കൗമാരത്തിൽ കല്യാണം കഴിച്ചതിനാൽ സർക്കാർ ജോലിയില്ല!!! 13 വർഷത്തെ പോരാട്ടത്തിനൊടുവിൽ ജോലി!!

  • Posted By:
Subscribe to Oneindia Malayalam

ഇൻഡോർ: കൗമാരത്തിൽ വിവാഹം കഴിച്ചതിനെ തുടർന്ന് സർക്കാർ ജോലിക്കു വേണ്ടി മാധ്യപ്രദേശ് സ്വദേശിക്ക് കാത്തിരിക്കേണ്ടി വന്നത് 13 വർഷമാണ്. 13 വർഷത്തെ നിയമപോരാട്ടത്തിനെടുവിലാണ് സർക്കാർ കസേരയിലിരിക്കാൻ കഴിഞ്ഞത്.35 വയസിൽ പിഎസ്സി പരീക്ഷയിലൂടെ തഹസീൽദാർ തസ്തികയിൽ ജോലി നേടിയ അ‍ജയ് കുമാർ പർസാന്ദിയക്ക് ആ കസേരയിൽ ഇരിക്കാൻ പറ്റിയത് 48 -ാം വയസിലാണ്.

സംഭവം ഇങ്ങനെ 2004 ൽ ജോലിക്ക് അർഹനായ അജയ് കുമാറിന് ഏറെ നാൾ കഴിഞ്ഞിട്ടും അഭിമുഖത്തിനുള്ള കത്ത് ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. കൗമാരത്തിൽ വിവാഹം കഴിച്ചതു കൊണ്ടാണ് അജയ് കുമാറിനെ ജോലിയിൽ നിന്നു തഴയപ്പെട്ടത്.നാട്ടു നടപ്പു പ്രകാരം അജയ് 20-ാം വയസിൽ വിവാഹിതനായി. മധ്യപ്രദേശ് സിവിൽ സർവീസ് നിയമപ്രകാരം വിവാഹപ്രായത്തിനു മുൻപ് വിവാഹം കഴിച്ചാൽ ജോലി ലഭിക്കുകയില്ല. ആണിന് 21 വയസും പെണ്ണിന് 18 വയസ് എന്നിങ്ങനെയാണ് വിവാഹത്തിനുള്ള ഏറ്റവും കുറ‍ഞ്ഞ പ്രായം.

ajay kumar

കൗമാര വിവാഹത്തിന് താൻ ഇരയാവുകയായിരുന്നുവെന്നു കാട്ടി ജിബൽപൂർ ഹൈക്കോടതിയിൽ അജയ് കേസ് ഫയൽ ചെയ്തിരുന്നു.എന്നാൽ അദ്ദേഹത്തിനു അനുകൂലമായ വിധി ലഭിച്ചിരുന്നില്ല. ഒടുവിൽ അജയ് സുപ്രീം കോടതിയെ സമീപിക്കുകയും അദ്ദേഹത്തിനു വിധി അനുകൂലമായി ലഭിക്കുകയും ചെയ്തു.എന്നാൽ സുപ്രീം കോടതി വിധി അംഗീകരിക്കാൻ മധ്യപ്രദേശ് പിഎസ് സി അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് കോടതി യലക്ഷ്യത്തിന് വീണ്ടും അജയ് കോടതിയെ സമീപിക്കുകയും 2017 മാർച്ചിൽ ജോലിയിൽ പ്രവേശിക്കാനായി. എന്നാൽ ഏറെ രസകരം മറ്റൊരു സംഭവമാണ് . അജയ്ഘോഷിന്റെ മകൻ അശുദോഷും സർക്കാർ സർവീസിലേക്കുളള പരീക്ഷ പാസായി നിൽക്കുകയാണ്. അച്ഛന്റെ ആഗ്രഹം സഫലമായിതിൽ സന്തോഷമുണ്ടെന്നും മകൻ പറഞ്ഞു.

English summary
Ajay Kumar Parsandiya will finally become a naib tehsildar at the age of 48.
Please Wait while comments are loading...