Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്!! ആദ്യ പണി ബിജെപി എംഎല്‍എയ്ക്ക്,

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിഞ്ഞ ദിവസമാണ് ബിജെപി 'ഓപ്പറേഷന്‍ താമര' പുറത്തെടുത്ത്. സര്‍ക്കാരിലെ 10 എംഎല്‍എമാരെ അര്‍ധരാത്രിയോടെ റിസോര്‍ട്ടിലേക്ക് കടത്തിയതോടെയാണ് സംസ്ഥാനത്ത് നാടകീയ നീക്കങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ റിസോര്‍ട്ടിലെത്തിയ ആറ് എംഎല്‍എമാരെ കോണ്‍ഗ്രസ് ഭോപ്പാലില്‍ തിരിച്ചെത്തിച്ചു.നിലവില്‍ സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

Recommended Video

cmsvideo
    Madhya Pradesh congress government shuts iron ore mine of BJP MLA | Oneindia Malayalam

    അതേസമയം സര്‍ക്കാരിനെ താഴെയിറക്കാന്‍ കൂട്ടുനിന്ന ബിജെപി എംഎല്‍എയ്ക്ക് എട്ടിന്‍റെ പണി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് . എംഎല്‍എയുടെ ഇരുമ്പ് അയിര് ഖനിയുടെ ലൈസന്‍സ് റദ്ദാക്കികൊണ്ടാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

     റിസോര്‍ട്ട് രാഷ്ട്രീയം

    റിസോര്‍ട്ട് രാഷ്ട്രീയം

    രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മധ്യപ്രദേശില്‍ മറ്റൊരു ഓപ്പറേഷന്‍ ലോട്ടസിന് ബിജെപി തയ്യാറെടുത്തതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. രായ്ക്ക് രാമാനം എംഎല്‍എമാറെ ഹരിയാനയിലെ ആഡംബര റിസോര്‍ട്ടില്‍ എത്തിച്ച് കൊണ്ടായിരുന്നു ബിജെപിയുടെ നീക്കം.

     ബിജെപിക്കൊപ്പം

    ബിജെപിക്കൊപ്പം

    നാല് കോണ്‍ഗ്രസ് എംഎല്‍എമാരും നാല് സ്വതന്ത്ര എംഎല്‍എമാരും ഉള്‍പ്പെടെ പത്ത് ഭരണകക്ഷി എംഎല്‍എമാരെയാണ് ബിജെപി റിസോര്‍ട്ടില്‍ എത്തിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഇതില്‍ 6 പേരേയും തിരികെയെത്തിച്ചു. ഇനിയും നാല് പേര്‍ ബിജെപിക്കൊപ്പമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

     തിരിച്ചടി

    തിരിച്ചടി

    ഇവരെ കര്‍ണാടകത്തിലെ ചിക്കമംഗലൂരിലുള്ള റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചുവെന്നും നാല് പേരും ഉടന്‍ ഭോപ്പാലില്‍ തിരിച്ചെത്തുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ഇതിനിടെ സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുവെന്ന കരുതുന്ന ബിജെപി
    എംഎല്‍എ സഞ്ജയ് പഥകിന്‍റെ ഇരുമ്പയിര് ഖനനാനുമതി ലൈസന്‍സ് റദ്ദാക്കിയിരിക്കുകയാണ് സര്‍ക്കാര്‍..

     ലൈസന്‍സ് റദ്ദാക്കി

    ലൈസന്‍സ് റദ്ദാക്കി

    ജബല്‍പൂരിലുള്ള ഖനിയുടെ ലൈസന്‍സ് ആണ് ജില്ലാ ഭരണകുടം റദ്ദാക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഖനികളുടെ പ്രവര്‍ത്തനം നിര്‍ത്താനായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഖനി പ്രവര്‍ത്തിക്കുന്നതിന് വനമേഖലയ്ക്ക് പുറത്താണെന്ന് തെളിയിക്കാന്‍ പഥകിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

     കളക്ടര്‍ ഉത്തരവിട്ടു

    കളക്ടര്‍ ഉത്തരവിട്ടു

    2019 ജൂണ്‍ ഏഴിന് ഖനിയുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ ജബല്‍പൂര്‍ ജില്ലാ ഭരണകുടത്തെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഖനിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ ഉത്തരവിടുകയും ചെയ്തു.

    നിര്‍ത്തലാക്കി

    നിര്‍ത്തലാക്കി

    എന്നാല്‍ ഓഗസറ്റ് 13 ന് കളക്ടര്‍ തന്നെ ഈ ഉത്തരവ് സ്റ്റേ ചെയ്തു. പഥക് റിവ്യൂ പെറ്റീഷന്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി അഡ്വ ജനറലിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ 'ഓപ്പറേഷന്‍ ലോട്ടസിന്‍റെ' പശ്ചാത്തലത്തിലാണ് പഥകിനെതിരായ പുതിയ നടപടിയെന്നാണ് കണക്കാക്കപെടുന്നത്.

     മുന്‍ കോണ്‍ഗ്രസ് നേതാവ്

    മുന്‍ കോണ്‍ഗ്രസ് നേതാവ്

    മുന്‍ കോണ്‍ഗ്രസ് നേതാവായ സത്യേന്ദ്ര പഥകിന്‍റെ മകനായ പഥക് കഴിഞ്ഞ ബിജെപി സര്‍ക്കാരിന്‍റെ കാലത്താണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. കട്നി ജില്ലയിലെ വിജയ്രാഗോഗഡിലെ എംഎല്‍എ കൂടിയായ പഥക് മുന്‍ ചൗഹാന്‍ മന്ത്രിസഭയിലും അംഗമായിരുന്നു.

    അടുത്ത ബന്ധം

    അടുത്ത ബന്ധം

    കോണ്‍ഗ്രസ് എംഎല്‍എമാരുമായും മന്ത്രിമാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് പഥക്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ആയുധമാക്കിയത് പഥകിനേയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+