• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒന്നില്‍ തുടങ്ങി സിന്ധ്യ, ചിന്ദ്വാരയില്‍ പൊടിപാറും, കമല്‍നാഥിനും മകനും, ലക്ഷ്യം 2, ഗെയിം പ്ലാന്‍!!

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള പോര് കനക്കുന്നു. ഇത്തവണ കമല്‍നാഥിനും മകന്‍ നകുല്‍ നാഥിനുമെതിരെ രഹസ്യ പോരാട്ടമാണ് സിന്ധ്യ ആരംഭിച്ചിരിക്കുന്നത്. ചിന്ദ്വാരയില്‍ രണ്ട് പ്ലാനുകളാണ് സിന്ധ്യ മുന്നില്‍ കാണുന്നത്. ഉപതിരഞ്ഞെടുപ്പിന് മൂന്നാമതൊരു തന്ത്രവും കൂടിയുണ്ട്. വന്‍ പദ്ധതികളാണ് ഗ്വാളിയോര്‍-ചമ്പല്‍ മേഖലകളില്‍ കാത്തിരിക്കുന്നത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിന്ധ്യ കത്തയച്ചതും വന്‍ രാഷ്ട്രീയ പ്രഖ്യാപനമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. പ്രവര്‍ത്തകരോട് എന്തിനും തയ്യാറായി നില്‍ക്കാനാണ് സിന്ധ്യ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒന്നില്‍ തുടക്കം

ഒന്നില്‍ തുടക്കം

മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ അമരക്കാരനില്‍ നിന്ന് തന്നെയാണ് സിന്ധ്യയുടെ തുടക്കം. കമല്‍നാഥിന്റെ മണ്ഡലമായ ചിന്ദ്വാരയില്‍ ജനങ്ങളുടെ വന്‍ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ കമല്‍നാഥിനെയും മകന്‍ നകുല്‍ നാഥിനെയും കാണാനില്ലെന്ന് പോസ്റ്റര്‍ ഉയര്‍ന്നിരിക്കുകയാണ്. ഇതിന് പിന്നില്‍ സിന്ധ്യ അനുകൂലികളാണെന്ന് സൂചനയുണ്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായിട്ടും ഇരുവരെയും മണ്ഡലത്തിലേക്ക് കണ്ടിട്ടില്ല. കമല്‍നാഥ് ഈ മണ്ഡലത്തിലെ എംഎല്‍എയും നകുല്‍നാഥ് എംപിയുമാണ്. ഇവരെ കണ്ടെത്തുന്നവര്‍ക്ക് 21000 രൂപ പ്രതിഫലവും പോസ്റ്ററില്‍ പറയുന്നുണ്ട്.

കമല്‍നാഥിന് മറുപണി

കമല്‍നാഥിന് മറുപണി

ഗ്വാളിയോറില്‍ സിന്ധ്യയുടെ പ്രതിച്ഛായ മോശമാക്കാന്‍ ചെയ്ത കമല്‍നാഥിന്റെ പണിക്കുള്ള മറുപണിയാണ് ഇത്. എന്നാല്‍ ഇതുകൊണ്ടൊന്നും തിരിച്ചടി അവസാനിച്ചിട്ടില്ലെന്ന് സിന്ധ്യ ക്യാമ്പ് പറയുന്നു. അതേസമയം ദിഗ് വിജയ് സിംഗിന്റെ രജോഗഡില്‍ അടുത്ത നീക്കം നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്. ഇരുവരെയും ഒറ്റയടിക്ക് തീര്‍ക്കാന്‍ സിന്ധ്യ നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നു. കോണ്‍ഗ്രസ് പ്രചാരണത്തെ ഈ നീക്കം ദുര്‍ബലമാക്കുമെന്നാണ് സൂചന.

സിന്ധ്യ ലക്ഷ്യമിടുന്നത്

സിന്ധ്യ ലക്ഷ്യമിടുന്നത്

ഇത്തരമൊരു പോസ്റ്റര്‍ പ്രചാരണം വന്നതോടെ കമല്‍നാഥ് ശരിക്കും സമ്മര്‍ദത്തിലാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗ്വാളിയോറിനെ കേന്ദ്രീകരിച്ചായിരുന്നു ഒരുമാസമായി കമല്‍നാഥ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അദ്ദേഹമാണ്. ആരോപണങ്ങള്‍ വന്നതോടെ സിന്ധ്യയുടെ സ്വാധീനം ഇല്ലാതാക്കാന്‍ കമല്‍നാഥ് സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങേണ്ടി വരും. ഇത് പ്രചാരണത്തെ പൊളിക്കുമെന്ന് സിന്ധ്യ ഉറപ്പിക്കുന്നു.

