്ങില്‍ മുഴങ്ങി കേട്ടിരുന്നു. മതപ്രഭാഷകന്‍ റിച്ചാ ഗോസാമിയുടെ നേതൃത്വത്തില്‍ വലിയൊരു ഉത്സവവും കമല്‍നാഥ് നടത്തി. ഗോസ്വാമിയെ ബിജെപിയെ വിമര്‍ശിക്കുകയും, കോണ്‍ഗ്രസിനെ പുകഴ്ത്തുകയും ചെയ്തത് അമ്പരപ്പിച്ച കാര്യമായിരുന്നു.കോണ്‍ഗ്രസിന്റെ ധര്‍മ ഇവം ഉത്സവ് പ്രക്ഷോഷ്ഠ സെല്‍ നിരവധി മതപരമായ ചടങ്ങുകയാണ് നടത്തി കൊണ്ടിരിക്കുന്നത്.
സുന്ദര്‍ഗണ്ഡിലും, രുദ്രാഭിഷേകിലുമാണ് കൂടുതല്‍ പരിപാടികള്‍ നടന്നത്. ഇത് സംസ്ഥാനമാകെ നടത്തും. എല്ലാ ജില്ലയിലും ഈ കോണ്‍ഗ്രസ് സെല്ലിന് അധ്യക്ഷന്മാരെയും നിയമിച്ചിട്ടുണ്ട്. ഹിന്ദുത്വത്തില്‍ കോണ്‍ഗ്രസ് ഇത്തവണ ബിജെപിയെ മറികടന്ന് ബഹുദൂരം മുന്നോട്ട് പോയിരിക്കുകയാണ്. കമല്‍നാഥിന്റെ കോട്ടയായ ചിന്ദ്വാരയില്‍ ഈ ഹിന്ദുത്വത്തിന്റെ പരീക്ഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മോദി തരംഗത്തില്‍ 2014, 2019 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടമാവാതിരുന്ന സീറ്റും ഇത് തന്നെയാണ്.
കോണ്‍ഗ്രസ് ഇത് ആദ്യമായിട്ടല്ല ഇത്തരമൊരു ഹിന്ദുത്വം പരീക്ഷിക്കുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ രീതി പരീക്ഷിച്ച് വിജയിച്ചിരുന്നു. ബിജെപി മുസ്ലീം പ്രീണന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് തുടര്‍ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കമല്‍നാഥിന് അറിയാം.
നേരത്തെ ഹിന്ദുക്കള്‍ക്കായി പലവിധ പദ്ധതികളും അധികാരത്തില്‍ വന്നപ്പോള്‍ കമല്‍നാഥ് കൊണ്ടുവന്നിരുന്നു. നേരത്തെ പിസിസി ഓഫീസില്‍ ഈദിന് ആടിനെ അറക്കുമെന്ന് കോണ്‍ഗ്രസിലെ ന്യൂനപക്ഷ നേതാവ് പറഞ്ഞിരുന്നു. പക്ഷേ ഇതിന് അനുമതി ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസിലെ ന്യൂനപക്ഷ നേതാക്കള്‍ കമല്‍നാഥിന്റെ നീക്കത്തില്‍ അതൃപ്തിയിലാണ്.












Click it and Unblock the Notifications