• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2 കൂടിക്കാഴ്ച്ച, ഉറപ്പില്ലാതെ ചൗഹാന്‍, സിന്ധ്യയെ തളയ്ക്കാന്‍ ഗ്വാളിയോര്‍ തന്ത്രം, വന്‍ ട്വിസ്റ്റ്!!

ദില്ലി: മധ്യപ്രദേശില്‍ മന്ത്രിസഭാ പുനസംഘനയ്ക്കായി ശിവരാജ് സിംഗ് ചൗഹാന്‍ ദില്ലിയില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ മുന്നോട്ട് എത്തിയിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യങ്ങള്‍ ദില്ലി ഘടകത്തിന് അടക്കം ഇപ്പോഴും അംഗീകരിക്കാന്‍ തോന്നിയിട്ടില്ല. പ്രധാന കാരണം സിന്ധ്യയുടെ തിരഞ്ഞെടുപ്പ് മേഖലയിലെ കരുത്തില്‍ ഇപ്പോഴും ചൗഹാന് സംശയമുണ്ട്. സിന്ധ്യ അത്തരമൊരു ബ്രാന്‍ഡാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുലക്ഷം വോട്ടിന് തോറ്റു എന്നാണ് ചൗഹാന്‍ ചോദിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള പുനസംഘടനയില്‍ കൂടുതല്‍ പേരെ പരിഗണിക്കാമെന്നാണ് ചൗഹാന്റെ നിലപാട്.

120 ദിവസത്തിന് ശേഷം...

120 ദിവസത്തിന് ശേഷം...

ചൗഹാന്‍ 120 ദിവസത്തിന് ദില്ലിയിലെത്തിയിരിക്കുകയാണ്. ഒപ്പം സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയും ജനറല്‍ സെക്രട്ടറി സുഹാസ് ഭഗതുമുണ്ട്. മന്ത്രിസഭാ വികസനമാണ് മുന്നിലുള്ളത്. രണ്ട് വട്ടം ചര്‍ച്ചകളും നടന്നു. ജെപി നദ്ദ, നരേന്ദ്ര സിംഗ് തോമര്‍, അമിത് ഷാ എന്നിവരുമായി ചര്‍ച്ചകള്‍ നടന്നു. അമിത് ഷായുമായി ഇന്ന് ഒരിക്കല്‍ കൂടി ചൗഹാന്‍ ഇക്കാര്യ സംസാരിച്ചു. ഇതിലൊക്കെ ചര്‍ച്ചയായത് സിന്ധ്യയുടെ റോളാണ്. മധ്യപ്രദേശില്‍ പാര്‍ട്ടി സിന്ധ്യ കാരണം രണ്ട് തട്ടിലായി നില്‍ക്കുകയാണ്.

ഒരൊറ്റ ആവശ്യം

ഒരൊറ്റ ആവശ്യം

സിന്ധ്യയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് വഴി വന്‍ റിസ്‌കാണ് ബിജെപി എടുത്തതെന്നാണ് ചൗഹാന്‍ അടക്കമുള്ളവര്‍ സൂചിപ്പിക്കുന്നത്. വിഭാഗീയത ഇല്ലാതിരുന്ന പാര്‍ട്ടി ഇപ്പോള്‍ പല തട്ടിലായിരിക്കുകയാണ്. നിരവധി പേരാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. ഇങ്ങനെയുള്ള അവസരത്തില്‍ സിന്ധ്യ ഗ്രൂപ്പിന് മന്ത്രിസഭയില്‍ പ്രാമുഖ്യം നല്‍കുകയും, സിന്ധ്യക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുന്നതും പാര്‍ട്ടിയെ ഭിന്നമാക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ബിജെപിയുടെ സാധാരണ പ്രവര്‍ത്തകര്‍ സിന്ധ്യ കാരണം വിട്ടുനില്‍ക്കുകയാണ്.

cmsvideo
  ഇന്ത്യ-ചൈന തര്‍ക്കത്തിന് കാരണം നെഹ്‌റുവും കോണ്‍ഗ്രസും | Oneindia Malayalam
  നെഞ്ചിടിപ്പ് രാജ്യസഭയില്‍.....

  നെഞ്ചിടിപ്പ് രാജ്യസഭയില്‍.....

  രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് നടത്തിയത് ബിജെപിയെ ശരിക്കും ഞെട്ടിച്ചിരുന്നു. അതാണ് സിന്ധ്യയെ അത്രത്തോളം വലുതാക്കേണ്ടെന്ന തീരുമാനത്തിന് കാരണം. നരോത്തം മിശ്ര ഗ്വാളിയോറില്‍ തുടര്‍ച്ചയായി എത്തി നേതാക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച് വരികയായിരുന്നു. എന്നാല്‍ സിന്ധ്യക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നത്് ഇവര്‍ അംഗീകരിക്കുന്നില്ല. പലരും സ്വതന്ത്രരായി മത്സരിക്കാനുള്ള ഓപ്ഷനാണ് നോക്കുന്നത്. ഇത് കോണ്‍ഗ്രസിന് കൂടുതല്‍ സാധ്യതയാണ് നല്‍കുന്നത്.