തീരാതെ പോരാട്ടം

തീരാതെ പോരാട്ടം

കമല്‍നാഥ് സര്‍ക്കാരിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇതിനെ സ്വാധീനിച്ചതും സിന്ധ്യയാണ്. ഇതുവരെ രണ്ട് യോഗങ്ങള്‍ മന്ത്രിസംഘം നടത്തി കഴിഞ്ഞു. 12000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഫയലുകള്‍ ചിന്ദ്വാരയില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മന്ത്ിരസംഘം. തുളസീ സിലാവാത്താണ് ഇതിന് പിന്നില്‍ കളിക്കുന്നത്. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയായ സമയത്ത് കമല്‍നാഥ് സ്വന്തം മണ്ഡലത്തില്‍ നടത്തിയിരുന്നു. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് സിന്ധ്യ പറയുന്നു. സിന്ധ്യ ഗ്രൂപ്പിലുള്ള നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണം ഈ മണ്ഡല സ്‌നേഹം കാരണമായിരുന്നു.

നോട്ടം കര്‍ഷക വായ്പ

നോട്ടം കര്‍ഷക വായ്പ

കമല്‍നാഥിനെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പൂട്ടാനാണ് ബിജെപിയുടെ പ്ലാന്‍. കര്‍ഷക വായ്പ എഴുതി തള്ളിയ നടപടിയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതും കൂടി വേണമെന്ന് പറഞ്ഞത് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ്. കമല്‍നാഥ് ഒപ്പിട്ട് നല്‍കിയ വായ്പ എഴുതി തള്ളിയ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം കാലിയാണ്. ഇതിന്റെ പേരില്‍ ആരുടെ കടവും ഇല്ലാതായിട്ടില്ലെന്നും മിശ്ര പറയുന്നു. കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ഇതുവരെ പണം എത്തിയിട്ടില്ല. ഈ സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണ്. ഒരു കര്‍ഷകന്റെ പോലും രണ്ട് ലക്ഷം രൂപ വരെ വായ്പകള്‍ എഴുതി തള്ളിയിട്ടില്ലെന്ന് നരോത്തം മിശ്ര പറയുന്നു.

ചമ്പലില്‍ ഗെയിം പ്ലാന്‍

ചമ്പലില്‍ ഗെയിം പ്ലാന്‍

തിരഞ്ഞെടുപ്പ് ജയിക്കാന്‍ അടിമുടി ആധുനിക പ്ലാനാണ് സിന്ധ്യ ഒരുക്കുന്നത്. ചമ്പല്‍ എക്‌സ്പ്രസ് ഹൈവേ പ്രൊജക്ട് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ചൗഹാനോട് നേരത്തെ തന്നെ സിന്ധ്യ നിര്‍ദേശിച്ചിരുന്നു. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയുടെ മുഖം മാറ്റുന്ന പദ്ധതിയാണിത്. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രത്തില്‍ നിന്ന് നിന്ന് നിരവധി പദ്ധതികളാണ് വരാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസിന് ഈ നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാത്തതും പ്രതിസന്ധിയാണ്.

മോദിക്ക് കത്ത്

മോദിക്ക് കത്ത്

മോദിയുടെ കാഴ്ച്ചപ്പാടുകള്‍ മികച്ചതാണെന്നും, പുതിയ സാമ്പത്തിക പദ്ധതികള്‍ വളര്‍ച്ച ഉറപ്പാക്കുന്നതാണെന്നും മോദിക്കയച്ച കത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന വര്‍ധിച്ച് വരുന്നതാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുന്നത്. ഇതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്യുമെന്ന് സിന്ധ്യ ക്യാമ്പ് പറയുന്നു. അതേസമയം സിന്ധ്യയുടെ വെല്ലുവിളിയെ കമല്‍നാഥ് ഏറ്റെടുത്തിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നാണ് കമല്‍നാഥിന്റെ നിലപാട്. നേരത്തെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെതിരെ കമല്‍നാഥും ഇത്തരത്തിലുള്ള അന്വേഷണം നടത്തിയിരുന്നു.

2 മണിക്ക് പ്രിയങ്കയുടെ കത്ത്, കളിമാറ്റി കോണ്‍ഗ്രസ്, ഇതാ 1000 വാഹനങ്ങള്‍, പൊളിച്ചടുക്കി ശിവസേനയും!!

സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍

English summary
jyotiraditya scindia announce war against kamal nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X