  പുതുമുഖങ്ങള്‍ കൂടുതലെത്തും

  പുതുമുഖങ്ങള്‍ കൂടുതലെത്തും

  ചൗഹാന്‍ മുന്നില്‍ കാണുന്നത് പുതുമുഖങ്ങളെയാണ്. ഇവര്‍ മന്ത്രിസഭയില്‍ ആദ്യമായെത്തും. ഇതിനായി ചൗഹാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇമര്‍ത്തി ദേവ്, ഐദാല്‍ സിംഗ് കന്‍സാന, പ്രദ്യുമാന്‍ സിംഗ് തോമര്‍, മഹേന്ദ്ര സിസോദിയ, രാജ്യവര്‍ധന്‍ സിംഗ് ദത്തിഗാവ്, ബിസാഹുലാല്‍ സിംഗ് തീപ്പൊരി നേതാക്കളായ രാമേശ്വര്‍ ശര്‍മ, വിശ്വാസ് സാരംഗ്, അരവിന്ദ് സിംഗ് ഭാദോരിയ എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. ഇവരാണ് കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താന്‍ ചരട് വലിച്ചത്.

  സിന്ധ്യക്ക് പവറില്ല

  സിന്ധ്യക്ക് പവറില്ല

  സിന്ധ്യയെ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് ആത്മഹത്യാപരമാണെന്ന് ചൗഹാന്‍ പറയുന്നു. കാരണം കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് വിജയിക്കാനുള്ള കഴിവില്ലെന്ന് സിന്ധ്യ തെളിയിച്ചതാണ്. പശ്ചിമ യുപിയില്‍ സിന്ധ്യയെ ചുമതല ഏല്‍പ്പിച്ചെങ്കിലും ഒറ്റ സീറ്റും കിട്ടിയില്ല. ഗ്വാളിയോറില്‍ 26 സീറ്റുകളും സിന്ധ്യയുടെ മികവിലല്ല വിജയിച്ചത്. അതിന് ദിഗ് വിജയ് സിംഗും കമല്‍നാഥും സഹായിച്ചിട്ടുണ്ട്. സിന്ധ്യയുടെ സ്വാധീന മേഖലകളില്‍ പോലും വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇത് തന്നെയാണ് ബിജെപിക്കൊപ്പം നിന്നാലും ഉണ്ടാവുക. പക്ഷേ കൂറുമാറ്റം സിന്ധ്യയുടെ പ്രതിച്ഛായയെ നന്നായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് ബിജെപി വന്‍ റിസ്‌കാണ് എടുക്കുന്നത്.

  മന്ത്രിയാക്കിയാലും പ്രശ്‌നം

  മന്ത്രിയാക്കിയാലും പ്രശ്‌നം

  മോദി സര്‍ക്കാരില്‍ എല്ലാവരും പ്രവര്‍ത്തിക്കുന്ന മന്ത്രിമാരാണെന്ന് പെതുധാരണയുണ്ട്. എന്നാല്‍ സിന്ധ്യ മന്ത്രിയെന്ന നിലയില്‍ വന്‍ പരാജയമാണ്. മന്‍മോഹന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സിന്ധ്യ. എന്നാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധി 2012ല്‍ ഉണ്ടായപ്പോള്‍ സിന്ധ്യയായിരുന്നു ഊര്‍ജ വകുപ്പ് മന്ത്രി. 60 കോടി ജനങ്ങളെയാണ് അന്ന് ഇരുട്ടിലാക്കിയത്. അന്ന് പ്ലാനിംഗ് കമ്മീഷന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇങ്ങനെയുള്ളൊരു നേതാവിനെ മന്ത്രിസഭയില്‍ എടുത്താണ് അത് ബിജെപിക്ക് ഇരട്ടി തിരിച്ചടിയാവും.

  ഗ്വാളിയോറില്‍ പണിയും

  ഗ്വാളിയോറില്‍ പണിയും

  ചൗഹാന്‍ പറയുന്നത് ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യ വിജയിച്ചതിന് ശേഷം വാഗ്ദാനങ്ങളില്‍ പകുതി നിറവേറ്റാമെന്നാണ്. ബിജെപിയുടെ സ്ഥിരം പ്രവര്‍ത്തകരെ സിന്ധ്യ പിണക്കിയിരിക്കുകയാണ്. ഇവര്‍ പ്രചാരണത്തിനിറങ്ങാതെ സിന്ധ്യയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കില്ല. കാരണം ഗുണയില്‍ 1.25 ലക്ഷം വോട്ടിനാണ് സിന്ധ്യ തോറ്റത്. ഗ്വാളിയോര്‍ കുടുംബത്തിന്റെ സ്വാധീനം ഇവിടെ ദുര്‍ബലമാണ്. ചൗഹാന്‍ യശോദരരാജ സിന്ധ്യയെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ആ മേഖലയിലെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നിലവില്‍ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്ന് പറയാതെ സൂചിപ്പിക്കുകയാണ് ചൗഹാന്‍.

  English summary
  madhya pradesh: shivraj singh held talks with delhi bosses but jyotiraditya scindia remains barricade
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X